എന്തിനു? ഒരു ഓറഞ്ച് സാരിയും ചുവന്ന പൊട്ടും തൊട്ട ഒരു സ്ത്രീ ആണ്.
പവിത്രൻ : എന്റെ പങ്കജമെ, ഞാൻ പണ്ടേ പറഞ്ഞതല്ലേ അവളൊരു പോക്ക് കേസാണെന്? എല്ലാരും കൂടെ അവളെ തലയിടെത്തു വളർത്തിയതല്ലേ.
അതിനിടെ ഒരു gentleman ഡ്രസ്സ്കോഡിൽ ഒരാൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു, അയാൾ പറഞ്ഞു,” പവിത്ര, ഒരാളെക്കുറിച്ചു അതും ഒരു പെണ്ണിനെ കുറിച്ച് ഇങ്ങനെ സംസാരിക്കാൻ പാടുണ്ടോ? എനിക്കവളെ അടുത്ത് പരിചയമുണ്ട്, അതുകൊണ്ട് തന്നെ അവൾ ചെയ്യുമെന്ന കാര്യത്തിൽ ഞാൻ വിശ്വസിക്കില്ല. ”
അയാൾ അല്പം ഡിഫറെൻറ് ആയി എനിക്ക് തോന്നി. അത് കൊണ്ട് തന്നെ അയാളെ ഒന്ന് സ്കാൻ ചെയ്യാൻ തീരുമാനിച്ചു.
ഇനി ക്രൈം സീൻ കാണണം. അതിനു ഫ്ലാറ്റിനുള്ളി കയറിപ്പറ്റണം. അതിന് നേരായ വഴി നല്ലതല്ല. ഞാൻ ആലോചിച്ചു.റീനയുടെ ഫ്ലാറ്റിനടുത്തായി ഒരു മരമുണ്ട്. അത്യാവശ്യം നീളമുള്ള ആ മരം കയറിയാൽ എനിക്ക് അവിടെയ്ക്കു എത്താം. ഞാൻ ആരും ശ്രദ്ധിക്കാതെ മെല്ലെ മരം കയറി അവളുടെ വീട്ടിലെ sunshadil കയറിപ്പറ്റി. എന്നിട്ട് ഞാൻ അതിലൂടെ ഞാൻ റൂമിലേക്കു നോക്കി. അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.
ബോഡി അവിടുന്ന്കൊണ്ട്പോയില്ലായിരുന്നു.
dining ടേബിളിൽ ഒരു ചെയറിൽ ഇരുന്ന നിലയിലായിരുന്നു അത്. കഴുത്തരുതാണ് കൊല ചെയ്തത്. ഫോറെൻസിക് ടീം ഇപ്പോഴും ചില പരിശോധനകൾ ചെയ്തു കൊണ്ടിരിക്കുകയാണ്.
ഞാൻ ക്രൈം സീൻ എന്റെ ഐഫോൺ 13 പ്രൊ കൊണ്ട് ചിത്രമെടുക്കാൻ തുടങ്ങി. വെറുതെയല്ല, ചെറുതിൽ ചെറിയ കാര്യങ്ങൾക്കുപോലും വലിയ അർത്ഥമുണ്ട്. ഞാൻ അത് മിസ്സാകാൻ ഞാനാഗ്രഹിക്കുന്നില്ല.പിന്നെ എനിക്ക് ഡയറക്റ്റായി ക്രൈം സീനിൽ കയറാൻ കഴിയില്ല. പിന്നെ ഒരു കാര്യം മനസിലേക്ക് ഓടി വന്നു. ഏതെങ്കിലും രീതിയിൽ റൂമിന്റെ ഉള്ളിൽ കടക്കാൻ ശ്രമിക്കണം. അതിനെതെങ്കിലും വഴികണ്ടെത്തണം.
എനിക്ക് അത്യാവശ്യമെന്നു തോന്നിക്കുന്ന എല്ലാം ഫോട്ടോ എടുത്ത് ഞാൻ പോണു.
ഞാൻ തിരിച്ചു മെല്ലെ മരമിറങ്ങി ആരുമറിയാതെ ഫ്ലാറ്റിനു മുൻപിൽ എത്തി. പോലീസ് പലരെയും ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഞാൻ അതെല്ലാം കണ്ട് കൊണ്ട് മെല്ലെ ആരുടേയും ശ്രദ്ധയിൽ പെടാതെ മെല്ലെ സ്കൂട്ടവാൻ നോക്കി.