പോലീസ് : എപ്പോഴാണ് മരണസമയം?
(എന്റെ സൗകര്യത്തിന് 1,2എന്ന് നമ്പർ ഇടുന്നു )
2:ഏതാണ്ട് 2 1/2 മണിക്കൂർ മുൻപേ.
പോലീസ് : അതെങ്ങനെ?
1: റിഗോർ മോർട്ടിസ് മുഖത്തു മാത്രമേ തുടങ്ങിട്ടുള്ളു.
പോലീസ് :ഇപ്പോൾ സമയം 11:30, അപ്പോൾ ഏതാണ്ട് 8:00 ക് കൊലപാതകം നടന്നിട്ടുണ്ടാകും..
2: കൃത്യമായ സമയം പോസ്റ്റ് മോർട്ടം കഴിഞ്ഞാലേ പറയാൻ കഴിയു..
പോലീസ് : അത് കുഴപ്പമില്ല.പിന്നെ മർഡർ weapon?
1 :സീ this സർ, ഇത് ഒരു വൃത്തിയിൽ ചെയ്ത കട്ടാണ്. വലത് നിന്നും ഇടത്തേക്ക് പോവുന്ന, ഏതാണ്ട് 8 cm നീളത്തിൽ, അത് കൊണ്ട് ഒരു കത്തി, ബ്ലേഡ് അങ്ങനെയെന്തെകിലും ആവാം..
പോലീസ് : മറ്റെന്നെകിലും കാര്യമായി?
2:കണ്ടാൽ പറയാം സർ, ഡീറ്റൈൽഡ് റിപ്പോർട്ട് ഇന്ന് രാത്രി തന്നെ അയച്ചു തരാം സർ..
പോലീസ് : ഓക്കേ, യു മെ continue..
അയാൾ പിന്നെ നേരെ തിരച്ചിൽ നടത്തുന്ന മറ്റൊരു പോലീസ്കാരന്റെ (കോൺസ്റ്റബിൾ റാങ്ക് )അടുക്കൽ ചെന്നു.
Si:എന്താടോ വല്ലതും കിട്ടിയോ?
കോൺ :കാര്യമായിട്ട് ഒന്നുമില്ല സർ.
SI:ഫിംഗർപ്രിന്റ്സ്?
കോൺ :ഇല്ല സർ.
SI: നമ്മളെ വട്ടം ചുറ്റിക്കുമോ?
കോൺ : കണ്ടിട്ട് അങ്ങനെയാണ് തോന്നുന്നേ.എനിക്ക് സംശയം ആ പെണ്ണകൊച്ചിനെയാ..
SI:വരട്ടെ നോക്കാം..കണ്ടിട്ട് പഠിച്ച കള്ളന്റെ പണി പോലെയുണ്ട്..ഒരു പ്രൊഫഷണൽ ടച്ച്.
________________
ഞാൻ ആ സംഭാഷണങ്ങൾ അയവിറക്കി കൊണ്ടിരുന്നു.
അപ്പോൾ കൊലപാതകി ഒരു ഇടാംകൈയനാണ്…
ചിലപ്പോൾ ഏതെങ്കിലും രീതിയിലുള്ള വൈരാഗ്യം…വിദ്വേഷം.. പക…
അവിടം വരെ എത്താനായിട്ടില്ല..
പിന്നെ ഒരു ഷോർട്ക്കട്ടുണ്ട്…
അതും എനിക്ക് ഉറപ്പിച്ചു പറയാനാവില്ല…
ഒരു കാര്യം ഉറപ്പാണ്…
കൊല ചെയ്തത് റീനയല്ല…
അവൾ റൈറ്റി ആണ്…
അപ്പോൾ അവളുടെ മുറിയിലേക്ക് കയറാൻ കഴിയുന്ന ഒരാൾ…
ആരാണ്??
ശരത് കൃഷ്ണ??
അയാൾ ഇന്ന് ക്രൈം സീനിൽ കണ്ടിട്ടില്ലാലോ?
ക്രൈം സീനിന്റെ കാര്യം വന്നപ്പോ ഒരു കാര്യം ഓർമ വന്നു..
ആ ഫ്ലാറ്റിലെ ആളുകളുടെ സംസാരങ്ങൾ..
അതിലേക്കും എന്റെ മനസ് പോയി..