“പെണ്ണുങ്ങൾ എല്ലാവരും ഇപ്പോൾ തന്നെ ഹോസ്റ്റലിലേക്ക് പോയക്കോണം. ബോയ്സ് എല്ലാം ക്ലാസ്സിൽ പോയി വൈറ്റ് ചെയ്യൂ. ഹോസ്റ്റലിൽ ഡ്രോപ്പ് ചെയ്യാൻ അറേഞ്ച്മൻറ്റ് ഉണ്ടാക്കാം. “
സെക്യൂരിറ്റിയുടെ അടുത്ത് ക്ലാസ്സ് റൂം തുറക്കാൻ ആവശ്യപ്പെട്ടു.
വേറേ ഒരു കഥാപാത്രം അവിടെ ഒരു പജേറോയുടെ അടുത്ത് നിന്ന് എന്നെയും രാഹുലിനെയും രൂക്ഷമായി നോക്കുന്നുണ്ട്. മിക്കവാറും സുമേഷ് അന്ന് പറഞ്ഞ അന്നയുടെ ഇളയച്ഛ നായിരിക്കണം. രാഹുൽ എൻ്റെ അടുത്തു നിന്നത് കൊണ്ട് പുള്ളിക്ക് ഞങ്ങളിൽ ആരാണ് പ്രതി എന്ന് കൺഫ്യൂഷനിൽ ആയി എന്ന് തോന്നുന്നു. പിള്ളേരൊക്കെ പോയി കഴിഞ്ഞാൽ അടുത്ത പട്ടി ഷോ തുടങ്ങുമെന്നുറപ്പാണ്.
അന്ന എൻ്റെ പുറകിൽ തന്നെ ഒളിച്ചു നിൽക്കുന്നുണ്ട്.
“അർജ്ജുൻ ബാഗ്. “ അന്ന എന്നോട് പറഞ്ഞു
എൻ്റെ കയ്യിലാണെല്ലോ അവളുടെ ബാഗ്.
പെണ്ണുമ്പിള്ള കലിപ്പിച്ചിട്ടും പിള്ളേരൊന്നും പോയിട്ടില്ല. പോകുന്നതായി ഭാവിച്ചു കുറച്ചു കൂടി മാറി നിൽക്കുകയാണ്. എല്ലാവരുടെയും നോട്ടം ഞങ്ങളെയാണ്
എൻ്റെ കയ്യിൽ നിന്ന് ബാഗ് വാങ്ങിയിട്ട് അന്ന പയ്യെ അമൃതയുടെയും അനുപമയുടെയും അടുത്തേക്ക് നടന്നു. ഹോസ്റ്റലിലേക്ക് പോകാനാണ് എന്ന് തോന്നുന്നു. ഉടനെ പെണ്ണുംപിള്ള മീര വീണ്ടും കുരച്ചു
“Anna! Don’t go to hostel. Your uncle is here to take you.
അന്ന ഹോസ്റ്റലിൽ പോകേണ്ട. നിൻ്റെ അങ്കിൾ വന്നിട്ടുണ്ട് നിന്നെ കൊണ്ട് പോകാൻ “
എൻ്റെ പിന്നിൽ നിന്ന് മാറിയത് കൊണ്ടാണോ അതോ അവളെ കണ്ടത് കൊണ്ടാണോ എന്നറിയില്ല. അവളുടെ ഇളയച്ഛൻ അവളുടെ അടുത്തേക്ക് വേഗത്തിൽ ചെന്നു കയ്യിൽ കയറി പിടിച്ചു വലിച്ചു.
“വാ നമ്മക്ക് പോകാം “
“ഇല്ല ഞാൻ വരുന്നില്ല. “
ക്ഷീണിതയാണെങ്കിലും അന്ന ബലം പിടിച്ചു തന്നയാണ് നിൽക്കുന്നത്. അതോടെ അയാളുടെ കണ്ട്രോൾ പോയി എന്ന് തോന്നുന്നു അന്നയുടെ കവിൾ നോക്കി ഒരെണ്ണം പൊട്ടിച്ചു. കരാട്ടെ അറിയുന്നത് കൊണ്ടാണോ എന്നറിയില്ല അവൾ ഇടത്തെ കൈ കൊണ്ട് ഈസിയായി ബ്ലോക്ക് ചെയ്‌തു. എങ്കിലും ബാലൻസ് തെറ്റി താഴെ വീണു. ബീന മിസ്സ് അന്നയുടെ അടുത്തേക്ക് ഓടി ചെന്നു എഴുന്നേൽപ്പിച്ചു നിർത്തി. എല്ലാവരുടെയും നോട്ടം അവളിലേക്കായി. അവളുടെ കണ്ണീർ മഴ വീണ്ടും തുടങ്ങി.