മെറിൻ :നീ എന്തിനാ ഇങ്ങനെ ഓടുന്നത്
ജാനി :എല്ലാം പോയെടി
മെറിൻ : എന്ത് പോയി
ജാനി നടന്നതെല്ലാം മെറിനോട് പറഞ്ഞു
മെറിൻ :അപ്പൊ നിന്റെ കാര്യത്തിൽ തീരുമാനമായി
ജാനി :എനിക്ക് പേടിയൊന്നുമില്ല അവന്മാർ ഇങ്ങു വരട്ടെ
മെറിൻ :എന്നിട്ടാണോ നീ വിറക്കുന്നത്
ജാനി : ആരു വിറച്ചു എനിക്ക് ഒരു പേടിയുമില്ല
മെറിൻ :എന്തായാലും നമുക്ക് നോക്കാം
കോളേജ് സമയത്തിന് ശേഷം
മെറിൻ : ജോ ആരോടും പറഞ്ഞില്ലെന്നാ തോന്നുന്നത്
ജാനി :അതെന്താ?
മെറിൻ :പറഞ്ഞെങ്കിൽ ജെയ്സൺ എപ്പോഴേ നമ്മുടെ അടുത്ത് വന്നേനെ
ജാനി :അത് ശെരിയാ എന്തായാലും ക്ലാസ്സ് എല്ലാം കഴിഞ്ഞല്ലോ അപ്പൊ ഇനി നാളെ കാണാം
മെറിൻ :ശെരി നാളെ കാണാം ബൈ
ജാനി :ബൈ
ജാനി വേഗം തന്നെ വീട്ടിലേക്ക് തിരിച്ചു
ജാനിയുടെ വീട്ടിൽ
“അച്ഛാ, അമ്മേ ഞാൻ എത്തി ”
അച്ഛൻ :എടി ജാനി വന്നു
അമ്മ : മോളെ എങ്ങനെ ഉണ്ടായിരുന്നു കോളേജ്
ജാനി :വളരെ നാന്നായിരുന്നു പ്രേതെകിച് അവിടുത്തെ കുട്ടികൾ
അമ്മ :അവരൊക്കെ മോളോട് എങ്ങനെയാ പെരുമാറിയത്
ജാനി : അവർക്കൊക്കെ എന്നോട് എന്ത് സ്നേഹമായിരുന്നെന്നോ ഓർക്കുമ്പോൾ തന്നേ കുളിരുകോരുന്നു
അമ്മ :ഞാൻ വെറുതെ പേടിച്ചു
ജാനി :ശെരി അമ്മേ എനിക്ക് വിശക്കുന്നു കഴിക്കാൻ വല്ലതും താ ബാക്കി പിന്നെ പറയാം
രാത്രി ജാനി ഉറങ്ങാൻ കിടന്നെങ്കിലും പല ചിന്ത കളും അവളുടെ മനസ്സിൽ വന്നു ജോ എല്ലാം പറഞ്ഞുകാണുമോ പറഞ്ഞില്ലെങ്കിൽ കാരണമെന്ത് തുടങ്ങിയ ചിന്തകൾ അവളുടെ മനസ്സിൽ വന്നുകൊണ്ടിരുന്നു.
പിറ്റേന്ന് രാവിലെ തന്നെ ജാനി കോളേജിലെത്തി ക്ലാസ്സിൽ അധികം കുട്ടികൾ ഒന്നും വന്നിട്ടുണ്ടായിരുന്നില്ല ജാനി മെറിന് വേണ്ടി കാത്തിരുന്നു കുറച്ച്