കാർഡ് നൽകും റെഡ് കാർഡ് കിട്ടി കഴിഞ്ഞാൽ നമുക്ക് പിന്നെ ഇവിടെ പഠിക്കാൻ പറ്റില്ല
ജാനി :എന്താ നമ്മളെ ഇവിടുന്നു പറഞ്ഞുവിടുമോ?
മെറിൻ :അവരുടെ ഉപദ്രവം സഹിക്കാനാവാതെ നമ്മൾ തന്നേ ഇവിടുന്നു ടിസി വാങ്ങും
ജാനി :ഇതൊക്കെ കേട്ടിട്ട് എനിക്ക് തല പെരുക്കുന്നു ഇവിടെ ആരുമില്ലത്ത ഒരു സ്ഥലം എവിടെയാ
മെറിൻ: അതെന്തിനാ ആരുമില്ലാത്ത സ്ഥലം
ജാനി :പ്ലീസ് എന്റെ ദേഷ്യം ഒന്നു തീർക്കാനാ
മെറിൻ :ഇതിനു പുറകിലുള്ള റസ്റ്റ് റൂം പുതിയ റസ്റ്റ് റൂം വന്നതോടെ അതാരും ഉപയോഗിക്കാറില്ല അവിടെ ആരും കാണില്ല
ജാനി : എന്നാൽ ഞാൻ ഇപ്പോൾ വരാം നീ ക്ലാസ്സിൽ പൊക്കോ
ജാനി വേഗം തന്നെ റസ്റ്റ് റൂമിലേക്ക് ഓടി
റസ്റ്റ് റൂമിലെത്തിയ ജാനി ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങി
“അവർആരാന്നാ അവരുടെ വിചാരം ഒരു ഡെവിൾസ് ഗാങ് ചെറ്റകൾ, പരട്ടകൾ, തെമ്മാടികൾ ബാക്കി എല്ലാരും അവർ പറയുന്നത് കേൾക്കുമായിരിക്കും എന്നാൽ ഈ ജാനിയെ അതിനു കിട്ടില്ല ” ജാനി അവിടെ നിന്ന് ഇത്തരത്തിൽ വിളിച്ചു കൂവി
“ഒച്ച അല്പം കുറച്ചാൽ നന്നായിരിക്കും ”
ജാനി ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു
ജാനി : ജോ..
ജോ : എന്റെ പേരൊക്കെ അറിയാമോ? ഇവിടെ ആരും വരാത്തത് കൊണ്ടാ ഞാൻ ഇവിടെ റസ്റ്റ് എടുക്കാൻ വരുന്നത് ഇപ്പൊ ഇവിടെയും ആളുകേറാൻ തുടങ്ങി അല്ലെ
ജാനി :അത് ഞാൻ ചേട്ടൻ ഇവിടെ കിടക്കുന്നത് കണ്ടില്ല
ജോ :ചേട്ടനൊ കുറച്ച് മുൻപ് അങ്ങനെയല്ലല്ലോ കേട്ടത്
ജാനി :ഞാൻ പറഞ്ഞത് എല്ലാം കേട്ടോ?
ജോ :ചെറ്റ, പരട്ട, തെമ്മാടി ഇതൊക്കെയാണെങ്കിൽ ഞാൻ കേട്ടില്ല
ജാനി :ഹൊ സമാദാനമായി അല്ല കേൾക്കാതെ ചേട്ടെന്നെങ്ങനെ ഞാൻ പറഞ്ഞതൊക്കെ മനസ്സിലായി
ജോ :അതൊക്കെ എന്റെ ഒരു കഴിവാണ് അപ്പൊ ശെരി നീ ബാക്കി കൂടി പറഞ്ഞിട്ടു വാ ഞാൻ പോയേക്കാം പിന്നെ ചേട്ടൻ അല്ല ജോ അങ്ങനെ വിളിച്ചാൽ മതി
ഇത്രയും പറഞ്ഞു ജോ റസ്റ്റ് റൂമിന്റെ പുറത്തേക്കു പോയി
ജാനി :എല്ലാം പോയി ജോ എല്ലാം കേട്ടു
ജാനി വേഗം ക്ലാസ്സിലേക്ക് ഓടി