വൈഗമാല [കൊമ്പൻ] [Updated]

Posted by

“എന്തിനാ ഇങ്ങനെ ഒളിച്ചു കളി, ഇഷ്ടമാണെങ്കിൽ അത് തുറന്നു പറഞ്ഞൂടെ…കൊതി തീരും വരെ തിരികെ സ്നേഹിക്കാൻ ഞാനില്ലേ?”

ആരിൽ നിന്നൊക്കെയോ കേൾക്കാൻ കൊതിച്ച വാക്കുകൾ അജിത് പറഞ്ഞപ്പോൾ ഒരു നിമിഷത്തേക്ക് അവളെല്ലാം മറന്നു. അവനെ ഇരുകൈകൊണ്ടും പുണർന്നു കൊണ്ടു ഇത് വരെ ഉള്ളിലൊതുക്കിയ വിഷമങ്ങളെല്ലാം അവൾ ആ നിമിഷം കരഞ്ഞു തീർത്തു. ഇത്രയും ബോൾഡ് ആയ പെണ്ണെന്നു കരുതിയ തന്റെ അമ്മായിമ്മ ഉള്ളിൽ ഇത്രയും നൊമ്പരങ്ങൾ കൊണ്ടാണ് ജീവിക്കുന്നതെന്ന് അജിത്തിനും തിരിച്ചറിഞ്ഞപ്പോൾ അവനും ഇരുകൈകൊണ്ടും വൈഗയെ ഞെഞ്ചിലേക്ക് ചേർത്തുപിടിച്ചു.

“പറ ….എന്നെ കാണാൻ ആണോ ഇന്നലെ വന്നത്….?”

“അജിത്…എനിക്ക് വയ്യ, നീ എനിക്ക് മനസ്സിൽ വല്ലാത്ത ഭാരമാണ്….. എനിക്കീ പ്രായത്തിലിതൊന്നും താങ്ങാനുള്ള കരുത്തില്ല!!!” വൈഗയുടെ മനസിടറിക്കൊണ്ട് അവൾ പറയുന്ന വാക്കുകളിലെങ്ങോ അജിത് ഊഴിയിട്ടു ഇറങ്ങി. തന്നോടുള്ള പ്രണയം കാരണം വൈഗയും നോവനുഭവിക്കുന്നത് അവളുടെ കണ്ണുകളിൽ നനവ്പോലെ അവനു കാണാൻ കഴിഞ്ഞു.

“സോറി! ”

സ്ഥലകാല ബോധത്തിലേക്ക് വൈഗ തിരിച്ചു വന്നപ്പോൾ അവൾ വേഗം അജിത്തിന് ചുറ്റുമുള്ള തന്റെ കൈകൾ മോചിപ്പിച്ചു. അവനിൽ നിന്നു അകന്നു മാറാൻ നോക്കുമ്പോൾ തന്റെ അരയ്ക്കു ചുറ്റും അജിത്തിന്റെ കൈകൾ വരിഞ്ഞു മുറുകുന്നുണ്ടായിരുന്നു.

“അജിത്.. !”

വൈഗയുടെ തല കുനിച്ചു നിന്ന മുഖം അവന്റെ കൈകൊണ്ടു പിടിച്ചുയർത്തി.

“അമ്മയ്ക്ക് ഭാമയെ പോലല്ലേ ഞാനും. എന്ത് വിഷമം വന്നാലും എന്നോട് തുറന്നു പറഞ്ഞൂടെ….”

“ഞാൻ നിങ്ങളെയിതുവരെ രണ്ടായി കണ്ടിട്ടില്ലല്ലോ .”

വൈഗ അത് പറയുമ്പോൾ തന്റെ മടക്കുള്ള വയറിനു മുകളിലുള്ള അജിത്തിന്റെ കൈകൾക് ബലം വച്ചത് അവളറിയുന്നുണ്ടായിരുന്നു. അപ്പോഴേക്കും ഉള്ളിലെ പേടി തീപോലെ പടർന്നു തുടങ്ങിയിരുന്നു “ഭാമ ഓഫീസിൽ എത്തിയില്ല ഇനിയും…”

“ഉഹും വന്നിട്ടില്ല.”

അജിത്തത് പറഞ്ഞതും വൈഗയുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു. ഏറെ നാളുകൾക്ക് ശേഷമാണു തന്നോട് ശൃംഗരിക്കാൻ അജിത്തിന് അവസരം കിട്ടുന്നത്. മോഹമുണ്ടെങ്കിലും അജിത്തിന്റെ കണ്ണിലേക്ക് പേടിയോടെ ഒന്ന് നോക്കുമ്പോ അവൻ തന്നെ എന്തോ ചെയ്യാനുള്ള പുറപ്പാടാണെന്നു വൈഗയ്ക്ക് വ്യക്തമായി. താനിപ്പോൾ സുരക്ഷിതയല്ല എന്ന് മനസ്സിലാക്കിയതും വൈഗ അജിത്തിനെ തള്ളി മാറ്റി അവളുടെ മുറിയിലേക്ക് ഓടാനായി തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *