പിന്നീടുള്ള ദിവസങ്ങളിൽ വീഡിയോ ലഭിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കീർത്തനയുടെ ഓരോ നീക്കങ്ങളും. ആദ്യം അന്നയുമായി വീണ്ടും അടുത്തു. പിന്നെ അവളുടെ ലാപ്ടോപ്പ് കേടായി എന്ന് കള്ളം പറഞ്ഞ. പ്രെസൻറ്റേഷനായി പവർ പോയിന്റ് സ്ലൈഡറുകൾ ഉണ്ടാക്കാനാണ് എന്ന് പറഞ്ഞു ഉച്ച സമയത്തു അന്നയുടെ ലാപ്ടോപ്പ് കരസ്ഥമാക്കും. അന്ന കഴിക്കാൻ പോകുന്ന സമയം അതിൽ സെർച്ച് ചെയ്‌ത് നോക്കും. കൂട്ടുകാരി ലാപ്ടോപ്പ് ചോദിക്കുന്നതിൽ അന്നക്ക് . സംശയമൊന്നും തോന്നിയില്ല. ആദ്യ രണ്ട് ദിവസം നോക്കിയിട്ടു ഒന്നും തന്നെ കണ്ടെത്താനായില്ല. അതോടെ കീർത്തനയും ദീപുവും തത്കാലം ശ്രമം ഉപേക്ഷിച്ചു. അവരിരുവർക്കും വളരെയേറെ നിരാശ തോന്നി.
ക്ലാസ്സുകൾ പഴയതു പോലെ തുടർന്നു. പുതിയ സബ്ജെക്റ്റുകൾ കുറച്ചു കഠിനമാണ് എങ്കിലും അർജ്ജുവിന് അത് ഒന്നും ഒരു വിഷയവുമില്ല.
അന്ന വീണ്ടും സീറ്റ് മാറി ഇരുന്നു. പിൻ നിരയിൽ തന്നെ പക്ഷെ അർജ്ജുവിൻ്റെ തൊട്ടടുത്തുള്ള സീറ്റിൽ അല്ല. അർജ്ജു അവളെ വെറുക്കുന്നു എന്നൊരു തോന്നൽ കാരണമാണ് അവൾ മാറിയിരുന്നത്.
അര്ജ്ജുവിനാകട്ടെ അന്നയോട് അന്നത്തെ സംഭവത്തിന് ഒരു മാപ്പ് പറയണമെന്നുണ്ട്. എങ്കിലും ഇത്രയും ദിവസം കഴിഞ്ഞു മാപ്പ് പറഞ്ഞാൽ അന്ന എന്തു കരുതും. അവൻ ബോറൻ ക്ലാസ്സുകളിൽ വീണ്ടും ഉറങ്ങാൻ ആരംഭിച്ചു.
ചെന്നൈ:
അനുരാധ അപാർട്മെന്റ് കോംപ്ലക്സ്നകത്തു ഫ്ലാറ്റ് വാടകക്ക് അന്വേഷിച്ചു സലീം ചെന്നു. രാജേഷ് ശർമ്മ എന്ന പേരിൽ സ്വയം പരിചയപ്പെടുത്തി. ഹിന്ദിക്കാരൻ ആയതു കൊണ്ട് കെയർ ടേക്കർ ദുരൈയ്ക്ക് വലിയ താത്പര്യം ഒന്നും കാണിച്ചില്ല. പിന്നെ ഒരു 2000 നോട്ട് പോക്കറ്റിൽ തിരിക്കിയപ്പോഴാണ് ആൾ ഉഷാറായത്. അണ്ണാനഗർ ഒക്കെ ആണെങ്കിലും പഴയ കോംപ്ലക്സ് ആണ്. മൂന്നു നാലു നില സമുച്ചയങ്ങൾ ഒരു 60 ഫ്ലാറ്റ് കാണും ഓരോ towerinu താഴെ ലെറ്റർ ബോക്സ് ഉണ്ട്. ടവർ ബി യുടെ താഴെ ബി14 എന്ന ബോക്സ് കണ്ടു. ബാക്കി ഉള്ള ലെറ്റർ ബോക്സ്കൾ മിക്കതും പൂട്ടിയിട്ടില്ല. പക്ഷേ ബി14 പൂട്ടിയിട്ട്
“ദുരൈ അണ്ണാ ഇന്ത ടൗറിൽ ഫ്ലാറ്റിരിക്കാ? “
“സാർ B5, B9 കാലി താൻ “