വൈഗമാല [കൊമ്പൻ] [Updated]

Posted by

അങ്ങനെ ദിവസങ്ങൾ പതിയെ നീങ്ങി, ഭാഗ്യമെന്നു പറയട്ടെ, അജിത്തിന്റെ ഐഡിയ വർകൗട്ട് ആയി! വൈഗ ആ കേസ് ജയിച്ചു. കൊച്ചിയിലെ മറ്റുള്ള വക്കീലമ്മാർ വൈഗ ഈ കേസിൽ തോറ്റുപോകുമെന്നു ഗണിച്ചിരുന്നു. പരാജയമെന്തെന്നു അറിയാത്ത അവളുടെ കരിയറിൽ പൊൻതൂവൽ തന്നെയായിരുന്നു ആ കേസ്. വിജയശ്രീ ലളിതയായി ജൂനിയർ സീനിയർ വ്യത്യസമില്ലാതെ എല്ലാരും അവൾക്കു അഭിവാദ്യങ്ങളും പൂച്ചെണ്ടുകളും നൽകി. പത്രങ്ങളിലും വൈഗയുടെ ഫോട്ടോ സഹിതയമായിരുന്നു വാർത്ത അടിച്ചു വന്നതും. പക്ഷെ തനിക്കീ വിജയം നേടിത്തരാൻ കാരണം അജിത്തിന്റെ കുരുട്ടുബുദ്ധിയാണെന്ന സത്യം അവൾ ഭാമയോടു പോലും പറഞ്ഞില്ല. പക്ഷെ ഒരു ട്രീറ്റ് ഭാമക്കും അജിത്തിനുംകൊടുക്കാനായി വൈഗ തീരുമാനിച്ചു. പ്രകാരം ക്രൗൺ പ്ലാസയിലെ മൊസൈക്കിൽ വൈകിട്ട് ആ ട്രീറ്റ് കൊടുക്കുമ്പോൾ ഭാമയ്ക്കും അജിത്തും ഒരേസമയം സർപ്രൈസ് ആയിരുന്നു. പബ്ലിക് അപ്പിയറൻസ് അത്ര ഇഷ്ടമില്ലാത്ത വൈഗയ്ക്ക് ഇതെന്തു പറ്റി എന്നായിരുന്നു ഭാമയാലോചിച്ചത്.

“അമ്മെ ഏറ്റടുത്ത എല്ലാ കേസും പോലെ തന്നെയല്ലേ ഇത്, പിന്നെ മീഡിയ നല്ലപോലെ കവർ ചെയ്തിരുന്നു എന്നത് മാത്രമല്ലെ പ്രത്യേകത.?” കാൻഡിൽ ലൈറ്റ് തെളിയിച്ച തീന്മേശയ്ക്ക് ചുറ്റും മൂവരുമിരിക്കുമ്പോൾ ഭാമ വൈഗയോട് ചോദിച്ചു.

“ഉഹും, ഈ കേസ് ഞാൻ ജയിക്കാൻ കാരണം, ദേ ഈ നിക്കുന്ന രാവണനാണ്.” വൈഗ നാണിച്ചു കൊണ്ട് പറഞ്ഞു.

“ആഹാ അപ്പൊ ശെരിക്കും അമ്മയ്ക്കാണ് ഇതുപോലെ ഒരാളെ മരുമകനായി കിട്ടിയതിൽ ഗുണം അല്ലെ?”

“ആഹ്.” വൈഗ അതിനു നിറ പുഞ്ചിരിയോടെ സമ്മതിക്കുമ്പോൾ അവളുടെ കണ്ണുകൾ അജിത്തിനോടുള്ള ആരാധന മൂലം വിടർന്നു ശോഭിക്കുന്നുണ്ടായിരുന്നു.

“എക്സ്യുസ് മി മാം” സ്കേർട്ടും ടോപ്പും ധരിച്ച വെയ്റ്റർ മാരിലൊരാൾ ഓർഡർ എടുക്കാനായി വന്നതും, നോൺ വെജ് ഭക്ഷണം അവർ ഓർഡർ ചെയ്തു.

ആ സംഭവത്തിനു ശേഷം അജിത്തും വൈഗയോട് കൂടുതൽ അടുത്തു. ഇടയ്ക്ക് തന്നെ കൂട്ടാതെ രണ്ടാളും പുറത്തേക്ക് പോകുന്നതും ഭാമ ശ്രദ്ധിച്ചിരുന്നു. അവർ തമ്മിൽ ശത്രുക്കൾ ആയിരുന്നല്ലോ മുൻപ്. ഇപ്പോ ഉള്ള അടുപ്പം ഭാമയെ സത്യത്തിൽ സന്തോഷിപ്പിച്ചു എന്ന് വേണം പറയാൻ. യാദൃശ്ചികമായി ഭാമ അവരുടെ ഇടപഴലുകൾ കാണുമ്പോൾ അവൾക്ക് തോന്നിയിരുന്നു അവർ തമ്മിൽ അമ്മയും മകനും പോലെ അല്ല. ഒരു ചേച്ചിയും അനുജനും പോലെയാണോ ഉഹും അല്ല?

Leave a Reply

Your email address will not be published. Required fields are marked *