ഇല്ല…
എന്തെ?..
അവളുറങ്ങുകയായിരുന്നു…
ശെരി, എന്നിട്ട് നിങ്ങൾ കോളേജിൽ പോയല്ലേ?..
അവൾ എഴുനേൽക്കാൻ ഒരു അര മണിക്കൂർ കാത്തിരുന്നു..പിന്നെ ഞാൻ പോയി..
നിങ്ങളാർക്കെങ്കിലുമായി പ്രണയമോ അതോ രഹസ്യബന്ധമുണ്ടായിരുന്നോ?..
അവൾ ഒന്ന് പതറി…
പിന്നെ ഒന്നും മിണ്ടാതെ താഴേക്കു നോക്കിയിരുന്നു..
ഞാൻ : ബുദ്ധിമുട്ട് ആണെന്നറിയാം, പക്ഷെ തന്റെ ഇപ്പോഴത്തെ അവസ്ഥ നിനക്കറിയാമായിരിക്കുമല്ലോ..
അവൾ തുടർന്നു : ഒരാളുണ്ടായിരുന്നു.. പേര് ശരത് കൃഷ്ണ ..
ആ പേര്, ഞാൻ എവിടെയോ..
നിങ്ങളുടെ ഫ്ലാറ്റിലുള്ള ആളാണോ?
അതെ..
എത്ര കാലം?..
6 മാസം..
ഞാൻ അവളുടെ വീട്ടിൽ നിന്നുമെടുത്ത ഒരു ലാമിനേറ്റ് ചെയ്ത ഒരു ഫോട്ടോന്റെ പിക്ചർ കാണിച്ചു..
ഞാൻ : ഇയാളാണോ?
അവളാ ഫോട്ടോ നോക്കിയതും ആ മുഖത്ത് ഭയം കണ്ടു…
ഫോട്ടോയിൽ റീനയും ഒരു യുവാവും കെട്ടിപിടിച്ചിരികുകയായിരുന്നു.. ഒരു റെസ്റ്റോറന്റ് ആണ് ബാക്ക്ഗ്രൗണ്ട്..
അവൾ : ഇതെങ്ങനെ?..
ഞാൻ : നിങ്ങളെ ആരെങ്കിലും ബ്ലാക്‌മെയ്ൽ ചെയ്യുന്നുണ്ടോ?
അവൾ : ഞാൻ… അത്… എനിക്ക് ഒരു ലെറ്ററിൽ ഇതേ ഫോട്ടോ വന്നായിരുന്നു.
ഞാൻ :ഈ കാര്യം നീ ശ്രേയയോട് പറഞ്ഞായിരുന്നോ?..
ആ.. പറഞ്ഞു..
അതിന്റ കാര്യമായിരുന്നോ നിങ്ങൾ രാത്രി വരെ സംസാരിച്ചത്?..
അതെ…
എന്ത് പറഞ്ഞാണ് ഭീഷണി?..
അത്.. ശരത് ആൾറെഡി മാരീഡ് ആണ്.. ആ സമയം ഇത് പോലെ ഫോട്ടോ അവരുടെ കുടുംബത്തിനയച്ചാൽ..
നിനക്കവനോട് പ്രണയമുണ്ടായിരുന്നോ?
അവൾ:….
ഞാൻ : ഓക്കേ, നിങ്ങളുടെ ചാവി നിങ്ങളുടെ കൈയിലല്ലാത്തെ മാറ്റാരുടെയെങ്കിലും കൈയിലുണ്ടോ?
അവൾ : ഇല്ല.
ഞാൻ : ആലോചിച്ചു നോക്ക്, എന്നിട്ട് പറ..
അവൾ :അങ്ങനെയൊന്നും..
പെട്ടന്ന് അവളുടെ മനസിലെന്തോ ഓർമ വന്നു..
Oh fuck..
ഞാൻ : എന്ത് പറ്റി?
അവൾ:അയാൾക്കു…കൊടുത്തായിരുന്നു…
ആർക്കു?
അവൾ : ശുഭരാജിന്..
ഞാൻ :അതാരാ?…
അവരാണ് എനിക്ക് അവിടെ അപാർട്മെന്റ് സെറ്റാക്കിയത്..വാട്ടർ മൈന്റൈനാൻസിന്
ഞാൻ :അയാളുടെ അഡ്രെസ്സ്..
“ആ മതി… 5 മിനുട്ടായി…”
ഓ സമയം കഴിയാറായി…
അവൾ :ശുഭരാജ് ആന്റിക്‌സ്..
അതിനിടെ തന്നെ ആ കോൺസ്റ്റബിൾ വന്നു..