പൈങ്കിളിച്ചെമ്മാനം 🏵️ [സുനി]

Posted by

പൈങ്കിളിച്ചെമ്മാനം 1 Painkili Chemmanam Part 1 | Author : Suni


ഒരു ചെറിയ തുടക്കം

*****************

… പഴയ കാലം എന്തൊരു

രസമായിരുന്നു…. പലരും പലപ്പോഴും

പറയാറുള്ള പതിവ് പല്ലവി!

ഓരോ ദിവസവും വയസ്സ്

കൂടുന്നത് തിരിച്ചറിയുന്നത് കൊണ്ടായിരിക്കാം;അത് നൂറ് ശതമാനം ശരിയാണെന്ന്

എനിക്ക് തോന്നി….. കുട്ടിയായിരുന്നപ്പോൾ വളർന്ന് ‘വല്യ’

ആളാകാൻ സ്വപ്നം കണ്ടു..;

വലുതായിക്കഴിഞ്ഞാൽ ഇതാ

തിരിച്ചു പോവാൻ കൊതിയ്ക്കുന്നു.!

മനുഷ്യന് മാത്രമേ ഇങ്ങനെയുള്ളോ

എന്തോ!?

“എന്താ ഒരാലോചന.. ബിബി…” പതിവില്ലാതെ സ്വപ്നം കണ്ട്

നിൽക്കുന്നത് കണ്ട് മെർളി

തോളിലൊന്നിടിച്ചിട്ട് ചായക്കപ്പ് കയ്യിലേക്ക് തന്ന് കിച്ചനിലേയ്ക്ക്

തിരിച്ചുപോയി. ബാൽക്കണിയുടെ

കൈവരിയിൽ തല ചേർത്ത് വെച്ച്

ഞാൻ മഴക്കാറിനെ വകഞ്ഞ്

മാറ്റുന്ന സൂര്യനെ നോക്കി നിന്നു…

മഴയത്ത് വെയില് വന്നാൽ

‘മഴയും വെയിലും കുറുക്കന്റെ

കല്യാണം’ എന്നാണോ പഴമൊഴി

എന്നാലോചിച്ചു വരുമ്പോഴേക്കും

മഴ തീർന്ന്….., ആകാശം ചുവന്ന്

വരുന്ന വൈകുന്നേര ഭംഗി നോക്കി

ആസ്വദിച്ച് ഞാൻ ചായയൂതിയൂതി

കുടിച്ചു…….

 

ചെമ്മാനം സുന്ദരമാണ്………..;

മിഥുന മാസത്തിലെ ഛിന്നഭിന്ന

മഴ തോരുമ്പോഴുള്ള ചെമ്മാനം

അതിസുന്ദരവും… വേനൽക്കാല വെയിലിന്റെ ചൂടിൽ കരിഞ്ഞ

പകലുകളവസാനിക്കുന്ന സ്ഥിരമായ

വൈകുന്നേരങ്ങളിലെ  ചെമ്മാനം

പക്ഷെ നമ്മളത്ര ശ്രദ്ധിക്കാറില്ലെന്ന്

തോന്നുന്നു… പക്ഷേ; മിഥുനത്തിലെ മൂടിക്കെട്ടിയ തുടർച്ചയായ തണുത്ത പകലവസാനങ്ങളിൽ മഴ തോർന്ന് അപൂർവ്വതയായി കടന്ന് വരുന്ന ചെമ്മാനസന്ധ്യകൾ മിഥുനത്തിൽ  ഉറയുന്ന വിഷാദങ്ങളെയെല്ലാം മാറ്റി ഉന്മത്തമാക്കുന്നു………… …………

മഴയും കാറ്റും മാറാല പിടിച്ച

മനസുമെല്ലാം എവിടെയോ

പോയ് മറഞ്ഞു… ദൂരെ വയലുകൾക്കപ്പുറത്ത് വൻമരങ്ങൾ

അതിരിട്ട മലഞ്ചെരുവിലൂടെ പണ്ട്

അച്ഛൻ വൈകുന്നേരത്തിന്റെ

പൊതിക്കെട്ടുകളുമായി നടന്നു

വരുന്ന മലയാളകാല്പനികത

തുളുമ്പുന്ന കാഴ്ചകൾ…….;

സ്കൂളിൽ നിന്ന് വന്നു കയറി

മഴ തോർന്ന വൈകുന്നേരങ്ങൾ

വിയർത്ത് കളിച്ച് തിമിർത്ത്

ആഘോക്ഷമാക്കി ചെമ്മാനം

നോക്കി ഭാവനകൾക്ക് തിരി

കൊളുത്തുമ്പോൾ ദൂരെ നിന്ന്

അച്ഛൻ വരുന്നത് കണ്ട് ഓടി

ഉമ്മറത്ത് കയറി നല്ല കുട്ടിയായി

പാഠപുസ്തകം തുറക്കുന്ന

ഓർമ്മകൾ…. അല്ലെങ്കിലും

അമ്മമാരെ നമുക്ക് പേടിക്കണ്ടല്ലോ

Leave a Reply

Your email address will not be published. Required fields are marked *