” ഏയ് ഒന്നുമില്ല” കണ്ണ് നനഞ്ഞത് തുടച്ചു കൊണ്ട് ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
” ഞാൻ നിന്നെ കാണാൻ തുടങ്ങിയത് ഇന്നലെ അല്ലല്ലോ, രണ്ടു വർഷത്തിന് അടുത്താകുന്നില്ലേ , ഇതുവരെ ഇത്രേം സെൻസിറ്റീവ് ആയി നിന്നെ കണ്ടിട്ടില്ല , എന്നോട് പറയാൻ പറ്റുന്നതാണേൽ പറ”. ഞാൻ പറഞ്ഞു.
” കൂട്ടുകാരൻ ഒന്നും പറഞ്ഞിട്ടില്ലേ ” വിങ്ങിക്കൊണ്ട് അവൾ ചോദിച്ചു.
” എന്ത്, അവൻ എന്നോട് നിനക്ക് ഇത്രേ ഫീൽ ആകുന്ന ഒന്നും പറഞ്ഞിട്ടില്ലല്ലോ ” അവളുടെ വിങ്ങൽ എന്നെ വല്ലാതെ അസ്വസ്ഥൻ ആക്കി. ആ അസ്വസ്ഥത മറച്ചു വെക്കാതെ ഞാൻ ചോദിച്ചു.
“ഇക്കാക്ക് മറ്റൊരു പെണ്ണുമായി അഫയർ ഉണ്ട് ” നെഞ്ചിലേക്ക് വീണു കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു.
” ഇത്രേ ഉള്ളോ കാര്യം, നമ്മൾ തമ്മിൽ അഫയർ ഇല്ലേ, അതുപോലെ അങ്ങ് കരുതി വിട്ടു കളഞ്ഞാൽ പോരെ ” ഞാൻ ആശ്വസിപ്പിച്ചു.
” എനിക്ക് ഒരു അഫയറിനെ കുറ്റം പറയാൻ ഉള്ള അർഹത ഇല്ല, അത് തെറ്റാണെൽ ഞാനും അത് തന്നെ ചെയ്തതാണ്. പക്ഷെ ഇത് അതുപോലല്ല,അവൾക്ക് ഒരു കൊച്ചുണ്ട് ഇക്കയുടെ, രണ്ടാമത് ഗർഭിണിയാണ് ഇപ്പൊ ” അവൾ എങ്ങി കരഞ്ഞു കൊണ്ട് പറഞ്ഞു.
” നിന്നോട് ഇത് ആര് പറഞ്ഞു, ആരേലും അവനെ പറ്റി അപവാദം പറയുന്നതാകും” ഞാൻ ആശ്വസിപ്പിക്കാൻ നോക്കി
” ഞാനും ആദ്യം അങ്ങനെ കരുതി. പിന്നെ നജ്മയുടെ ഭർത്താവിനെ കൊണ്ട് അന്വേഷിച്ചപ്പോ ഇക്ക സ്ഥിരമായി അവിടെ പോകുന്നുണ്ടെന്നു അറിഞ്ഞു . ഇടക്ക് എനിക്ക് സംശയംതോന്നാതിരിക്കാൻ മോളെയും കൊണ്ടാണ് പോകുന്നത്. ഞാൻ മോളോട് അന്വേഷിച്ചപ്പോ ഒരു ബേബിയുടെകൂടെ കളിയ്ക്കാൻ പോകാറുണ്ടെന്നു പറഞ്ഞു , ആ ആന്റിക്ക് അവളെ നല്ല കാര്യാണത്രെ.അവിടെ വച്ച് മോളെ ഇക്കേടെ ഉമ്മ വീഡിയോ കാൾ ചെയ്യാറുണ്ടത്രെ, അവൾ തന്നെ പറഞ്ഞതാ. ഇക്കേടെ വീട്ടുകാർ എല്ലാം അറിഞോണ്ട ഇത്. വെള്ളിയാഴ്ചത്തെ പിറന്നാൾ ഫങ്ക്ഷന് എനിക്ക് ക്ഷണമില്ലേലും അവളുമൊത്താ ഇക്ക പോകുന്നത് അതും മോള് പറഞ്ഞു. ഉമ്മുമ്മയെ കാണാൻ ആന്റിയും കൂടെ ചെല്ലുന്നുണ്ടെന്നു അവളോട് ആന്റി പറഞ്ഞെന്നു “