“അതെ എനിക്കു നിന്നോട് ദേഷ്യം ആണ്…. പക്ഷെ നീ എന്നെ ഒരിക്കലും ചതിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നില്ല… ആ സംഭവത്തിൽ അല്ല എനിക്കു നിന്നോട് ദേഷ്യം ”
“പിന്നെ “?
ഞാൻ അവൾ എന്താണ് പറയാൻപോകുന്നെ എന്ന് കേൾക്കാൻ ഇരുന്നു…. അവൾ എന്റെ മുഖത്തു നോക്കിയിട്ട്
“നീ എല്ലാ പ്രശ്നത്തിൽ നിന്നു ഭീരുവിനെ പോലെ അന്ന് ഒളിച്ചോടിയില്ലേ… ഒന്നും നേരിടാൻ ധൈര്യം ഇല്ലാതെ… അതിനാ എനിക്ക് നിന്നോട് ദേഷ്യം… ഞാൻ നിന്നെ പറ്റി ഇങ്ങനെ ഒന്നും അല്ല കരുതിയത്..”
സത്യത്തിൽ അവൾ പറഞ്ഞത് എല്ലാം കേട്ടപ്പോൾ എന്റെ വാ അടഞ്ഞു പോയി.. എനിക്ക് അവൾക്ക് കൊടുക്കാൻ ഒരു ഉത്തരം ഇല്ല.. അതെ അവൾ പറഞ്ഞ ശെരിയാണ്…. ഞാൻ ഒരു ഭീരു തന്നെ ആണ്…
അവൾ തുടർന്നു
“കോളേജിൽ വച്ചു ഞാൻ കണ്ട നീ അല്ല…… ഞാൻ കോളേജിൽ വച്ചു കണ്ടവൻ എന്ത് പ്രശ്നം വന്നാലും അത് ധൈര്യ പൂർവ്വം നേരിടുന്ന ആളാണ്…. എന്നാൽ….”
“എന്നോട് ഷെമിക്കു മാളു ഞാൻ അന്ന്…. ആരും ഞാൻ പറഞ്ഞത് കേൾക്കാനോ മലസിലാക്കാനോ നിന്നില്ല… അത് എന്നെ തന്നെ ഇല്ലാതാക്കി.. ആ വിഷ്മത്തിൽ ആണ് ഞാൻ അന്ന് അങ്ങനെ ചെയ്തത്…”
ഇതെല്ലാം പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…. ഞാൻ മുഖം കുനിച്ചു കട്ടിലിൽ ഇരുന്നു…
“നിനക്ക് അന്ന് എന്നോട് ഒരു വാക്ക് സംസാരിച്ചു കൂടർന്നോ…. ഞാൻ മനസ്സിലാക്കുമായിരുന്നു നിന്നെ… എനിക്കു മനസ്സിലാക്കും.. നിനക്ക് എന്നെ ചതിക്കാൻ കഴിയില്ല എന്ന് എനിക്കു അറിയാമായിരുന്നു..”
അവൾ പറയുന്ന കേട്ടു എനിക്കു നല്ല സന്തോഷം ആയി. ഒപ്പം കുറ്റബോധവും….. ഞാൻ അവളെ തന്നെ നോക്കി ഇരുന്നു.. അവൾ പറഞ്ഞത് എല്ലാം ശെരി ആണ്…… അവളോട് സംസാരിച്ചപ്പോൾ എന്റെ മനസ്സിലെ ഭാരം ഇറങ്ങിയ പോലെ…
പിന്നെ അവൾ ഒന്നും സംസാരിക്കാതെ കട്ടിലിൽ ഒരു സൈഡിൽ കിടന്നു….. ഞാൻ ബെഡ്ഷീറ് എടുത്തു തറയിൽ കിടക്കാൻ പോയതും അവൾ എന്നെ നോക്കി