ഒന്ന് ചിന്തിച്ച ശേഷം ഞാൻ കതകും പൂട്ടി ഇറങ്ങി . കാട് പിടിച്ച പറമ്പ് കഴിഞ്ഞു അയാളുടെ വീട് ആണ് . ഒരു അത്യാവിശ്യം വലിയ വീട് .
വീടിനു പുറത്തു നിന്ന് അകത്തേക്ക് നോക്കി വിളിച്ചു
വാതിലിന്റെ തുറന്നു കിടക്കുന്ന ഭാഗം വഴി അകത്തേക്ക് നോക്കി… ഭ്രാന്തന്റെ ഒരു വീട് പ്രതീക്ഷിച്ച ഞാൻ കണ്ടത് വളരെ വൃത്തിയോടെ വച്ചിരുന്ന അകം, തറയിൽ പോലും ഒരു പൊടിയുടെ അംശം ഇല്ല ,
അയാൾ അകത്തു നിന്നും പുറത്തേക്ക് വന്നു അയാളുടെ കയ്യിൽ ഒരു ബോക്സ് ഉണ്ടായിരുന്നു , അയാൾ അത് എനിക്ക് നീട്ടി,
” നിന്റെ അച്ഛൻ തന്നിട്ട് പോയത് ആണ് നിനക്ക് തരാൻ, ഇതാണ് സമയം എന്നു തോന്നി “…
ഞാൻ തരിച്ചു നിന്ന് പോയി അച്ഛൻ കൊടുത്തു എന്നോ…
” എന്റെ അച്ഛനെ നിങ്ങൾക്ക് അറിയാമോ?…” എവിടെ ആണ്,,,,,
,,,,,നിന്റെ അച്ഛനെ എനിക്ക് അറിയാം , അവൻ ഇപ്പോൾ ജീവനോടെ ഉണ്ടോ എന്നു എനിക്ക് അറിയില്ല ,, അവസാനം ആയി കണ്ടപ്പോൾ തന്നിട്ട് പോയതാണ് വർഷങ്ങൾക്ക് മുൻപ്….”
എനിക്ക് അത് കേട്ടിട്ട് വിശ്വാസം വന്നില്ല
” നി പ്രാപ്തൻ ആയി എന്ന് എനിക്ക് തോന്നിയാൽ അത് നിനക്ക് തരണം എന്നു പറഞ്ഞു പോയി….. പിന്നെ കണ്ടിട്ടില്ല അവനെ,,,,,,” .
എനിക്ക് ഒന്നും മനസിലായില്ല ,
,,,,,,പൊക്കൊളു ബാക്കി എല്ലാം അതിൽ കാണും,, നിന്റെ അച്ഛന്റെ അടുത്ത കൂട്ടുകാരൻ ആണ് ഞാൻ , ഞാൻ ഒരു ഭ്രാന്തൻ അല്ല എല്ലാം അഭിനയം മാത്രം . കുറെ കാരണങ്ങൾ ഉണ്ട്… നിന്റെ അമ്മക്ക് ഇതെല്ലാം അറിയാമായിരുന്നു .”
അയാൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ഒന്നും എനിക്ക് മനസിലായില്ല .. അപ്പോൾ അമ്മക്ക് ഇതെല്ലാം അറിയാമായിരുന്നോ …
എന്റെ ചില സംശയങ്ങൾ ശെരി ആയിരുന്നു..
” പൊയ്ക്കോ , നിന്റെ അച്ഛന്റെ എന്തോ നിധി ആണ് അത്….. നിന്റെ വിഷമത്തിന് ഉള്ള ഒരു പരിഹാരം ചിലപ്പോൾ അതിൽ ഉണ്ടാവും, എനിക്ക് അറിയില്ല… ഇത് പുറത്തു ആരും അറിയരുത്,,”