ഇനി പറ എന്താ കാര്യം,,,, നിന്റെ മുഖം കണ്ടാൽ തന്നെ അറിയാം പ്രധാനപെട്ട ഏതോ ഒരു കാര്യം ആണെന്ന്….
അവൾ എന്റെ മുഖം നോക്കി വായിച്ചപോലെ എന്നെ ശ്രെദ്ധിച്ഛ് പറഞ്ഞു…
ഞാൻ കുറെ നേരം ആലോചിച്ചു പറയണമോ വേണ്ടയോ…
നീ എന്ത് കാര്യം ആണ് എങ്കിലും എന്നോട് പറയാം… ഒരു കൂട്ടുകാരിയെ പോലെ എന്നെ വിശ്വസിക്കാം….
ഞാൻ ശ്വാസം എടുത്തു… പതുക്കെ എല്ലാം പറയാൻ തുടങ്ങി… എന്റെ ജീവിതവും എന്റെ നാടും… അമ്മയുടെ മരണവും, വളയുടെ കാര്യവും ഇവിടെ എത്തിയതും അടക്കം എല്ലാം അവളോട് ഒന്ന് വിടാതെ തുറന്ന് പറഞ്ഞു….
അത്രെയും പറഞ്ഞപ്പോൾ തന്നെ എന്റെ മനസ് ഒന്ന് ശാന്തം ആയത് പോലെ….
നിക്കി ഇത് എല്ലാം കേട്ട് വിശ്വാസം വരാതെ എന്നെ നോക്കി ഇരുന്നു . എന്നിട്ട് ഒറ്റ ചിരി ആയിരുന്നു….
ആകാംഷയോടെ കാര്യങ്ങൾ ചോദിക്കും എന്ന് വിചാരിച്ച ഞാൻ ഇത് കണ്ടു അന്തം വിട്ടു നിന്നു… എനിക്ക് ഇവളെ എങ്ങനെ വിശ്വസിപ്പിക്കണം എന്ന് അറിയില്ല .
ഞാൻ അവളെ നിർവികാരം ആയി നോക്കി.
അവൾ കട്ടിലിൽ കിടന്നു കുടഞ്ഞിട്ട് ചിരിക്കുകയാണ്… എപ്പോഴോ എന്റെ ഭാവം കണ്ട അവൾ ചിരി നിർത്തി എന്നെ നോക്കി എഴുന്നേറ്റു…
എന്റെ പൊന്നെ എന്റെ ജീവിതത്തിൽ ഇതേ പോലെ ഞാൻ ചിരിച്ചിട്ടില്ല ഒത്തിരി നന്ദി ഉണ്ട്. എവിടുന്ന് കിട്ടി ഈ കഥ … അവൾ ചിരിയോടെ ചോദിച്ചു…
എന്റെ മുഖം കണ്ടിട്ട് ഞാൻ കഥ പറയുവാണ് എന്നാണോ നീ വിചാരിച്ചത്.. ഞാൻ ഒരു മണ്ടൻ ആണെന്ന് തോന്നുന്നോ….
ഞാൻ നിയന്ത്രണം വിട്ടു അവളോട് അലറി… എന്റെ ഇത് വരെ കാണാത്ത ഭാവം കണ്ട് അവൾ പകച്ചു ഇരുന്നു…
നീ ദേഷ്യപെടാതെ ഇരിക്ക്.. സമാധാനപെടു ശാന്തം ആവ്..
അവൾ എന്റെ കയ്യിൽ പിടിച്ചു സമാധാനിപ്പിച്ചു…
ഇവിടെ ഇരിക്ക് ഞാൻ ഇപ്പോൾ വരാം….
അവൾ എഴുനേറ്റ് ഒരു മേശയുടെ ഡ്രോ തുറന്നു ഒരു നീല കല്ല് പതിപ്പിച്ച ഒരു മാല എടുത്ത് അവളുടെ കഴുത്തിലേക്ക് ഇട്ടു… തിരികെ എന്റെ അടുക്കൽ എത്തി..