“അഖിലെ.. തന്നെ കാണാൻ ആരോ വന്നിരിക്കുന്നു ”
“ആ…ആരാ അച്ചായാ”
“ഞാൻ വിളിക്കാം അവരെ , കേറി വരൂ..”
അച്ചായൻ താഴേക് നോക്കി പറഞ്ഞു ആരോ താഴെന്ന് കേറി വരുന്നത് എനിക്ക് മനസിലായി കേറി വന്ന ആളെ കണ്ടു ഞാൻ ഞെട്ടി
“അമ്മു…”
ഞാൻ അറിയാതെ പറഞ്ഞു
“ചേട്ടാ എനിക്ക് അഖിലിനോട് ഒന്ന് ഒറ്റക്ക് സംസാരിക്കണം ”
അവൾ അച്ചായനെ നോക്കി പറഞ്ഞു .. അച്ചായൻ ഉടനെ തന്നെ എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് താഴേക്ക് ഇറങ്ങി
അവൾ എന്നെ നോക്കി കൊണ്ട് റൂമിന് ഉള്ളിലേക്ക് കയറി
“അമ്മു… ഞാൻ…”
“വേണ്ട ഒന്നും പറയണ്ട.”
അവൾ ആകെ ചുറ്റും ഒന്ന് കറങ്ങി നോക്കി ..
“എന്തൊക്കെ എടുക്കാൻ ഉണ്ടന്ന് വച്ച എടുക്കുക…”
“എന്താ??? ”
ഞാൻ ഒന്നും മനസിലാകാതെ നിന്നു
“അച്ചുവെട്ടന്റെ സാധങ്ങൾ എന്തൊക്ക ആണ് ന്ന് വച്ച എടുക്കാൻ വേഗം ”
അവൾ കൈ കെട്ടി നിന്ന് പറഞ്ഞു
“മനസിലായില്ല”
“ഓഹോ… എന്താ മനസ്സിലാവാത്തത്??
മര്യാദക്ക് എന്താ എടുക്കേണ്ടത് ന്ന് വച്ച എടുത്ത് എന്റെ കൂടെ വരാൻ … അല്ലേൽ ഒന്നും എടുക്കണ്ട.. നമുക്ക് എല്ലാം പുതിയത് വാങ്ങാം ..”
അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
“മോളെ… ഞാൻ …..”
“എന്താ… ഞാനിന് …??”
“ഞാൻ എങ്ങോട്ട് വരാൻ ആണ് നീ ഈ പറയുന്നേ… ??”
“എന്റെ വീട്ടിലേക്ക്”
“ഇല്ല…. ആ വീട്…ഇല്ല ഞാൻ വരില്ല അങ്ങോട്ട്…”
“അതെന്താ വന്നാൽ”
“14 വർഷം…. 14 വർഷം ഞാൻ … അനുഭവിച്ച കാര്യങ്ങൾ… ഓർക്കുമ്പോൾ വെറുത്ത് പോയതാ ആ വീട്… ഒരു പട്ടിയെ പോലെ ഞാൻ അവിടെ പണി എടുത്തിട്ടുണ്ട്… എന്നെ….എന്നെ അവിടെ കൂടെ വലിച്ചിഴച്ചു കൊണ്ടു പോയപ്പോ എല്ലാരുടെയും മുഖത്ത് പ്രതീക്ഷയോടെ ഞാൻ നോക്കി കരഞ്ഞു പറഞ്ഞതാ… ആരും….ആരും കേട്ടില്ല… എന്നെ ഉപേക്ഷിച്ചു കളഞ്ഞു… ആരെങ്കിലും എന്നെ രക്ഷിക്കാൻ വരുമെന്ന് ഓർത്തു ഞാൻ ഇത്ര കൊല്ലം കഴിഞ്ഞു ഒടുവിൽ ഞാൻ മനസ്സിലാക്കി എനിക്ക് ആരും ഇല്ലന്ന് പിന്നെ ഞാൻ ആ വീട്ടിലേക്ക് ഹ ഹ എന്തിന് ആർക് വേണ്ടി”