:ഞങ്ങളുടെ മോളെ ഞങ്ങൾ ഇഷ്ടം ഉള്ളവർക്ക് കെട്ടിച്ചു കൊടുക്കും.അത് ചോദിക്കാൻ നീ ആരാ.
: ഞാൻയും റിയയും തമ്മിൽ മൂന്നു വർഷം ആയി ഇഷ്ടത്തിൽ ആണ്. എന്താ വിശ്വാസമായില്ലേ എന്നാൽ തെളിവ് കാണിച്ചു തരാം എന്നും പറഞ്ഞു തന്റെ ഫോൺയിൽ ഉള്ള ഫോട്ടോസ് കാണിച്ചു കൊടുത്തു.
അ ഫോട്ടോകൾ കണ്ട് അവർ വല്ലാതെ പരിഭ്രമിക്കാൻ തുടങ്ങി.
: ദിയയുടെ കല്യാണം കഴിഞ്ഞ് റിയയും ആയി ഉള്ള കല്യാണ ആലോചനയുമായി വരാൻ ഇരുന്നത് ആണ് അപ്പോൾ നിങ്ങൾ എല്ലാം കൂടി അവളെ കല്യാണം കഴിപ്പിച്ചത്.
: മോനെ ഇത് ആരോടും പറയരുതേ ചെക്കന്റെ വീട്ടുകാർ എല്ലാം അഭിമാനം നോക്കുന്നുവർ അതിനാൽ തന്നെ എന്റെ മോൾ ഒളിച്ചോടി പോയി എന്ന് പറഞ്ഞാൽ നാണകേടു അല്ലേ. അതാ ഇങ്ങനെ ചെയ്യേണ്ടി വന്നത്.
: അവർ രൂപത്തിൽ ഒരുപോലെ ഇരിക്കുന്നത് കൊണ്ട് അല്ലേ നിങ്ങൾ ഇങ്ങനെ ചെയ്തത്. അവർ ഒരുപോലെ അല്ലാ ആരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെ ആൾമാറാട്ടം ചെയ്യുമോ.
: അത് മോനെ അങ്ങനെ ചോദിച്ചിച്ചാൽ.
: അങ്ങനെ ചോദിച്ചാൽ ഉത്തരം ഇല്ലാ അല്ലേ. നിങ്ങൾ ചതിച്ചത് എന്നെ മാത്രം അല്ലാ നിങ്ങളുടെ മോൾനെയും കൂടി ആണ്.
: അ സമയത്തിൽ പേടി കൊണ്ട്യും നാണകേടു ഓർത്തപ്പോൾ തോന്നിയൊരു ബുദ്ധി മോശമാണ് ഇത്.
: എന്നാൽ വാ ഇത് അവരോട് പോയി പറയാം.
: അത് മോനെ,
: എന്താ പറ്റില്ലാ അല്ലേ ഇത് ഒരു ഫ്രാഡ് കല്യാണം അല്ലേ.ഇറ്റ് ഈസ് എ ക്രിമിനൽ ഓഫിൻസ് ആണ്. അവൾ അവിടെ ദിയ ആയി കഴിയണം എന്ന് അന്നോ പറയുന്നേ അങ്ങനെ ഒന്നും പറ്റത്തില്ല. ഞാൻ അവരോടു ഒള്ള സത്യം പറയാൻ പോവാ.
: അങ്ങനെ പറയെല്ലേ മോനെ അങ്ങനെ പറഞ്ഞാൽ ഞാൻ പിന്നെ ജീവനോടെ ഉണ്ടാക്കത്തില്ല. ഇ മുറിയിൽ തന്നെ ഞാൻ തുങ്ങി മരിക്കും..
ചേ എന്നും പറഞ്ഞു കൊണ്ട് ഡോർയും തുറന്ന് അനൂപ് പോയി.
പോകുന്നത്ത്തിനു മുൻപ് കല്യാണ മണ്ഡപത്തിൽ നിൽക്കുന്ന റിയെ ഒരു നോക്കും കൂടി കണ്ട് കൊണ്ട് തന്നിൽ നിന്നും വന്ന കണ്ണീർദളങ്ങളെ സമർത്ഥമായി ഒളിപ്പിച്ചു കൊണ്ട് അവൻ കല്യാണ ഓഡിറ്റോറിയത്തിൽ നിന്നും ഇറങ്ങി. അപ്പോളും അവന്റെ മനസ്സിൽ തന്നെ നോക്കി എന്നും ചിരിക്കുന്ന റിയയുടെ മുഖം മാത്രം ആയിരുന്നു.