ഉച്ച വരെ അങ്ങനെ ചളിയും കത്തിയും അടിച്ചു തള്ളി നീക്കി, ലഞ്ച് ബ്രേക്ക് ആയപ്പോൾ സ്മിത ഞങ്ങൾക്ക് അടുത്തേക്ക് വന്നു,
അഭി ഫുഡ് കഴിച്ചാരുന്നോ?
ഇല്ല കഴിക്കണം, എന്തെ? ഞാൻ കുറച്ചു കനത്തിൽ തന്നെ ചോദിച്ചു
എന്താ അഭി എന്നോട് മാത്രം ഇത്ര ഗൗരവം, ഞാൻ എന്ത് തെറ്റു ചെയ്തിട്ട അഭിയെ ഇഷ്ടമാണെന്നു പറഞ്ഞതിനാണോ ഇത്ര ദേഷ്യം.. ഞാൻ ഒരു പാവമല്ലേ അഭി.. എന്നേം നിങ്ങളുടെ കൂടെ കൂട്ടിക്കൂടെ പ്ലീസ് അഭി..
എനിക്കാണേൽ അങ്ങ് ചൊറിഞ്ഞു കയറി,
ഒന്ന് പോയെടി മഞ്ഞ തവളെ, നീ ആരാന്നാ നിന്റെ വിചാരം, നീ ഒറ്റ ഒരുത്തി കാരണം കൊണ്ട ഇവന്റെ അടുത്ത് ഈ സ്കൂളിലെ ഒരു പെൺ പിള്ളേരും സംസാരിക്കാത്തത് അവടെ ഒരു പ്യാവം.. നിന്റെ തൊലി വെളുപ്പും കൊണ്ട് വേറെ വല്ല ചെക്കന്മാരുടേം പിന്നാലെ പൊയ്ക്കോ.. അവനു ആൾറെഡി ഒരു പെണ്ണുള്ളതാ.. അവൻ അവളെയെ സ്നേഹിക്കൂ. വേണേൽ കണ്ടോ എന്ന് പറഞ്ഞു അവൻ എന്റെ കഴുത്തിൽ കിടക്കുന്ന മാലായിലെ ലോക്കറ്റ് തുറന്നുഎന്റെയും എലിയുടെയും ഫോട്ടോ കാണിച്ചു .ഇനി എങ്ങാനും ഇതും പറഞ്ഞു വന്നാൽ എന്റെ തനി കൊണം നീ അറിയും കേട്ടോടി മഞ്ഞ തവളെ..
എന്നെ സൈഡ് ആക്കി കൊണ്ട് വിനു കയറി അവളുടെ മേൽ ആറാടി 😂😂😂
ഞാൻ വായും പൊളിച്ചു നിക്കുന്നത് കണ്ടപ്പോൾ അവന്റെ വക അടുത്ത മാസ്സ് ഡയലോഗ്.. നീ വരുന്നുണ്ടോടാ മൈരേ…
എനിക്ക് വേറെ ഒരു പെണ്ണുണ്ട് എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു, പ്ലിങ്ങി പോയി പാവം…
ഞാൻ ഒന്നും മിണ്ടാതെ അവൾക്കു ഒരു ലോഡ് പുച്ഛവും വിതറി അവന്റെ തോളിൽ കയ്യിട്ടു നടന്നു. നന്പൻ ഡാ.. 😘
നിനക്കൊരു പെണ്ണുണ്ടേൽ അത് ഞാൻ മാത്രമാ അഭി, ഈ സ്മിത.. അതിനു വേണ്ടി ഞാൻ ഏതു അറ്റവും വരെ പോകും.ഏതു ഭൂലോക രംഭ വന്നാലും നീ എനിക്കുള്ളതാ .സ്മിത മനസ്സിൽ പറഞ്ഞു..