,,ആ നാറി ജോസഫ് പ്രേശ്നത്തിന് ഉള്ള പരിഹാരം എന്ന് പറഞ്ഞു എന്നെ പ്രേശ്നത്തിൽ കൊണ്ട് ആണെല്ലോ എത്തിച്ചത്,,,
ചുറ്റും നോക്കി.. അടുത്ത് എങ്ങും ആരും ഇല്ല… ഇവിടെ നിന്നാൽ ശെരി ആവില്ല പുറത്തേക്ക് ഉള്ള വഴി നോക്കാം… നടന്നു..
******
അവൻ പട്ടണം നോക്കി നടന്നു …
നടന്നു നടന്ന് അവൻ അവിടെ എത്തി ചുറ്റും നോക്കി എല്ലായിടത്തും നിര നിര ആയി കടകൾ അതിൽ അധികം തിരക്ക് ഇല്ല …
പഴയ ഇംഗ്ലീഷ് സിനിമകളിൽ കാണുന്ന കാഴ്ച
പഴയ തരം കാറുകൾ … അവരുടെ വസ്ത്ര ധാരണം കുറച്ചു വ്യത്യാസം ഉള്ളത് ആണ്..
സ്ത്രീകൾ നീളത്തിൽ ഉള്ള ഗൗനുകൾ ആണ് ഇട്ടിരിക്കുന്നത് …
കുതിരപ്പുറത്തു സവാരി ചെയ്ത് പോകുന്ന ചിലർ …
അവൻ അടുത്ത് കണ്ട ഒരു കടയിൽ ചെന്നു..
*************
ഞാൻ അടുത്ത് കണ്ട കടയിലേക്ക് ചെന്നു അവിടെ കണ്ണട വച്ച ഒരാൾ ഇരിപ്പുണ്ട് . അയാളോട് കാര്യങ്ങൾ ചോദിക്കാം
( ഇംഗ്ലീഷിൽ ഞാൻ പുലി ആയത് കൊണ്ട് ഞാൻ മലയാളത്തിൽ എഴുതുന്നു 😜 )
” ഹലോ സർ….. ഇതു ഏതാണ് സ്ഥലം ”
അയാൾ എന്നെ കണ്ട് എഴുനേറ്റു വന്നു എന്റെ വസ്ത്ര ധാരണം അയാൾ അത്ഭുതത്തോടെ നോക്കി…
” ഇത് തുലിപ് പട്ടണം ആണ് “….
തുലിപ് പട്ടണമോ ഇത് ഞാൻ കേട്ട് മറന്ന ഒരു പേര് ആണെല്ലോ … ഓർമ വരുന്നില്ല..മനസ്സിൽ ഓർത്തു
” നിന്നെ ഇതിനു മുൻപ് ഇവിടെ കണ്ടിട്ടില്ലലോ… ഇവിടെ ആദ്യം ആയി ആണോ “…
എന്ത് പറയും… എന്തെങ്കിലും പറഞ്ഞു ആദ്യം തടി ഊരണം….
” അതെ ഞാൻ ഇവിടെ ആദ്യം ആണ്… ഒരു ജോലിക്ക് വന്നതാണ് “….
” ഓ…. നീ വിൻസെന്റിന്റെ ഫാമിൽ ജോലിക്ക് വന്നതാണോ “…
അയാൾ എന്തോ ഓർത്തു എന്നോട് ചോദിച്ചു
ഇവിടെ കുറച്ചു നാൾ ഇവിടെ പിടിച്ചു നിൽക്കണം എങ്കിൽ എനിക്ക് ജോലി വേണം അതിന് ഇതാണ് നല്ലത്..