രമിത 4 [MR WITCHER]

Posted by

 

 

“മാളു താൻ കരയാതെ നമുക്ക് എല്ലാം ശെരിയാക്കാം….. നാളെ നമുക്ക് തന്റെ വീട്ടിൽ പോകാം…. ഞാൻ അവരോടു സംസാരികം… ഞാൻ തനിക്കു തന്റെ വീട്ടുകാരെ എല്ലാം തിരിച്ചു തരാം ”

 

 

“അവർ സമ്മതിക്കില്ല….. അവർക്കു ഒന്നും മനസ്സിലാകില്ല.

 

 

“നീ വിഷമിക്കണ്ട ഞാൻ നടന്നത് എല്ലാം പറയാം… അവർ മനസ്സിലാക്കാതിരിക്കില്ല….. നമുക്ക് നോക്കാം താൻ കരയാതെ ഇരിക്ക്..”

 

 

 

അവൾക്ക് വലിയ പ്രതിക്ഷ ഇല്ല എങ്കിലും അവൾ ഞാൻ പറഞ്ഞ കേട്ടു ഒന്ന് കരച്ചിൽ നിർത്തി എന്റെ മുഖത്തു നോക്കി….. ഞാൻ എല്ലാം ശെരിയാകും എന്ന് പറഞ്ഞു കിടന്നു നാളെ രാവിലെ അവളെ കൊണ്ട് അവളുടെ വീട്ടിൽ പോകണം എന്ന് ഉറപ്പിച്ചു.

അവളും ബെഡ് ന്റെ ഒരു അറ്റത്തു കിടന്നു…

 

 

———————————–

രാവിലെ അമ്മയോടും എല്ലാം അവളുടെ വീട്ടിൽ പോകുന്ന കാര്യം എല്ലാം പറഞ്ഞു.അമ്മയ്ക്കും സന്തോഷം ആയി… ഞങ്ങൾ രണ്ടു പേരും രാവിലേ തന്നെ വീട്ടിൽ നിന്നും ഇറങ്ങി അവളുടെ വീട്ടിലേക്കു ഏകദേശം 60km യാത്ര ഉണ്ട്… അത് കൊണ്ട് തന്നെ ചേട്ടന്റെ കാറിൽ ആണ് യാത്ര… ആദ്യമായിട്ടാണ് ഞാനും അവളും ഒരുമിച്ചു യാത്ര ചെയ്യുന്നത്….

ഞാൻ കാർ എടുത്തു അവൾ എനിക്ക് ഒപ്പം ഫ്രണ്ടിൽ തന്നെ കയറി… യാത്രയിൽ ഉടനീളം അവൾ എന്തൊക്കയോ ആലോചിച്ചു ഇരുന്നു… ഞങ്ങൾ പരസ്പരം ഒന്നും തന്നെ സംസാരിച്ചില്ല….. വണ്ടിയിൽ പാട്ടു കേട്ടുകൊണ്ട് ഞാൻ മുന്നോട്ട് പോയി… എങ്ങനെ എങ്കിലും അവളുടെ വീട്ടുകാരെ കാര്യം പറഞ്ഞു മനസ്സിലാക്കണം എന്ന് ഞാൻ ഉറപ്പിച്ചാണ് ഈ യാത്ര…….

അവളുടെ മുഖത്തു വീട്ടുകാർ എങ്ങനെ പ്രീതികരിക്കും എന്നോർത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു.. വീട്ടിലേക്ക് പോകാൻ ഉള്ള വഴി അവൾ തന്നെ ആണ് പറഞ്ഞു തന്നത്… ഞാൻ അവളുടെ വീടിനു മുന്നിൽ തന്നെ കാർ നിർത്തി… വലുതല്ല എന്നാൽ ചെറുതുമല്ല അല്ല എന്നാ തരത്തിൽ ഉള്ള വീട്…

 

 

വീടിനു മുന്നിൽ കാർ നിർത്തിയപ്പോൾ അവളുടെ അച്ഛൻ ആരാന്നു നോക്കാൻ മുന്നോട്ടു വന്നു. അവളുടെ അച്ഛനെയും അമ്മയെയും അന്ന് കല്യാണത്തിന് കണ്ട് പരിചയം ഉണ്ടായിരുന്നു. … അദ്ദേഹം മുന്നോട്ട് വന്നതും കാറിൽ നിന്ന് ഇറങ്ങുന്ന ഞങ്ങളെ കണ്ടു മുഖം വല്ലാതെ ആയി… അവൾ അങ്ങോട്ട്‌ നടന്നു ഒപ്പം ഞാനും…..

Leave a Reply

Your email address will not be published. Required fields are marked *