പെട്ടന്ന് ആരോ എന്റെ പിന്നിലുള്ളപോലെ തോന്നി..
ഞാൻ തിരിഞ്ഞു നോക്കിയതും…
ദ്ടിം…
തലയിൽ ഖനമുള്ള സാധനം പതിച്ചു…
മെല്ലെ എന്റെ ബോധം മറഞ്ഞു..
________________
പിന്നെ മെല്ലെ ബോധം വന്നു തുടങ്ങി..
സംഭവം എന്നെ ഒരു സ്ഥലത്തു കെട്ടിയിട്ടിരിക്കുകയാണ്..കെട്ടുകമ്പി കൊണ്ടാണ് കെട്ടിയിട്ടിരിക്കുന്നതെന്ന് തോന്നുന്നു.. പക്ഷെ കാല് കെട്ടിയിട്ടില്ല..തലയുടെ പിൻഭാഗം ഇപ്പോഴും വേദനിക്കുന്നുണ്ട്…അവർ എന്തെല്ലാമോ പറയുന്നുണ്ട്..മെല്ലെ അത് ശ്രദ്ധിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു..
വാസവൻ : ഇന്ന് ഏത് നായിന്റെ മോനെയാണ് കണി കണ്ടത്..
ശുഭരാജ് :ചേലക്കാണ്ടിരിയെടാ കോപ്പേ..
വാസവൻ :ഇനി ഈ പണിക്കു എന്നെ വിളിക്കരുത്, പറഞ്ഞേക്കാം..
SI: നിങ്ങളൊന്നു മിണ്ടാതിരി.. ചെക്കന്റെ ഫോൺ ചെക്ക് ചെയ്യ്..
വാസവൻ :അരെ, ചോട്ടു.. ഉസ്ക ഫോൺ ദേ..
ഞാൻ :(മനസ്സിൽ )അപ്പൊ ചോട്ടുവായിരുന്നല്ലേ എന്റെ തലക്കിടിച്ചത്..
ചോട്ടു :യെ ലോ സാബ്..
അപ്പൊ അവരുടെ കൈയിൽ എന്റെ ഫോണുണ്ടല്ലേ.. എന്നാലും ഒരു കൊഴപ്പവുമില്ല…
അവർ ഫോൺ വാങ്ങി..
വാസവൻ : ചെക്കൻ, ഇന്നലെ ഷോപ്പിൽ വന്നപ്പോഴേ അറിയണമായിരുന്നു.. പണി തരാൻ വന്നതാണെന്ന്.. ഇനിയിപ്പോ എന്താ ചെയുവാ, രാജു?
ശുഭ :ആദ്യം അവന്റെ കൈയിൽ നമ്മുടെ വല്ല ബിറ്റുണ്ടോ ന്ന് നോക്കട്ട്.. അതിനു ശേഷം നമ്മൾ ഒരു പണി കൊടുക്കാം..
അപ്പൊ അതാണ് പ്ലാൻ….
എന്തായാലും ഫോണിനെക്കുറിച്ചു നിക്ക് വേവലാതി ഇല്ല…
ആദ്യം ഇവിടുന്ന് രക്ഷപെടാൻ നോക്കണം..
എന്താണ് ചെയേണ്ടേതെന്നുള്ള ഒരു പ്ലാനുണ്ടാക്കി..
ഞാൻ എന്നെ കെട്ടിയിട്ടിരിക്കുന്ന ഏത് സാധനത്തിൽ ഒന്ന് തൊട്ട് നോക്കി. അല്പം തടിച്ച കമ്പിയാണ്. പിന്നെ കേട്ടുകമ്പിയും ഒന്ന് തൊട്ട് നോക്കി…അല്പം തുരുമ്പുണ്ട്.. എന്നാലും നല്ല ബലമുണ്ട്.. പൊട്ടിക്കുക അല്പം പരിശ്രമമുള്ള ജോലിയാണ്.. മാത്രമല്ല അവരുടെ ശ്രദ്ധയിൽ പെട്ടാൽ…
പിന്നെ ആ കമ്പി ഊരുയെടുക്കാൻ പറ്റുമോന്നു നോക്കണം.. ഞാൻ മെല്ലെ ആ കമ്പി ഊരാൻ നോക്കി മുകളിലേക്കു വലിച്ചു കൊണ്ട്…മൂന്നാലു പ്രാവശ്യം വലിച്ചപ്പോ താഴെയുള്ള സിമന്റ് പൊട്ടി.. വീണ്ടും പരിശ്രമിച്ചപ്പോ ഇപ്പൊ വലിച്ചാൽ കമ്പി പുറത്തു വരുമെന്ന അവസ്ഥായിലായി..