ഞാൻ ഇതെല്ലാം പറഞ്ഞു നേരെ കാറിനു അടുത്ത് നടന്നു…. അവൾ കാറിന് ഉള്ളിൽ ഇരുന്നു കരയുക ആയിരുന്നു…. ഞാൻ നേരെ കാർ എടുത്തു തിരിച്ചു വീട്ടിലോട്ട് പോകാൻ ഉള്ള യാത്ര തുടങ്ങി…. പോകുന്ന വഴിയിൽ എല്ലാം അവൾ കരയുക തന്നെ ആയിരുന്നു… എനിക്കു അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് ഒരു പിടിയും കിട്ടിയിരുന്നില്ല..
ഞങ്ങൾ കുറച്ചു കൂടി മുന്നോട്ട് പോയി…. അവൾ ഇപ്പോഴും കരച്ചിൽ നിർത്തിയിട്ടില്ല.. ഞാൻ റോഡിനു സൈഡിൽ വണ്ടി ഒതുക്കി നിർത്തി എന്നിട്ട് അവളോട് പറഞ്ഞു
“മാളു നീ ഇങ്ങനെ കരയാതെ…. അവർ അങ്ങനെ ഒക്കെ പറഞ്ഞത് ഓർത്തു താൻ വിഷമിക്കുന്നത് എന്തിനാ… അവർക്കു നിന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ല അതല്ലേ… നീ കരയാതെ ഇരിക്ക്…. നീ കരയുന്ന കാണുമ്പോൾ എനിക്കു സഹിക്കാൻ പറ്റുന്നില്ല… പ്ലീസ് ഒന്ന് കരയാതെ ഇരിക്ക്…
ഞാൻ പറയുന്ന കേട്ടു അവൾ കരച്ചിൽ നിർത്തി എന്നെ നോക്കി…. അവൾ മുഖത്തു തന്നെ നോക്കി ഇരുന്നു…
“ഞാൻ നിനക്ക് വാക്ക് തന്നത് പോലെ നിനക്ക് നിന്റെ വീട്ടുകാരെ തന്നിരിക്കും…. അത് ഞാൻ തരുന്ന ഉറപ്പാണ്…… ഞാൻ ഈ പ്രശ്നം എല്ലാം കണ്ടു പിടിക്കും….. നീ എന്നിക്കു കുറച്ചു സമയം ത… ഞാൻ എല്ലാം ശെരിയാക്കും…”
ഞാൻ പറയുന്ന കേട്ടു അവൾ കണ്ണുകൾ രണ്ടും തുടച്ചു… എന്നിട്ട് മുന്നോട്ടു നോക്കി ഇരുന്നു.. അവൾ കരയുന്നില്ല എന്ന് കണ്ടു സമാധാനം ആയ ഞാൻ വണ്ടി മുന്നോട്ടു എടുത്തു… ഞാൻ വണ്ടി നേരെ മുന്നോട്ടു തന്നെ പോയി കൊണ്ടിരിക്കുന്നു….
എന്നാൽ എന്റെ മനസ്സിൽ ഈ പ്രശ്നം സോൾവ് ആക്കാൻ ഉള്ള കാര്യങ്ങൾ ആലോചിച്ചു കൊണ്ടിരുന്നു… ഞാൻ മനസ്സിൽ ഓർത്തു.. എനിക്കു ശത്രുക്കൾ എന്ന് പറയാൻ കുറച്ചു പേര് ഉണ്ട്..എന്നോട് പക ഉള്ളവരും കുറച്ചു പേർ ഉണ്ട്… എന്നാൽ അവർ ഒന്നും ഇങ്ങനെ ഒന്നും ചെയ്യില്ല… ഒരിക്കലും ഇവളെ അവർ കരുവാക്കില്ല..
ഇത് എനിക്കും ഇവൾക്കും ഒരുപോലെ ബാധിച്ച പ്രശ്നം ആണ്.. ഞങ്ങളോട് രണ്ടുപേരോടും ശത്രുത ഉള്ള ആരേലും ഉണ്ടോ.. അങ്ങനെ ആർക്കേലും പക കാണുമോ.. പെട്ടന്ന് എനിക്കു ആരുടേയും മുഖം ഓർമ്മ വന്നില്ല …ഞാൻ ചിന്തയിൽ തന്നെ ആയിരുന്നു…