പെണ്ണുകാണല്‍ നടന്നു. റാണിയെ വേണ്ടെന്നു വയ്ക്കാന്‍ എനിക്ക് കാരണം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. തന്നെയുമല്ല, അവളെ കെട്ടിക്കോണം എന്ന ആജ്ഞ അനിത എനിക്ക് രഹസ്യമായി നല്‍കുകയും ചെയ്തിരുന്നു.
“ഒരാഴ്ച ഇവിടെ നില്‍ക്ക്. ഉടനെ തിരിച്ചു പോകണ്ട” ചടങ്ങുകള്‍ എല്ലാം കഴിഞ്ഞപ്പോള്‍ അനിത പറഞ്ഞു.
“ഏയ് ഇവിടെ താമസിക്കാന്‍ ഇപ്പോള്‍ പറ്റില്ല. അതൊക്കെ കല്യാണം കഴിഞ്ഞ ശേഷം. എങ്കിലും ഈ സിറ്റി ഒക്കെ ഒന്ന് കണ്ടിട്ടേ ഞാന്‍ പോകൂ. തല്‍ക്കാലം ഏതെങ്കിലും ഹോട്ടലില്‍ സ്റ്റേ ചെയ്തോളാം” ഞാന്‍ പറഞ്ഞു.
അതാണ് നല്ലത് എന്ന് അവളും സമ്മതിച്ചു.
അങ്ങനെ ഞാന്‍ രണ്ടുദിവസം കഴിഞ്ഞു തിരികെ പോകാമെന്ന കണക്കുകൂട്ടലോടെ സാമാന്യം നല്ല ഒരു ഹോട്ടലില്‍ മുറി എടുത്തു. വൈകിട്ടാണ് ഞാന്‍ മുറി എടുത്തത്. യാത്രാക്ഷീണവും അനിതയെ കണ്ടതിന്റെ സന്തോഷവും, പെണ്ണ് കാണല്‍ വിജയമായതുകൊണ്ടും ഞാന്‍ രണ്ടുമൂന്നു പെഗ് അടിച്ച് സുഖമായി ഉറങ്ങി. ഹോട്ടലിന്റെ പേരും റൂം നമ്പരും ഞാന്‍ റോഷനെ വിളിച്ച് അറിയിച്ചിരുന്നു. വൈകിട്ട് ഉണ്ണാന്‍ വീട്ടിലേക്ക് ചെല്ലണം എന്നവന്‍ ആവശ്യപ്പെട്ടെങ്കിലും നാളെയാകാം എന്ന് ഞാന്‍ മറുപടി നല്‍കി.
അടുത്ത ദിവസം രാവിലെ കുളിയും പ്രാതലും ഒക്കെ കഴിഞ്ഞ് ഒന്ന് കറങ്ങാന്‍ പോകാമെന്ന് കരുതി വേഷം മാറുന്ന സമയത്താണ് ഫോണ്‍ ശബ്ദിച്ചത്. ഞാന്‍ നോക്കി. അനിതയായിരുന്നു. ആദ്യമായി അവളെന്നെ, എന്റെ മൊബൈലിലേക്ക് വിളിക്കുന്നു!
“ഹലോ അനിത”
“എന്താ പരിപാടി”
“ഒന്നുമില്ല; പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങുകയായിരുന്നു”
“തനിച്ചോ”
“അല്ലതെ ഭാര്യ ഇപ്പൊ ഇല്ലല്ലോ”
“ഉടനെ തന്നെ കിട്ടുമല്ലോ. കോളടിച്ചില്ലേ”
“താങ്ക് യൂ”
“അതിന്റെ ഒന്നും ആവശ്യമില്ല. ങാ പിന്നെ കതകൊന്നു തുറക്കാമോ”
ഞാന്‍ ഞെട്ടലോടെ കതകിലേക്ക് നോക്കി. പിന്നെ ചെന്ന് തുറന്നു. നിറഞ്ഞ ചിരിയോടെ അനിത പുറത്തുണ്ടായിരുന്നു. മഞ്ഞ നിറമുള്ള ഒരു ആഡംബര സാരിയായിരുന്നു അവളുടെ വേഷം. ഒരു സിനിമാതാരം പെട്ടെന്ന് മുമ്പില്‍ പ്രത്യക്ഷപ്പെട്ട പ്രതീതിയോടെ, അവിശ്വസനീയതയോടെ അവളെ ഞാന്‍ നോക്കി.