പെണ്ണ് വളയും നാട് [PSK]

Posted by

നാട്ടുകാരെ ആരെ കണ്ടാലും കല്ല് എടുത്ത് എടുത്ത് എറിയുന്ന ജോസഫ്,,,, നാട്ടിലെ കുട്ടികളുടെ ഒരു പേടി സ്വപ്നം ആണ്‌ അയാൾ ,, ഇപ്പോൾ പോലും പിള്ളേർക്ക് അയാളുടെ പേര് പറഞ്ഞു പേടിപ്പിച്ചു ആണ്‌ അത്താഴം കൊണ്ടുക്കുന്നത് .

ഞാൻ ആ കവർ തുറന്നു നോക്കി , ബിരിയാണി ആണ്‌. രണ്ടു ദിവസം ആയി ഹോസ്പിറ്റലിൽ ആയത്ത് കൊണ്ട് ഒന്നും കഴിച്ചില്ല .

ഒന്നും ആലോചിക്കാതെ വാരി വലിച്ചു കഴിച്ചു .

പലപ്പോഴും കണ്ണ് നിറഞ്ഞു . അമ്മയുടെ സ്നേഹം,,,, ചോറ് ഊട്ടുന്ന അമ്മ, പലപ്പോഴും കറികൾ ഒന്നും ഇല്ലന്ന് പറഞ്ഞു അന്നം മുടക്കുമ്പോൾ ഇങ്ങനെ ഒരു ഗതി ആലോചിട്ടില്ല .

ഞാൻ കരഞ്ഞു പൊട്ടി കരഞ്ഞു,,,, അന്നത്തിന് മുൻപിൽ ഇരുന്നു കരയരുത് എന്നാണ്. കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല .

ഈ കിട്ടിയ അന്നം പോലും അമ്മയുടെ കരുണ ആണ്‌. ജോസഫിനു ചില സമയങ്ങളിൽ അമ്മ ചോർ കൊടുക്കുമായിരുന്നു . അതിന് ഞാൻ അമ്മയെ വഴക്ക് വരെ പറഞ്ഞിട്ടുണ്ട്

അതിന്റെ നന്ദി ആണ്‌ അയാൾ എനിക്ക് തന്നത് .

ഒരു വിധം കഴിച്ചു ,,,,, എന്റെ ജീവിതം ഇനി ഒരു നൂൽ പട്ടം പോലെ ആയിരിക്കും ആരും ഇല്ല കൂടെ . നിയന്ത്രിക്കാനും ആരും ഇല്ല… സ്വത്രന്തൻ ആയി മാറിയിരിക്കുന്നു..

അമ്മയുടെ പ്രധാന്യം മനസിലാക്കിയ ദിവസങ്ങൾ.

എന്റെ പേര് വിവേക് എനിക്ക് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു . അച്ഛനെ കണ്ട ഓർമ പോലും ഇല്ല . എന്നെ പഠിപ്പിച്ചു. മറ്റുള്ളവരുടെ വീട്ടിൽ ജോലിക്ക് പോയി ആണ്‌ അമ്മ എന്നെ നോക്കിയത്.

കോളേജിൽ അധികം കൂട്ട് കെട്ടുകൾ ഒന്നും ഇല്ല. ആകെ ഒരു ഒതുങ്ങിയ സ്വഭാവം ആയിരുന്നു എനിക്ക്… ജീവിതത്തിൽ ജയിക്കണം ഇതായിരുന്നു എന്റെ ലക്ഷ്യം . അത് കൊണ്ട് കൂട്ടുകെട്ടിനു അധികം പ്രാധാന്യം കൊടുത്തില്ല…

പെൺകുട്ടികളോട് അധികം മിണ്ടാൻ നിൽക്കില്ല.. അത് പോലെ ആണ് കുട്ടികളോടും.. അത് കൊണ്ട് എനിക്ക് അവർ തന്നത് ഒരു ബുജി പരിവേഷം ആണ്

Leave a Reply

Your email address will not be published. Required fields are marked *