മുഖം വല്ലാതെ ഇരിക്കുകയായിരുന്നു… അത് കണ്ടിട്ട് അമ്മ ചോദിച്ചു…
“ന്താടാ വല്ലാതെ ഇരിക്കുന്നെ.. എന്തേലും പ്രശ്നം ഉണ്ടോ ” ഞാൻ പെട്ടന്ന് ഒരു ചിരി വരുത്തി..
“എന്ത് പ്രശ്നം.. അമ്മക്ക് തോന്നിയതാകും ” ഞാൻ പറഞ്ഞൊപ്പിച്ചു.
“ഹ്മ്മ് ” അമ്മ ഒന്ന് മൂളിയിട്ട് ടീവിയിലേക്ക് നോട്ടം മാറ്റി…
ഞാൻ നേരെ റൂമിലേക്ക് പോയി ഡ്രസ്സ് മാറി… ബെഡിലേക്ക് കിടന്നു… പുറത്തു വീണ്ടും മഴ തുടങ്ങി… ഞാൻ റൂമിലെ വിൻഡോ തുറന്നു പുറത്തെ മഴ ബെഡിൽ കിടന്ന് തന്നെ ആസ്വദിച്ചു… മഴയുടെ തണുപ്പും വിഷമവും ഒന്നിച്ചുള്ളത് കൊണ്ട് ഉറക്കം തനിയെ വന്നു വിളിച്ചുകൊണ്ടു പോയി…
ഉറക്കം ഉണർന്നു പുറത്തേക്ക് നോക്കുമ്പോ ആഘാശം ഒക്കെ ഇരുണ്ട് നിൽക്കുന്നു അടുത്തിരുന്ന ഫോൺ എടുത്ത് നോക്കി സമയം 8 കഴിഞ്ഞിരിക്കുന്നു… ഞാൻ മുഖം കഴുകി ഹാളിലേക്ക് ചെന്നു… അമ്മ അവിടെ ഇരുന്നു സീരിയൽ കാണുന്നുണ്ട് ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു മടിയിൽ തലവെച്ചു കിടന്നു… അമ്മ എന്നെ ഒന്ന് നോക്കിയിട്ട് തലയിൽ തടകികൊണ്ട് ഇരുന്നു…
എന്തൊക്കെയോ പറയണം എന്ന ഉണ്ട് പക്ഷെ അത് വായിലൂടെ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല…
“ഇനി എന്താ അടുത്ത പരുപാടി.. കോഴ്സ് ഒക്കെ കഴിഞ്ഞു നിക്കുവല്ലെ.. ഒരു ജോലി ഒക്കെ നോക്കണ്ടേ ” അമ്മ തലയിൽ തടകികൊണ്ട് ടീവിൽ നോക്കികൊണ്ട് തന്നെ ചോദിച്ചു…
“നോക്കണം ” ഞാൻ പറഞ്ഞു..
“കഴിക്കാൻ എടുക്കട്ടെ ” അമ്മ ചോദിച്ചു…
“ഇപ്പോഴേ വേണ്ട “…..
ഞാൻ അങ്ങനെ തന്നെ കുറെ നേരം കിടന്നു… കുറച്ചു കഴിഞ്ഞു അമ്മ എഴുനേറ്റു പോയി..
“ടാ ഞാൻ ഫുഡ് എടുത്ത് വെച്ചിട്ടുണ്ട് എടുത്ത് കഴിക്ക്..” ഞാൻ കുറച്ചു നേരം അങ്ങനെ ഇരുന്നിട്ട് പോയി കഴിച്ചിട്ട് കിടന്നു…
CA പഠിച്ചിറങ്ങിയ ഞാൻ അക്കൗണ്ടന്റ് നുള്ള ജോലികൾ നോക്കാൻ തുടങ്ങി… അങ്ങനെ ഒരുപാട് ഇന്റർവ്യൂവിൽ പങ്കെടുത്തു.. ആദ്യമൊക്കെ നിരാശ ആയിരുന്നു..അങ്ങനെ ഇരിക്കെ ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയുടെ ഒരു ഇന്റർവ്യൂവിൽ പങ്കെടുത്തു തിരികെ വന്നു… അമ്മയുടെ പ്രാത്ഥന കൊണ്ട് ആയിരിക്കാം എനിക്ക് ആ ജോലി ശെരിയായി…15 ദിവസത്തിനുള്ളിൽ ജോയിൻ ചെയ്യണം..