“ദെ… മര്യാദക്ക് ഇരുന്നോ … ഇല്ലേ അറിയാല്ലോ എന്നെ ”
“അയ്യോ അറിയാമെ… ”
“എത്ര കൊല്ലം ആയി ഞാൻ ആഗ്രഹിക്കുന്നതാന്നറിയമോ ഇങ്ങനെ അച്ചുവേട്ടന്റെ കൂടെ എപ്പോഴും ഇരിക്കാൻ”
അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു
“അപ്പോ നമുക്ക് ഷോപ്പിങിന് പോണ്ടേ പോയാലോ??”
“വേണോ”
“പിന്നെ വേണ്ടേ?? ”
“ആ പോവാം ”
“അതിനു മുന്നേ നമുക്ക് എന്തെങ്കിലും കഴിക്കാം .. ന്നിട്ട് പോവാം ”
“ആം ”
“എന്ന വാ ..” അവൾ എണീറ്റു
അവർ പോകാൻ ഇറങ്ങിയതും അവളൂടെ ഫോണ് ബെൽ അടിച്ചു
“അച്ഛൻ ആണല്ലോ” ഭയങ്കര സന്തോഷത്തോടെ അവൾ അറ്റൻഡ് ചെയ്തു
“ഹലോ അച്ഛാ… ഞാൻ ഇപ്പോ വിളിച്ചെല്ലേ ഉള്ളു… ആ … ഉണ്ട്…. കൊടുക്കാം”
“ദേ അച്ചന് ഏട്ടനോട് സംസാരിക്കണം ന്ന് ” അവൾ ഫോണ് അർജുൻ നു നീട്ടി . അവൻ അത് വാങ്ങി ചെവിയിൽ വച്ചു
“ഹലോ…”
“ഹലോ…അർജുൻ?”
“അതേ.. അങ്കിൾ പറയൂ”
“ഹോ ഫൈനലി…”
“എന്താ അങ്കിൾ??”
“എത്ര കൊല്ലം ആയി ഞാൻ ദിവസവും കേള്കുന്ന് പേരാണ് ഇതെന്ന് അറിയാമോ… അവൾ തന്റെ അമ്മു…. ഇവിടെ ഒരു മുറി മുഴുവൻ എഴുതി ഇട്ടിട്ടുണ്ട് തന്റെ പേര്”
“എന്താ അങ്കിൾ പറയുന്നേ?”
“അർജുൻ.. ഒരു കാര്യം.. അവളെ സങ്കടപെടുത്തരുത്.. ഞാൻ അവളെ അങ്ങോട്ട് ഇപോ വിട്ടത് തന്നെ താൻ ജയിലിൽ നിന്നും ഇറങ്ങിയത് അറിഞ്ഞിട്ടു തന്നെ ആണ്.. അവിടെ ജോലിക്ക് തന്നെ എത്തിച്ചതും അങ്ങനെ തന്നെ ആണ്”
പുള്ളി പറയുന്നത് കേട്ട് അർജുൻ ഞെട്ടി
“അങ്കിൾ??”
“ഏയ്… താൻ മുഖം മാറ്റരുത്… പഴേ മുഖഭാവം തന്നെ മൈന്റൈൻ ചെയ്യുക… അവൾ അറിയരുത് ഞാൻ പറയുന്നത്”
അർജുൻ അവളുടെ അടുത്ത് നിന്നും കുറച്ചു മാറി നിന്നു.
“എന്താ അങ്കിൾ ഉദ്ദേശിക്കുന്നത്”
“എഡോ… അവൾ….അവളെ ഞാൻ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോന്ന ശേഷം.. തന്റെ പേര് പറഞ്ഞു കരയാത്ത ദിവസങ്ങളില്ല… സ്കൂളിലും കോളേജിലും ഒക്കെ പോകുമ്പോ പതിയെ മാറും എന്നു കരുതി എങ്കിലും ഒരു മാറ്റവും ഉണ്ടായില്ല… നന്നായി പഠിക്കും എങ്കിലും ആരുമായും കൂട്ടില്ല.. വിചിത്രമായ സംഭവങ്ങൾ ചെയ്യുക.. കൈ മുറിക്കുക… നേരത്തെ പറഞ്ഞ പോലെ തന്റെ പേര് ഒരു റൂം മുഴുവൻ എഴുതി വെക്കുക അതും സ്വന്തം ബ്ലഡ് കൊണ്ട്…”