ഞങ്ങളുടെ മുൻപിലെ വരിയിൽ രണ്ട് സൈഡിലായി അരുൺ സാറും ബീന മിസ്സും ഇരുന്നു. വണ്ടി ഓടി തുടങ്ങിയതും ബീന മിസ്സ് ഉറങ്ങി. എല്ലാവരും എന്തൊക്കയോ അടക്കം പറയുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ ഡ്രൈവർ സിനിമ ഇട്ടു. ആരും സിനിമ കാണുന്നൊന്നുമില്ല പക്ഷേ അടക്കം പറച്ചിൽ കേൾകാതെയായി.
ഉച്ചക്ക് കഴിക്കാനായി ഏതോ ഒരു ഹോട്ടലിൽ നിർത്തി. എനിക്കും അന്നക്കും മാത്രം പാർസൽ വാങ്ങാം എന്ന് സാർ പറഞ്ഞു. എല്ലാവരും കഴിക്കാൻ പോയപ്പോൾ ഞാൻ ടോയ്‌ലെറ്റിൽ പോയി ഫ്രഷായി വന്നു. അന്ന അങ്ങനെ തന്നെ ഇരിക്കുന്നുണ്ട്. ഞാൻ ഒന്നും ചോദിക്കാനും പറയനും പോയില്ല. സാർ കൊണ്ടുവന്ന ഭക്ഷണം അവൾ കഴിച്ചിട്ടില്ല. പുള്ളി പുറത്തു പോയി രണ്ട് പാക്കറ്റ് ബിസ്ക്കറ്റ് കൊണ്ട് വന്ന് കൊടുത്തു . ബീന മിസ്സ് വേഗം ഭക്ഷണം കഴിച്ചു വന്ന ശേഷം അവളെ ഫ്രഷ് ആകാൻ ആണെന്ന് തോന്നുന്നു നിർബന്ധിച്ചു കൂട്ടിക്കൊണ്ട് പോയി.
രാവിലെ പത്തു മണിയോടെ ജീവ കൊച്ചിയിലെത്തി. അർജ്ജു ബസ്സിൽ പോരുന്നതിനാൽ കാര്യങ്ങൾ മാറി മറഞ്ഞു. സംഭവം എങ്ങനെ കൈകാര്യം ചെയ്യണം എന്നായിരുന്നു ജീവയുടെ ആലോചന.
കോബ്ര ടീം എളുപ്പത്തിൽ തന്നെ ഗുണ്ടകളെ ഇടിച്ചൊതുക്കാൻ സാധിക്കും. പക്ഷേ അർജ്ജുവിൻ്റെ ഐഡൻറിറ്റി പുറത്തറിയാൻ സാദ്യതയുണ്ട്. അതു കൊണ്ട് ജോസ് കൊണ്ടുവരുന്ന ഗുണ്ടകളെ നേരിടാൻ കൊച്ചിയിലെ ഗുണ്ടകളെ തന്നെ ഏർപ്പാടാക്കാം. അതാകുമ്പോൾ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പ്രശ്‍നമായി മാറിക്കൊള്ളും. അത് കഴിഞ്ഞിട്ട് കുരിയനെയും ജോസിനെയും വരച്ച വരയിൽ നിർത്താം.
ജീവ വേഗം തന്നെ രാഹുലിൻ്റെ ലോക്കൽ ഗാർഡിയൻ ആയിട്ടുള്ള മാധവൻ തമ്പിയെ വിളിച്ചു. കൊച്ചിയിലെ പ്രധാനപ്പെട്ട ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കുന്ന ആളാണ് മാധവൻ തമ്പി. പോരാത്തതിന് ഒരു ത്രിശൂൽ ഇൻഫൊർമേർ കൂടി ആണ്. അങ്ങനെ പുള്ളി വഴി കൊട്ടേഷന് മറു കൊട്ടേഷൻ സെറ്റാക്കി. ജോസ് കൊണ്ടുവരുന്ന ഗുണ്ടകളെ അടിച്ചോടിക്കാൻ.
മംഗലാപുരത്തു എത്തിയപ്പോൾ രാത്രിയായി അവിടന്ന് എല്ലാവരും ഭക്ഷണം കഴിച്ചു ഇറങ്ങിയപ്പോൾ 9 മണി കഴിഞ്ഞു. അന്ന ഒന്നും കഴിക്കാൻ കൂട്ടാക്കിയില്ല. ബീന മിസ്സിൻ്റെ ഒപ്പം ടോയ്‌ലെറ്റിൽ പോയി. പിന്നെ എപ്പോഴോ അവൾ ഉറങ്ങി പോയിരുന്നു, ഞാൻ അവളെ തന്നെ നോക്കി ഇരുന്നു. അവളുടെ കാര്യം എന്താകും എന്ന് ചിന്ത എന്നെ അലട്ടി. അവളെ നോക്കിയിരുന്നു എപ്പോഴോ ഞാനും ഉറങ്ങി പോയി