ആരതി അഭി 3 [ചുള്ളൻ ചെക്കൻ]

Posted by

 

“ആ കുറെ ആയി നമ്മുടെ മണിക്ക മലയിൽ പോയിട്ട്.. നമ്മക്ക് ഇന്ന് അങ്ങോട്ട് പോകാം.. നീ പോയി റെഡി ആകാൻ നോക്ക് ” ബെഡിൽ നിന്ന് എഴുനേറ്റ് അവളെ തള്ളി റൂമിൽ കയറ്റിയിട്ട് ആണ് ഫ്രഷ് ആയി ഡ്രസ്സ്‌ മാറാനായി വന്നത്…

 

ഡ്രസ്സ്‌ മാറി റൂമിൽ നിന്ന് പുറത്തിറങ്ങി ഹാളിലേക്ക് നടന്നു തുടങ്ങി പകുതി എത്തി വാച്ച് എടുക്കാൻ മറന്നു റൂമിലേക്ക് പോകാൻ തിരിഞ്ഞ എന്റെ കണ്ണ് അവിടെ ഉടക്കി… വൈറ്റ് കളറിൽ പ്രിന്റ് വരുന്ന ഒരു സാരി ഒക്കെ ഉണ്ട് മുടി അഴിച്ചിട്ടു.. കണ്ണ് എഴുതി ഒരു ദേവതയെ പോലെ ഉണ്ടായിരുന്നു ആരതിയെ കാണാൻ… കണ്ണ് ഇമ വെട്ടാതെ അവളെ തന്നെ നോക്കി നിന്നു.. ഇവൾ എന്നെ പരീക്ഷിക്കുകയാണല്ലോ ദൈവമേ.. ഇത്രയും നാൾ ഈ സൗന്ദര്യം ഞാൻ കണ്ടിരുന്നില്ല…

 

അങ്ങനെ നിന്നിരുന്ന എന്റെ അടുത്തേക്ക് വന്നു കണ്ണിന്റെ മുൻപിലൂടെ കൈ അങ്ങോട്ടും ഇങ്ങോട്ട് ആട്ടി കാണിച്ചു… അപ്പോഴാണ് ഞാൻ സ്വയബോധം വീണ്ടെടുത്തത്…

 

“നീയെന്താ സാരി ഒക്കെ ഉടുത്തിട്ട് ” അവളുടെ നേരെ നോക്കാതെയാണ് ചോദിച്ചത്…

 

“കുറെ ആയി സാരി ഉടുത്തിട്ട് അപ്പൊ വെറുതെ ഉടുത്തെയാ… എങ്ങനെ ഉണ്ട് കൊള്ളാമോ ” കള്ള ചിരിയോടെ അവൾ ചോദിച്ചു…

 

“പോരാ.. നിനക്ക് സാരി ചേരുന്നില്ല ” ഞാൻ കള്ളം പറഞ്ഞു…

 

“ആ അത് നിന്റെ നോട്ടം കണ്ടപ്പോ എനിക്ക് മനസിലായി ” അവൾ ശബ്ദം താഴ്ത്തി അടക്കം പറഞ്ഞു…

 

“എന്താ ” കേക്കാത്തത് കൊണ്ട് ഞാൻ ചോദിച്ചു…

 

“കൊള്ളില്ലേൽ മാറ്റി വേറെ ഇടാം എന്ന് പറഞ്ഞേയാ ” അവൾ കുറച്ചു ഉച്ചത്തിൽ പറഞ്ഞു…

 

“ഇനി മാറ്റാൻ ഒന്നും നിക്കണ്ട…” എന്തേലും പറഞ്ഞാൽ ചിലപ്പോ അവൾ സാരി മാറിയാലോ എന്ന് പേടിച്ചു ഞാൻ പറഞ്ഞു…

 

ഞാൻ പെട്ടന്ന് തന്നെ പോയി വാച്ച് എടുത്ത് താഴേക്ക് വന്നു.. അപ്പോഴേക്ക് ആരതി അങ്ങോട്ടേക്ക് പോയിരുന്നു…

 

Leave a Reply

Your email address will not be published. Required fields are marked *