കുറ്റന്വേഷണം
Kuttanweshanam | Author : Lee Child
പ്രിയപ്പെട്ട വായനക്കാർക്കു,
ആദ്യം മുതൽക്കേ ഉള്ള ഭാഗങ്ങൾ ഇതിൽ ചെയ്തിട്ടുണ്ട്. പേജ് കുറവാണെന്ന കാര്യം പറഞ്ഞത് കൊണ്ട് എല്ലാം ഒറ്റ പാർട്ടിൽ തന്നെ തീർത്തിട്ടുണ്ട്.. പ്ലീസ് സപ്പോർട്ട്..
സൊ, ലെറ്റസ് ഗോ ടു മൈ സ്റ്റോറി 😁
************************************†**************
“നിശൂ , എഴുന്നേകടാ മോനെ ”
“പ്ലീസ്, മ്മാ.. ഒരു പതിനഞ്ചു മിനിറ്റ് കൂടെ ”
“എന്നെ കുറ്റം പറഞ്ഞാ മതി ”
അമ്മ ദേഷ്യം ഭാവിച്ചു കിച്ചണിലേക്കു പോയി. ഞാൻ ചുമ്മാ ടൈം പീസിലേക്കു നോക്കി.
8 മണി..
ഞാൻ തിരിഞ്ഞു കിടന്നു… പെട്ടന്ന് ഒരു കൊള്ളിയാൻ തലയിൽ മിന്നി…
ദൈവമേ….
കാര്യം മറ്റൊന്നും അല്ല..
9:30 നു ആണ് ക്ലാസ്സ് എങ്കിലും 9:00 നു എത്തണം. അല്ലെകിൽ ആ ദിവസം മൂഞ്ചും.
അപ്പോൾ ഞാൻ റെഡിയായി നിക്കട്ടെ..
**************************** ഞാൻ നിഷാന്ത് വിശ്വൻ.എന്റെ പ്രായ 21 വയസ്സ് .അച്ഛൻ വിശ്വൻ.പക്ഷെ ഇത് വരെ കണ്ടില്ല. അതിനെ കുറിച്ച് അമ്മയോട് ചോദിക്കാനും പോയില്ല. എപ്പോളെല്ലാം അതിനെ കുറിച്ചെല്ലാം ചോദ്യം വന്നപ്പോൾ അമ്മയുടെ മുഖഭാവത്തിന് ഉണ്ടാവുന്ന മാറ്റം എന്നെ അസ്വസ്ഥമാക്കിയിരുന്നു. പക്ഷെ എനിക്ക് അത് ഒരു പ്രശ്നമായിരുന്നില്ല.
സോറി, അമ്മയുടെ പേര് പറയാൻ മറന്നു. മഹിമ വിശ്വൻ.പ്രൊഫഷനലി ആളൊരു നല്ല പ്രൊഫസരാണ്. പ്രായം 39. പക്ഷെ മുപ്പത് തികഞ്ഞെന്നു പോലും പറയില്ല. പലപ്പോഴും ചില കോളേജിൽ ചിലർ പ്രൊഫസരാണെന്ന് പോലുമറിയാതെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. പിന്നെ സത്യമറിഞ്ഞപ്പോൾ, അവരുടെ മുഖമോർത്തു എപ്പോഴും എന്നോട് പറഞ്ഞു ചിരിക്കും🥵. എനിക്ക് ഈ കഥ കേട്ട് കേട്ടു മടുത്തു. അപ്പോൾ ഞാൻ അമ്മയെ ചൊറിയും. അമ്മ തിരിച്ചു എനിക്ക് gf ഇല്ല എന്നു പറഞ്ഞു കളിയാക്കും. പിന്നെ ഞാൻ ചന്തുവാകും,അമ്മ ഉണ്ണിയാർച്ചയും 😅.
ഓ ഇതാണെന്റെ കൊഴപ്പം, വെറുതെ കാട് കേറും. എന്റെ മാന്യ വായനക്കാർ എന്നോട് ക്ഷമിക്കുമെന്നു വിശ്വസിക്കുന്നു.