“സർ ഇത് കൂടുതൽ പ്രശ്നമാകാൻ സാധ്യതയുണ്ട് ആ MLA അറിഞ്ഞാൽ പ്രശ്നമാകും. ഞാൻ കണ്ടൈൻ ചെയ്യാൻ പറ്റുമോ എന്ന് നോക്കട്ടെ.
“എന്തു സ്ട്രോങ്ങ് ആം ടാക്ടിക്സ് വേണേൽ ചെയ്തോ പക്ഷേ ശിവയുടെ ഐഡന്റിറ്റി മാത്രം പുറത്തറിയരുത്.”
അതിനു ശേഷം അരുൺ ഹരിയെ വിളിച്ചു ഹോട്ടലിലെ CCTV ദൃശ്യങ്ങൾ എല്ലാം കളക്ട ചെയ്യാൻ നിർദേശം നൽകി. പിന്നെ ടെക് ടീമിനെ വിളിച്ചു MLA, ഡയറക്ടർ മീര മാം എല്ലാവരുടെയും ഫോണുകൾ ചോർത്താൻ നിർദേശം നൽകി.
രാവിലെ ആയതും അരുൺ മീര മാമിനെ വിളിച്ചു.
“മാം ഇത് ആരോ ചെയ്‌ത ട്രാപ്പ് ആണ് മാം ഇപ്പോൾ ഇരുവരുടെയും വീട്ടിൽ അറിയിക്കേണ്ട .”
അരുണിൻ്റെ ഉപദേശം കേട്ടതോടെ അവർക്കു ദേഷ്യം കൂടി
“ലുക്ക് MR അരുൺ. താനൊക്കെ എന്തുണ്ടാക്കാൻ ആണ് കൂടെ പോയത്. എന്നിട്ട് എന്നെ പഠിപ്പിക്കാൻ നിൽക്കുന്ന. എന്തു ചെയ്യണം എനിക്കറിയാം. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞാൽ ഒരു നിമിഷം പോലും അവിടെ തുടരരുത്. എത്രയും പെട്ടന്ന് ഇങ്ങു പോന്നേക്കണം”
ഫോൺ വെച്ചതും അവർ അന്നയുടെ അപ്പൻ MLA കുരിയനെ വിളിച്ചു കാര്യങ്ങൾ വളച്ചു കെട്ടി പറഞ്ഞു.
എന്നാൽ കുര്യൻ MLA വേറെ രീതിയിലാണ് കാര്യങ്ങൾ ഏറ്റെടുത്തത്. തലേ ദിവസം ജോണിയുടെ അപ്പൻ മാർക്കോസ് ആവിശ്യപ്പെട്ടത് പോലെ കല്യാണം നേരത്തെ നടത്തുന്ന കാര്യം പറഞ്ഞപ്പോൾ അവൾ ഒട്ടും സമ്മതിക്കുന്നുണ്ടായിരുന്നില്ല. അവസാനം അത് വഴക്കിൽ കലാശിച്ചത് ഒരുപക്ഷേ ആ പയ്യനുമായിട്ട് ഇഷ്ടത്തിലായത് കൊണ്ടായിരിക്കും, അതും ഒരു ഹിന്ദു. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ പിന്നെ പാലായിൽ ഇനി ജയിക്കത്തില്ല. മാത്രമല്ല മാർക്കോസ് പിണങ്ങിയാൽ താൻ സമ്പാദിച്ചതിൻ്റെ പകുതി പോകും എല്ലാ ബിനാമി ഇടപാടുകളാണെല്ലോ. അത് കൊണ്ട് അവളുടെ പഠിപ്പ് ഇതോടെ അവസാനിപ്പിക്കണം. എന്നിട്ട് ജോണിയുമായിട്ടുള്ള കല്യാണം എത്രയും വേഗം നടത്തണം.
കുര്യൻ വേഗം തന്നെ അവൻ്റെ അനിയൻ ജോസിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.
“നാളെ വെളുപ്പിനെ അവർ എത്തും വണ്ടി നമ്പർ ഒക്കെ ആ കോളേജ് ഡയറക്ടർ സുരേഷിനെ വിളിച്ചാൽ കിട്ടും. കോളേജ് ഗേറ്റ് കടക്കുന്നതിന് മുൻപ് വണ്ടി തടഞ്ഞു അവൻ്റെ കാല് രണ്ടും തല്ലി ഒടിച്ചിട്ട അവളെ കൂട്ടി കൊണ്ട് വന്നേര ബാക്കി കാര്യങ്ങൾ പിന്നെ തീരുമാനിക്കാം. കോളേജ്ജ് പിള്ളേരാണ് അത് കൊണ്ട് ആൾ ബലം കുറക്കേണ്ട പിന്നെ മാർക്കോസ് തൽക്കാലം അറിയേണ്ട, ലെനയും.”