എന്താ സാറെ വീണ്ടും വന്നേ? നമ്മളെ സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ലേ?
ഞാൻ : രാജാശേഖരനെവിടെ?
പവിത്രൻ :അയാൾ വേറെങ്ങോ പോയല്ലോ..
ഞാൻ : എങ്ങോട്ടാ?
പവിത്രൻ : സാധനങ്ങളെല്ലാം എടുത്തു പോയതെങ്ങോട്ടേക്കാ ന്നു അറിയില്ല..
അരുൺ : അയാളുടെ ഐഡി പ്രൂഫ് ഉണ്ടൊ?
പവിത്രൻ :(മടിച്ചു കൊണ്ട് )ഇല്ല..
അരുൺ : അതെന്താ ഫ്ലാറ്റ് കൊടുക്കുമ്പോൾ അതു വേണ്ടേ?
അയാൾ ഒന്നും മിണ്ടിയില്ല..
ഞാൻ ശ്രേയയെ വിളിച്ചു..
എടുക്കുന്നില്ല..
എന്റെ ഹൃദയമിടിപ്പ് കൂടി..
അപ്പോൾ അവളുടെ ഫ്ലാറ്റില്ലേക് നോക്കി..
അവിടെ ജനൽ കർട്ടൻ കൊണ്ട് മൂടിയിരിക്കുകയായിരുന്നു..
ഞാൻ : സർ, വേഗം ഒന്ന് 321 ൽ പോയി വാതിലിൽ നിക്ക്..ഞാൻ വെന്റിലേഷൻ വഴി കേറാം.. ഇടക്ക് കതകിൽ മുട്ടണം കേട്ടോ..
ഞാൻ വേഗം മരം കയറി വെന്റിലേഷൻ വഴി കയറി..ആ സമയം എന്താണെന്ന് അറിയില്ല ഒരു കൊടുങ്കാറ്റിന്റെ വേഗത എനിക്കുണ്ടായിരുന്നു….
മെല്ലെ അവളുടെ റൂമിൽ കയറി..
ഞാൻ കയറിയപ്പോൾ ഒരു ശബ്‍ദം കേട്ട്..
“ഭയപ്പെടാതെ ചെല്ലം…നീങ്ക സ്വർഗത്തിൽ എത്ത പോവതു..”
എന്റെ ഉള്ളിൽ ഒരു അഗ്നി പർവതം പൊട്ടി തെറിച്ചു…
ഞാൻ ഒളിഞ്ഞ് നോക്കി…
ആ മൃഗം എന്റെ ശ്രെയയുടെ മേലെ കമഴ്ന്നു കിടക്കുകയായിരുന്നു.. അയാളുടെ വലതു കൈ അവളുടെ മുഖത്തെ പൊത്തി പിടിച്ചിരിക്കുന്നു.. ഇടതു കൈയില്ലേ കത്തി കഴുത്തിൽ തടവികൊണ്ടിരിക്കുന്നു..
അയാൾ രൂപം കൊണ്ട് മാത്രമായിരുന്നു മനുഷ്യൻ.. പെരുമാറ്റം ഇതുവരെ ഭക്ഷണം കിട്ടാത്ത ഒരു വേട്ടമൃഗത്തിന് ഒരു ഇരയെ കിട്ടുമ്പോഴുണ്ടാവുന്ന ഒരു ഉന്മാദാവസ്ഥ..
ഞാൻ ആക്രമിക്കാൻ തയാറായി.. ഇട്ടിരുന്ന ഇടിവള ഊരിപ്പിടിച്ചു..
പെട്ടന്ന് അയാളുടെ മീതെ ചാടിവീണു..
പെട്ടന്ന് എന്നെ കണ്ടപ്പോൾ അയാൾ ഒന്ന് ഞെട്ടി.. ഞാൻ വേഗം എന്റെ ഇടിവള കൊണ്ട് ആയാളുടെ കവിളിൽ പ്രഹരിച്ചു..
ഹൃറാ..
അയാൾ ഉറക്കെ നിലവിളിച്ചു കൊണ്ട് പിടഞ്ഞു വീണു. ആ സമയം അയാളുടെ കൈയിലെ കത്തി അയാളിൽ നിന്ന് തട്ടി മാറ്റി..
അയാൾ മെല്ലെ ചോര തുപ്പി..
ഞാൻ :നിന്റെ ഒളിച്ചു കളി കഴിഞ്ഞു മുത്തു സെൽവാ…