സംസാരം ഞാൻ വലിയ കാര്യം ആക്കി എടുത്തില്ല പക്ഷേ ഞാൻ ഹേമയെ നോക്കി ഞങ്ങൾ എന്താണ് സംസാരിക്കുന്നത് എന്ന് അറിയാൻ ഉള്ള പരിപാടി ആണ്. ഹേമയുടെ ആ tension സത്യത്തിൽ ഞാൻ ആസ്വദിക്കുകയാരുന്നു. അന്ന് വൈകിട്ടും ഹേമാ ഒന്നും മിണ്ടിയില്ല പക്ഷേ മുഖത്തു നല്ല ദേഷ്യം ഉണ്ടാരുന്നു. അങ്ങെനെ ഫ്ലാറ്റിൽ എത്തി ടിന്നെറിന്റെ സമയത്ത് causual ആയിട്ട് ചോദിക്കും പോലെ ഹേമാ ചോദിച്ചു
ആ കുട്ടി എന്താ നിന്നോട് സംസാരിച്ചേ
ഞാൻ : ഏത് കുട്ടി
ഹേമാ : ആ മറാത്തി കുട്ടി
ഞാൻ : ഓ അതോ അത് ചുമ്മാ ഓരോ കാര്യങ്ങൾ ഒക്കേ
ഹേമാ : എന്ത് കാര്യം
ഞാൻ : എനിക്ക് gf ഉണ്ടോ എന്ന് ഒക്കേ
ഹേമാ : എന്നിട്ട് നീ എന്ത് പറഞ്ഞു
ഞാൻ : ഇല്ല എന്ന് പറഞ്ഞു അപ്പോ കുട്ടിയെ ഇഷ്ട്ടം ആയോ എന്ന് ചോദിച്ചു
ഹേമാ : അപ്പോ നീ എന്തോ പറഞ്ഞു
ഞാൻ : അത്യാവശ്യം കാണാൻ കൊള്ളാവുന്ന കൊച്ചു അല്ലേ നോക്കാം എന്ന് പറഞ്ഞു
ഞാൻ അത് പറഞ്ഞതും പെട്ടന്ന് ഹേമാ മുറിയിലേക്ക് പോയി( അത് ഹേമയ്ക്ക് കൊണ്ട് എന്ന് എനിക്ക് മനസിലായി )
പിന്നെ മുറിയിൽ നിന്ന് ഒരു കരച്ചിൽ കേട്ടാണ് ഞാൻ അങ്ങോട്ട് ചെന്നത് ഞാൻ ചെന്ന് ലൈറ്റ് ഇട്ടു
എന്താ ചേച്ചി എന്ത് പറ്റി. ഞാൻ അത് ചോദിച്ചതും കരഞ്ഞു കലങ്ങിയ കണ്ണുകളും ആയി അവൾ തിരിഞ്ഞു (സംഭവം അവളെ ചൂടാക്കാൻ ആണ് ഇത്രയും പറഞ്ഞത് എങ്കിലും അവളുടെ ആ മുഖം എന്റെ ചങ്ക് തകർത്ത് കളഞ്ഞു )ഞാൻ ഓടി അവളുടെ തോളിൽ കൈ വെച്ച് എന്താ ചേച്ചി ചേച്ചിക്ക് എന്താ പറ്റിയത്
ഏങ്ങൽ അടിച്ച് അവൾ സംസാരിച്ചു
ഹേമാ : അന്ന് രതീഷിന്റെ കൂടെ വന്നതിൽ പിന്നെ സന്തോഷം ഞാൻ അറിഞ്ഞിട്ട് ഇല്ല. അമ്മയും അച്ഛനും എന്നെ രതീഷിൽ നിന്ന് മാത്രമേ രക്ഷിച്ചുള്ളു ഞാൻ കാരണം അവർക്ക് ഉണ്ടായ നാണക്കേട് കൊണ്ടാണ് അവർ എന്നേ ഇങ്ങോട്ട് മാറ്റിയത് എന്നേ ആശ്വസിപ്പാക്കാൻ പോലും അവർ ശ്രമിചിച്ചല്ല. ഇവിടെ ഉള്ളവരുടെ കണ്ണിൽ എന്റെ ശരീരം കൊത്തിവലിക്കുന്ന കാമം മാത്രം ഞാൻ കണ്ടുള്ളു. പക്ഷേ നിന്റെ കണ്ണിൽ മാത്രം എന്നോട് ഉള്ള സ്നേഹം ഞാൻ കണ്ടു, എനിക്ക് ഒരു പനി വന്നപ്പോൾ നീ അനുഭവിച്ച tension, അന്ന് മുഴുവൻ എന്റെ കൂടെ നിന്ന് എന്നേ കെയർ ചെയ്തപ്പോൾ ഞാൻ ഫീൽ ചെയ്ത് secure അങ്ങനെ നിന്റെ കൂടെ ഉള്ള ഓരോ നിമിഷവും എനിക്ക് സ്വാർഗം പോലെ ആരുന്നു. ഇ life മുഴുവൻ നിന്റെ കൂടെ ഇവിടെ കഴിയണം എന്ന് ചിന്ത ആരുന്നു. എന്ന് പറഞ്ഞ് അവൾ പിന്നെയും കരയാൻ തുടങ്ങി