സത്യം ഇത്ത.. ഞാൻ ഇന്ന് പാല് വാങ്ങാൻ പോയപ്പോൾ അവരുടെ അടുത്ത വീട്ടിലെ പുഷ്പ പറഞ്ഞതാ…
ഏത്… സജീവന്റെ ഭാര്യ പുഷ്പയോ…
ആ.. അവൾ തന്നെ…
എന്നാലും.. എന്ത് നല്ല കുട്ടിയ.. എന്റെ നാസി ക് ഓളെ പോലെ ഉള്ള കുട്ടിയെ കിട്ടണേ എന്നായിരുന്നു ഞാൻ ഇന്ന് രാവിലെ പോലും നിസ്കാരം കഴിഞ്ഞു ദുആ ഇരന്നത്..
എന്നാൽ ആ ദുആ ഇങ്ങള് പെട്ടന്ന് തന്നെ മടക്കി കോളി… അത്ര നല്ലതൊന്നും അല്ല ഓളെ കുറിച്ച് കേൾക്കുന്നത്…
ലെച്ചു വിനെ കുറിച്ച് ആമിന ഇത്ത പറയാൻ പോകുന്നത് അത്ര നല്ല കാര്യം അല്ലന്ന് അറിയുന്നത് കൊണ്ട് തന്നെ എന്റെ ഞെരമ്പിൽ രക്തയോട്ടം വർധിച്ചു മൂക്കിന് തുമ്പിൽ ദേഷ്യം നിറയാൻ തുടങ്ങിയിട്ടുണ്ട്…
എന്നെ പരിചയപെടുതാൻ മറന്നു പോയിട്ടോ.. സാവധാനം മതി എന്ന് കരുതി പോയി. അല്ല ഇനി പറഞ്ഞില്ലേൽ ചിലപ്പോൾ ഈ പാർട്ട് കഴിഞ്ഞാലും പറയാറുണ്ടാവില്ല…
ഞാൻ നാസിം.. ഉമ്മയുടെ നാസി.. ഉപ്പ പിന്നെ വായിൽ കിട്ടുന്നത് മുഴുവൻ വിളിക്കും.. ഉപ്പാക് അങ്ങാടിയിൽ ഒരു പലചരക്കു കടയുണ്ട്.. പലചരക്കു കട എന്ന് പറയാൻ പറ്റില്ലാട്ടോ.. ഇപ്പൊ അതാണ്ഞങ്ങളുടെ നാട്ടിലെ സൂപ്പർ മാർക്കറ്റ്.. എകദേശം നല്ല വലുപ്പത്തിൽ പച്ചക്കറി യും പഴവും എല്ലാം കിട്ടുന്ന ഒരു മിനി മാർക്കറ്റ്…
ഞാനും അവിടെ തന്നെ യാണ്.. രാവിലെ നിസ്കാരം കഴിഞ്ഞു ഉപ്പ കട തുറക്കും.. ഞാൻ ഒരു പത്തു മണി ആകുമ്പോൾ ചായ കുടിച്ചു എത്തിയാൽ മതി…
വീട്ടിൽ ഒറ്റമോനാ. മറ്റാരും ഇല്ല കുറുമ്പ് കാട്ടാനും മറ്റൊന്നിനും…ബാക്കി എല്ലാം വഴിയേ പറയാം…
—–
ആമിന നീ ഇങ്ങനെ ഇല്ലാത്ത കാര്യം നാട് മുഴുവൻ കൊട്ടി പറയരുതേ..
എന്റെ ഇത്ത.. എനിക്ക് ഇത് കേട്ടപ്പോൾ തന്നെ ആരോടും പറയാതെ ഒരു സമാധാനവും ഇല്ല അതോണ്ട് അല്ലെ ഞാൻ ഈ പാൽ പാത്രം പോലും വീട്ടിലേക് വെക്കാതെ ഇങ്ങോട്ട് ഓടി വന്നത്… കയ്യിലുള്ള പാത്രം ഉമ്മയുടെ മുന്നിലേക്ക് നീട്ടി ആയിരുന്നു ആമിന ഇത്തയുടെ സംസാരം…