പ്രിയമാണവളെ
Priyamanavale | Author : Ambal
സുഹറ… സുഹറ…
രാവിലെ തന്നെ കിടക്ക പായയിൽ ഉമ്മയെ വിളിക്കുന്ന ശബ്ദമാണ് കേൾക്കുന്നത്…
ആമിന ഇത്ത യാണ്..
എന്താടി.. രാവിലെ തന്നെ.. ആരുടെ പരദൂഷണവും കൊണ്ടാണ് നീ ഇങ്ങോട്ട് …
ഒന്നു പോ ഇത്ത.. ഞാൻ അങ്ങനെ വല്ലവരുടെയും കുറ്റവും കുറവും പറഞ്ഞു നടക്കുക ആണല്ലോ…
ആ.. പിന്നെ.. നീയല്ലേ.. ഉമ്മ ഒരു ചിരിയോടെ ഇത്തയോട് പറയുന്നത് കേട്ടു..
ഇവർ രണ്ടു പേരും എന്റെ ഉറക്കം പോകുമല്ലോ.. പടച്ചോനെ…. കിടക്കയിൽ ഉള്ള തലയണ എടുത്തു ചെവി രണ്ടും പൊത്തി പിടിച്ചു കിടക്കുന്നതിന് ഇടയിലും ആമിന ഇത്തയുടെ ശബ്ദം നല്ലത് പോലെ കേൾക്കുന്നുണ്ട്…
എന്റെ ഇത്ത ഞാൻ അതൊന്നും പറയാൻ വന്നതെല്ല… നമ്മുടെ രാഘവട്ടന്റെ മോളില്ലേ…
ആര്.. സൗമ്യ യോ…
ഹേയ്.. അല്ല.. അത് മൂത്തവൾ.. ഇത് അതിന്റെ ഇളയത് ഒന്നില്ലേ.. മലപ്പുറത്തേക് കെട്ടിച്ചു വിട്ട..
ആ.. ലെച്ചു…
ആ.. അതെന്നെ..
ലെച്ചു വിന്റെ പേര് കേട്ടപ്പോൾ തന്നെ എന്റെ ഉറക്കം മുഴുവനും ഏതോ ഉഗാണ്ട വഴി പോയെന്ന് തോന്നുന്നു….
ഞാൻ പെട്ടന്ന് തന്നെ എഴുന്നേറ്റ് ഇരുന്നു.. ബെഡിൽ നിന്ന് പോലും അവരുടെ സംസാരം വെക്തിയമായി കേൾക്കുവാൻ പറ്റുന്നുണ്ടേലും വീണ്ടും കുറച്ചു കൂടേ അടുത്തേക് എത്തുവാനായി എന്റെ റൂമിന്റെ ജനവാതിലിന്റെ അരികിലേക് ചേർന്ന് നിന്നു..
അങ്ങോട്ട് നിന്നത് കാര്യമായെന്ന് തോന്നുന്നു.. പിന്നെ ഉള്ള ആമിനാത്ത യുടെ ശബ്ദം വളരെ കുറവായിരുന്നു..
അവൾക് എന്ത് പറ്റി… ഞാൻ കഴിഞ്ഞ ആഴ്ച കൂടേ കണ്ടത് ആണല്ലോ.. ഈ വഴി പോകുമ്പോൾ എല്ലാം ഇവിടെ കയറി അര മണിക്കൂർ സംസാരിച്ചേ പോകാറുള്ളൂ… ഉമ്മ ലെച്ചു വിന് എന്ത് പറ്റി എന്നറിയാതെ ആകാംഷ യോടെ ചോദിച്ചു…
ഓളെ.. ഓന് വേണ്ടാ എന്ന്.. ആ ചെറുക്കൻ ഇന്നലെ രാത്രി വീട്ടിൽ കൊണ്ടാക്കിയിട്ട് പോയെന്ന് കേട്ടു..
ടി.. ആമിന നീ ഇല്ലാത്ത വർത്തമാനം പറയരുതേ…