അവളുടെ നേരെ എന്നെ പിടിച്ച് ഇരുത്തി.. ചെറു വിരലും പേരു വിരലും ഒരു പ്രേതെക രീതിയിൽ വച്ചു അവൾ അവളുടെ നെറ്റിയിലേക്ക് ചേർത്ത് എന്തോ മന്ത്രം ജപിക്കാൻ തുടങ്ങി.. അവൾ കൈ മടക്കി ചൂണ്ട് വിരൽ മാത്രം ഉയർത്തി എന്റെ നെറ്റിയിൽ വച്ചു…
നെറ്റിയിൽ കൈ വച്ചതും എന്റെ കണ്ണുകൾ താനേ അടഞ്ഞു… അവളുടെ വിരൽ വഴി എന്നിലേക്ക് ഒരു കറണ്ട് കയറിയത് പോലെ ഞാൻ ഒന്ന് വിറച്ചു… ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ അപ്പോഴും അവളുടെ കൈ എന്റെ നെറ്റി മേൽ ഉണ്ടായിരുന്നു…. പതിയെ അവളുടെ മാല നീല പ്രകാശത്തിൽ മിന്നി കൊണ്ട് ഇരിക്കുന്നു …
ആ മാലയിലെ പ്രകാശവും അവളുടെ മുഖത്ത് മാറി മാറി വരുന്ന ഭാവങ്ങളും ഞാൻ നോക്കി ഇരുന്നു.. അവസാനം അവളുടെ കൺ പോളകൾക്ക് ഇടയിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി… അവൾ പതിയെ കണ്ണ് തുറന്നു…
അപ്പോൾ…. അപ്പോൾ നീ തിരികെ പോകുമോ.. എന്നെ വിട്ട് പോകുമോ… എന്റെ ഉടുപ്പിൽ പിടിച്ച് കുലുക്കി അവൾ ചോദിച്ചു…
എനിക്ക് അറിയില്ല.. എനിക്ക് ഒന്നും അറിയില്ല.. ഇവിടെ വന്നത് പോലും ഞാൻ അറിയാതെ ആണ്.. അങ്ങനെ എങ്കിൽ എങ്ങനെ ആണ് അറിഞ്ഞു കൊണ്ട് പോകുക..
ഞാൻ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു… തീർച്ച ആയും ഇതിന് ഒരു പരിഹാരം കാണും അത് അറിയാൻ വേണ്ടി ആണ് നിന്റെ അടുക്കൽ വന്നത് നീ അതിനെക്കാൾ കഷ്ടം… ഞാൻ പറഞ്ഞു..
അത് പിന്നെ നീ പോകും എന്ന് പറഞ്ഞപ്പോൾ എനിക്ക് അത് ഉൾക്കൊള്ളാൻ പറ്റിയില്ല അതാ…
അവൾ എന്റെ നെഞ്ചിൽ ഒന്ന് കടിച്ചുകൊണ്ട് പറഞ്ഞു….
ഇതിന് നിനക്ക് മാത്രമേ ഒരു പരിഹാരം കാണാൻ പറ്റു…
അവൾ എന്നെ ഒന്ന് നോക്കി പിന്നെ ആ വളയെയും… നിനക്ക് ഇതൊന്നു ഊരി തരാൻ പറ്റുമോ വളയെ പിടിച്ചു അവൾ ചോദിച്ചു….
എങ്ങനെ പറ്റാൻ ആണ് ഇവിടെ വന്നതിന് ശേഷം ഇത് എന്റെ കയ്യിലേക്ക് മുറുകി ഇരിക്കുക ആണ്.. ഊരാൻ പല തവണ നോക്കി പറ്റില്ല…