“എ… എന്താ???”
“അച്ചുവേട്ടനു എന്നെ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടായിരുന്നോ??? സത്യസന്ധമായി ഉത്തരം പറയണം.”
“അത്… ഉണ്ടായിരുന്നോ എന്നൊക്കെ ചോദിച്ചാൽ?? അന്ന് എന്റെ മനസ്സിൽ ഉണ്ടായിരുന്നു വലുതായി കഴിയുമ്പോൾ നിന്നെ സ്വന്തമാക്കണം ന്ന്.. പക്‌ഷേ കോലോത്തെ തമ്പുരാട്ടി കുട്ടിയെ ഒരു വാല്യക്കാരി യുടെ മോൻ എങ്ങനെ സ്വാന്തമാക്കാൻ അന്നത്തെ ചെറു പ്രായത്തിലെ പാഴ് സ്വപ്നമായിരുന്നു അത്”
“പിന്നെ ഇത്രേ കൊല്ലം ആയിട്ട് തോന്നിയിട്ടില്ല??
“അത്… .. ഇത്ര വർഷം ഞാൻ അവിടെ കഴിഞ്ഞത് തന്നെ നിന്നെ ഒന്ന് കാണാൻ വേണ്ടി ആണ് . ശിക്ഷ കഴിഞ്ഞു ഇറങ്ങുമ്പോൾ നീ എന്നെ മറന്നു കാണും എന്നാലും ദൂരെ നിന്ന് എങ്കിലും നിന്നെ ഒന്ന് കാണണം എന്നായിരുന്നു എന്റെ ആഗ്രഹം.. അല്ലാതെ കല്യാണം ഒക്കെ എന്റെ മനസിൽ പോലും ഇല്ലായിരുന്നു കാരണം നീ കല്യാണം ഒക്കെ കഴിഞ്ഞു ഇപോ സന്തോഷത്തോടെ ഒരു ജീവിതം നയിക്കുകയാവും എന്നായിരുന്നു എന്റെ ചിന്ത പക്‌ഷേ… പക്ഷെ നീ എന്നെ ഞെട്ടിച്ചു കളഞ്ഞു അമ്മു”
അവൻ കണ്ണു നിറച്ചുകൊണ്ടു പറഞ്ഞു
“അയ്യേ… കരയുവാ…. ശേ ശേ മോശം… ഞാൻ ഇന്നലെ പറഞ്ഞു ഇനി എന്റെ അച്ചുവേട്ടൻ കരയരുത് ഞാൻ സമ്മതിക്കില്ല ന്ന്”
അവൾ അവന്റെ കണ്ണു തുടച്ചു
“ദെ… ഇങ് നോക്കിയെ… ഈ അമ്മു ഇത്രേ കൊല്ലം ജീവിച്ചത് തന്നെ അച്ചുവേട്ടന്റെ സ്വന്തമായി മാറുവാൻ വേണ്ടിയാണ്.. ചുമ്മ പറയുന്നേ അല്ല എന്റെ അച്ചന് എല്ലാം അറിയാം ”
അവൾ അവന്റെ താടി കൈ വേളയിൽ താങ്ങി കൊണ്ട് പറഞ്ഞു .
“നീ എന്നെ വീണ്ടും വീണ്ടും അത്ഭുതപെടുത്തുകയാണല്ലോ മോളെ”
അവൻ അവളുടെ കൈ കൂട്ടി പിടിച്ചുകൊണ്ട് പറഞ്ഞു
“രണ്ടും കൂടെ രാവിലെ തന്നെ റൊമാൻസ് ആണോ?
ശ്രീദേവി വഴിപാട് വാങ്ങി വന്നിരുന്നു.
“നീ പോടി പെണ്ണേ… ” അമ്മു അവളുടെ തലക്ക് ഒരു കൊട്ട് വച്ചു കൊടുത്തു
“ഹാ… ഇത് കണ്ട അച്ചുവേട്ട…”
“നീ എന്തിനാടി കൊച്ചിനെ ഉപദ്രവിക്കുന്നെ… പോട്ടെ മോളെ നമുക്ക് അവൾക് വേറെ പണി കൊടുക്കാം “