അവള്‍ പറഞ്ഞത് പക്ഷെ അനീഷിനു മനസ്സിലായില്ല.
“ഫ്രിഡ്ജില്‍ വാങ്ങി വച്ചിട്ടുണ്ടോ” അവന്‍ അവളെ നോക്കിച്ചോദിച്ചു.
“പഠിപ്പിസ്റ്റ് എന്തിനാ അതൊക്കെ അറീന്നത്”
എന്റെ നേരെ എതിരെ ഇരുന്ന അവള്‍ കാല്‍ നീട്ടി എന്റെ കാലില്‍ നുള്ളിയിട്ട് കണ്ണിറുക്കി കാണിച്ചു.
“ഞാന്‍ പച്ചയ്ക്കും തിന്നും” അവളുടെ ആര്‍ത്തിപെരുത്ത കണ്ണുകളിലേക്കു നോക്കി ഞാന്‍ പറഞ്ഞു.
“അത് കണ്ടാലേ അറിയാമല്ലോ. കാട്ടാളന്റെ വര്‍ഗ്ഗമല്ലേ” അവള്‍ ചിരിച്ചു.
“എല്ലാം പച്ചയ്ക്ക് തിന്നണമെന്നാ പ്രമാണം. അറിയാമോ”
“ആരുടെ പ്രമാണം?”
“ആദി മനുഷ്യര്‍ എവിടാ പാചകം ചെയ്തിരുന്നത്. എല്ലാം അവര്‍ പച്ചയ്ക്കല്ലേ തിന്നിരുന്നത്”
“അത് ശരിയാ. അതോണ്ടാണോ ജോച്ചായനും പച്ചയ്ക്ക് തിന്നുന്നത്” അനിത ആര്‍ത്തിയോടെ എന്റെ കണ്ണുകളിലേക്കു നോക്കി.
“അങ്ങനെ എല്ലാമൊന്നും ഞാന്‍ തിന്നത്തില്ല. ഇഷ്ടമുള്ള ചിലത് മാത്രം”
അനിത നിശബ്ദം ചിരിച്ചു.
“വേവിച്ചാല്‍ തന്നെ എനിക്ക് ഇറച്ചി വലിയ ഇഷ്ടമൊന്നും അല്ല. പച്ചക്കറിയാ നല്ലത്’ അനീഷ് പറഞ്ഞു.
“ഇച്ചായന്‍ തിന്നണ്ട. ഇഷ്ടമുള്ളവര് തിന്നോളും” അനിത അവജ്ഞയോടെ പറഞ്ഞു.
“കല്യാണം കഴിക്കുമ്പം ഭാര്യ ഇറച്ചിപ്രിയ ആണേല്‍ നീ എന്തെടുക്കും” ഞാന്‍ ചോദിച്ചു.
“ഞാന്‍ നോണ്‍ വെജ് കഴിക്കുന്ന പെണ്ണിനെ കെട്ടില്ല”
“ഈനാമ്പേച്ചിക്ക് കൂട്ട് മരപ്പട്ടി” അനിത കുടുകുടെ ചിരിച്ചു.
“ഹും പച്ചക്കറി കഴിക്കുന്ന കൊണ്ടാ എനിക്കിത്ര ബുദ്ധി. ഇറച്ചി തിന്നുന്ന നിനക്കെന്താ എന്റത്ര മാര്‍ക്ക് കിട്ടാത്തത്” അനീഷ് തിരിച്ചടിച്ചു.
“എനിക്ക് ബുദ്ധി കുറവ് മതി. അതുകൊണ്ട് ഞാന്‍ ഇറച്ചി തിന്നും..നല്ലപോലെ” അനിത എന്റെ കണ്ണുകളിലേക്കു നോക്കിയാണ് അത് പറഞ്ഞത്.
ഉണ്ടിട്ട് കുറച്ചു സമയം വെടി പറഞ്ഞിരുന്ന ശേഷം അനീഷ് വീണ്ടും പഠിക്കാന്‍ കയറി.
“എടാ ഞാന്‍ കുറെക്കഴിഞ്ഞു പോകും കേട്ടോ” ഞാന്‍ അവനോട് പറഞ്ഞു.
“ശരി. പോകുമ്പോ പറയണ്ട. കുറച്ച് ഏറെ ഹോം വര്‍ക്ക് ചെയ്യാനുണ്ട്. രാത്രി ആയാലും തീരുമെന്ന് തോന്നുന്നില്ല” അവന്‍ പറഞ്ഞു. അനിത അവന്‍ കാണാതെ അവനെ നോക്കി പുച്ഛത്തോടെ ചുണ്ട് തള്ളിക്കാണിച്ചു.