അതിൽ നിന്നും വല്ലാത്ത കാറ്റ് പുറത്തേക്ക് വരുന്നു,,,,, അത് ഒരു ചുഴിപോലെ ചുറ്റി കൊണ്ട് ഇരിക്കുകയാണ് . അതിന് ഉള്ളിൽ ഒന്നും കാണാൻ പറ്റുന്നില്ല…
എന്റെ മുന്നിൽ നടക്കുന്ന ഈ കാഴ്ച ഒരു അതിശയത്തോടെ ആണ് ഞാൻ നോക്കി കണ്ടത് .
******
അവന്റെ മുന്നിൽ കറങ്ങുന്ന ചുഴിയിൽ അത്ഭുദത്തോടെ കൈ തൊട്ടതും അവനെ അതിലേക്കു വലിച്ചെടുത്തു…ഒരു ശക്തമായ പ്രകാശത്തിൽ അത് അത് മാഞ്ഞു പോയി..
അവന്റെ കയ്യിൽ ഉണ്ടായിരുന്ന പെട്ടിയും കുറിപ്പും അവിടെ ബാക്കിയായി…
********
എന്റെ തല എല്ലാം പൊട്ടി പിളരുന്ന വേദന ഞാൻ അലറി വിളിച്ചു.. എന്നെ അതിൽ കുറെ തവണ ഇട്ടു ചുറ്റി കറക്കി എങ്ങോട്ടൊ ആ ചുഴി വലിച്ചു എറിഞ്ഞു …
ഞാൻ എവിടെയോ ചെന്ന് വീണതും എന്റെ ബോധം പോയി,,,,
കണ്ണ് തുറന്ന് ഞാൻ കാണുന്നത് ഒരു കടൽ പുറം ആണ് … വെളുത്ത മണൽ.. ഞാൻ ഒരു വിധം ഞെരങ്ങി എഴുനേറ്റു.. വായിൽ കയറിയ മണ്ണ് തുപ്പിക്കളഞ്ഞു. ഉപ്പു രസം ,,
തലക്ക് ആകെ ഒരു പെരുപ്പ് .. തല കറങ്ങുന്നു.. കുറച്ചു നേരം എടുത്തു ഒന്ന് നേരെ ആവാൻ…
പിന്നിൽ കുറെ പിള്ളേരുടെ ശബ്ദങ്ങൾ കേട്ട് ഞാൻ കണ്ട് തിരഞ്ഞു നോക്കി .. ഞെട്ടി പോയി…
അതൊരു പാർക്ക് ആണ്…കുട്ടികൾ അവിടെ നിന്നും കളിക്കുന്നു ,,,, എന്നാൽ പാർക്കിൽ ആകെ വ്യത്യാസം,,,
എല്ലാം തടി കൊണ്ട് നിർമിച്ച റൈഡുകൾ ഒരു പഴയ കാലത്തേക്ക് വന്ന പോലെ….
എന്റെ ദൈവങ്ങളെ ഞാൻ എന്താണ് ഈ കാണുന്നത് .. ഞാൻ കണ്ണ് തിരുമി .. വീണ്ടും വീണ്ടും തിരുമി…
കുറച്ചു ദൂരെ ആയി കണ്ടത് പട്ടണം ഒരു പട്ടണം ആണ് … പഴയ ഇംഗ്ലീഷ് നോവലുകളിൽ കാണുന്ന പഴയ തരം പട്ടണം … എനിക്ക് തല കറങ്ങുന്ന പോലെ തോന്നി..
ഇതൊക്കെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ,,, ഇതെല്ലാം എവിടെയോ കണ്ട ഓർമ … ഒന്നും മനസിലാവുന്നില്ല,,
ഞാൻ നന്നായി പേടിച്ചു… ഞാൻ ഇനി എന്ത് ചെയ്യും … വളയിൽ കൈ അമർത്തി ഇല്ല…..ഒന്നും വരുന്നില്ല…പ്രകാശവും ഇല്ല ഞാൻ പെട്ടു എന്ന് എനിക്ക് മനസിലായി..