ഏച്ചി എന്ന്..
ആ.. ഇനി മുതൽ അങ്ങനെ വിളിച്ചാൽ മതി.. ചേച്ചി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു..
ആ സമയം ആയിരുന്നു എനിക്കും പറഞ്ഞതിന്റെ അർത്ഥം മനസിലായത്..
പറ്റില്ല. ഞാൻ ലെച്ചു എന്നെ വിളിക്കൂ..
ടാ. ഞാൻ ഇന്ന് മുതൽ നിന്റെ പ്ലസ് ടു ടീച്ചർ ആണ്.. നിനക്ക് വല്ലതും അറിയുമോ..
ട്യൂഷൻ ക്‌ളാസിൽ അല്ലെ..
അവിടെ പിന്നെ ഞാൻ ടീച്ചർ അല്ലാതെ വേറെ ആരാ..
ഹോ.. ഇനി വൈകുന്നേരവും ഈ മോന്ത കാണണോ..
എന്താടാ.. എന്റെ മുഖത്തിന് ഒരു കുഴപ്പം..
ഹേയ് ഒന്നുമില്ല..
ടാ.. മുറി മീശ ക്കാര… മീശ ഇല്ലാഞ്ഞിട്ട് ചട്ടി യുടെ കരി ചുണ്ടിന് മുകളിൽ തേച്ചു വെക്കുന്നവനെ..
പടച്ചോനെ ഇതൊക്കെ ഈ പഹയത്തി എപ്പോഴാ അറിഞ്ഞത്.
എന്താടാ.. നിന്റെ നാക് ഇറങ്ങിയോ..
മറുപടി ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ ഞാൻ ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു..
ടാ. അവിടെ നിക്ക്..
ഞാൻ സ്പീഡ് കൂട്ടിയപ്പോൾ തന്നെ വീണ്ടും ലെച്ചു വിന്റെ ശബ്ദം കേട്ടു..
നിനക്ക് ഇന്ന് മുതൽ ഇനി കടയിൽ പോവണ്ട.. വല്ലതും അറിയുമോ… ചേച്ചി എന്റെ സ്പീഡ് കൂടുന്നതിന് ഇടയിൽ കുറച്ചു ഉറക്കെ തന്നെ വിളിച്ചു ചോദിച്ചു .. എന്റെ നടത്തതിന്റെ വേഗത പെട്ടന്ന് തന്നെ കുറഞ്ഞു..
അടുത്ത ആഴ്ച മുതൽ പ്ലസ് 2 ക്ലാസ് സപ്ലി തുടങ്ങുകയാണ്….
രണ്ടെണ്ണം ആണ് പോയി കിടക്കുന്നത്.. അത് എഴുതിക്കാൻ ആണ്. ലെച്ചു വിനെ ഉപ്പ തിരഞ്ഞെടുത്തത്…
എന്താടാ ഓർത്ത് നിൽക്കുന്നത്.. പെട്ടന്ന് എന്റെ തലയിൽ ഒരു കൊട്ട് കിട്ടിയപ്പോൾ ആണ് ലെച്ചു എന്റെ അടുത്തേക് എത്തിയത് തന്നെ ഞാൻ അറിഞ്ഞത്..
മ്ച്ചും.. ഒന്നുമില്ല.. ഞാൻ ചുണ്ട് കൂർപ്പിച്ചു കൊണ്ടായിരുന്നു അവളോട് പറഞ്ഞത്..
എന്താടാ .. നിന്റെ മാത്‍സും.. ഇംഗ്ളീഷും അല്ലെ.. നമുക്ക് പാസ്സ് ആക്കാമെടാ.. ഞാൻ അല്ലെ നിന്റെ കൂടേ… ഏച്ചി എന്നെ ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു..
ലെച്ചു അങ്ങനെ യാണ്.. എന്നോട് അവൾക് എന്താണെന്ന് അറിയില്ല..
അന്ന്… എനിക്കും…