________________
ഒരാൾ : എന്നാലും ആരായിക്കും അയാളെ കൊന്നിട്ടുണ്ടാവുക പവിത്രാ ?
അതിനു മറുപടിയുമായി അല്പം തടിച്ച, ആൾ പറഞ്ഞു :ഇതിനിത്ര ആലോചിക്കേണ്ട കാര്യമുണ്ടോ? അവളുടെ വീട്ടിലല്ലേ ബോഡി കിട്ടിയത്. അപ്പോ അവളായിരിക്കും കൊന്നത്.
എന്തിനു? ഒരു ഓറഞ്ച് സാരിയും ചുവന്ന പൊട്ടും തൊട്ട ഒരു സ്ത്രീ ആണ്.
പവിത്രൻ : എന്റെ പങ്കജമെ, ഞാൻ പണ്ടേ പറഞ്ഞതല്ലേ അവളൊരു പോക്ക് കേസാണെന്? എല്ലാരും കൂടെ അവളെ തലയിടെത്തു വളർത്തിയതല്ലേ.
അതിനിടെ ഒരു gentleman ഡ്രസ്സ്കോഡിൽ ഒരാൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു, അയാൾ പറഞ്ഞു,” പവിത്ര, ഒരാളെക്കുറിച്ചു അതും ഒരു പെണ്ണിനെ കുറിച്ച് ഇങ്ങനെ സംസാരിക്കാൻ പാടുണ്ടോ? എനിക്കവളെ അടുത്ത് പരിചയമുണ്ട്, അതുകൊണ്ട് തന്നെ അവൾ ചെയ്യുമെന്ന കാര്യത്തിൽ ഞാൻ വിശ്വസിക്കില്ല. ”
പങ്കജം :രാജേട്ടാ, നിങ്ങളെ എല്ലാരും അങ്ങനെ ആവണം എന്നുണ്ടോ? അങ്ങേര് അവരെ അഭിപ്രായം പറഞ്ഞു അത്ര മാത്രം.
അയാൾ മെല്ലെ ആ കൂട്ടത്തിൽ നിന്ന് മാറി..
പവിത്രൻ : എന്നാലും ബോഡി ആരാ ആദ്യം കണ്ടത്?
ഒരാൾ : അപ്പുറത്തെ ഫെലിക്സ് അണ്ണനാണ് കണ്ടേ.. അവിടെ ഡോർ തുറന്നിരുന്നത് കണ്ടപ്പോഴേ സംശയ വന്നു ഒന്ന് നോക്കിയതാ.. കണ്ടപ്പൊഴാ ആളുടെ ബോധം പോയത്..
അയാൾ ആ gentleman അല്പം ഡിഫറെൻറ് ആയി എനിക്ക് തോന്നി. അത് കൊണ്ട് തന്നെ അയാളെ ഒന്ന് സ്കാൻ ചെയ്യാൻ തീരുമാനിച്ചു.
അയാളെ അടിമുടി ഒന്ന് നോക്കി..
അയാൾ സ്വന്തം കൈയിൽ സമയം നോക്കി കൊണ്ടിരിക്കുകയായിരുന്നു..
‘ഹലോ രാജേശേഖർ ‘
അയാളെ അഭിവാദ്യം ചെയ്യാനായി അടുത്ത് വന്നു..
അതെ നിമിഷം അയാളുടെ ഫോൺ റിങ് ചെയ്തു..
ഇടത്തെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു അയാൾ ആ ഫോണിന് മറുപടി നൽകി. അതെ സമയം, വന്നയാൽ അടുത്തപ്പോൾ ഫോൺ മറ്റേ കൈലാക്കി അഭിവാദ്യം ചെയ്തു കൊണ്ട് ഫോൺ കട്ടാക്കി.
ഓക്കേ, ഇനി പ്രധാനമായും 4 കാര്യങ്ങൾ നോക്കണം.
1. റീനയ്ക് ഒരു അലിബി ഉണ്ടൊ? 2. എവിടയാണ് ശരത് കൃഷ്ണ? 3. ആരാണാ ഇടംകയ്യൻ? 4. വാസവനും ശുഭരാജനും ഈ കേസിനെന്താണ് ബന്ധം ?