ജാനി :ഹേയ് ഒന്നുമില്ല
ക്യാന്റിനിലെത്തിയ ഡെവിൾസ് ഗ്യാങ് കുട്ടികൾക്ക് മുൻപിലായി നിരന്നു നിന്നു ശേഷം ജെയ്സൺ എല്ലാവരോടുമായി സംസാരിക്കാൻ തുടങ്ങി
ജെയ്സൺ :നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ ഈ കോളേജിന്റെ 80%ഷെയറും എന്റെ അമ്മയുടെ പേരിലാണ് അതായത് ഇത് എന്റെ കോളേജ് ആണ് ഇവിടെ എന്ത് നടന്നാലും ഞാൻ അറിയും ഡെവിൾസ് ഗാങിന്റെ നിയമങ്ങൾ പാലിക്കുന്നവർക്കു മാത്രമേ ഇവിടെ പഠിക്കുവാൻ സാധിക്കു ഇവിടെ ഒരാൾ ആ നിയമങ്ങൾ തെറ്റിച്ചിരിക്കുന്നു ഈ ജെയ്സന്റെ പേരിൽ ഒരു കംപ്ലയിന്റ് ഓഫീസിൽ എത്തിയിട്ടുണ്ട് അത് ആരാണ് നൽകിയതെന്ന് വച്ചാൽ മുന്പോട്ട് വരുക എങ്കിൽ അയാൾക്ക് ഇവിടെ തുടർന്ന് പഠിക്കാം ഇത്രയും അറിയാമെങ്കിൽ അതും എനിക്ക് അറിയാൻ പറ്റും ഞാൻ അധിക സമയം വെയിറ്റ് ചെയ്യില്ല അതുകൊണ്ട് ആരാന്നു വച്ചാൽ വേഗം വരുക
പെട്ടെന്ന് തന്നെ കുട്ടികൾക്കിടയിൽനിന്ന് ഒരു പയ്യൻ പേടിച്ചു പേടിച്ചു ജെയ്‌സന്റെ അടുത്തേയ്ക്ക് ചെന്നു
ജെയ്സൺ :അപ്പോൾ നീ ആണ് ആ ധൈര്യശാലി നീ എന്താ എഴുതിയത് ജെയ്സൺ കുട്ടികളെ അനാവശ്യമായി ഉപദ്രവിക്കുനെന്നോ
പയ്യൻ : ഞാൻ അറിയാതെ ചെയ്തതാ ചേട്ടൻ ക്ഷമിക്കണം
ജെയ്സൺ : ഓ അറിയാതെ ചെയ്തതാണല്ലേ കിരൺ അതിങ്ങോട്ട് എടുക്ക്
കിരൺ കൈലുണ്ടായിരുന്ന മഷിക്കുപ്പി ജൈസണ് നൽകി
ജെയ്സൺ : നിനക്ക് ഞാൻ കുറച്ച് ഡെക്കറേഷൻസ് തരാം. (ജെയ്സൺ മഷി പയ്യന്റെ തലയിലൂടെ ഒഴിച്ചു )ഹ ഹ ഹ ഇപ്പൊ നിന്നെ കാണാൻ സൂപ്പർ ആയിട്ടുണ്ട് ഇപ്പോൾ ഞാൻ മഷിയിൽ ഒതുക്കി ഇനി ആവർത്തിച്ചാൽ ഇതായിരിക്കില്ല എല്ലാരോടും കൂടിയാ പറയുന്നത്
ഇതെല്ലാം കണ്ട് ജാനി പകച്ചു നിൽകുകയായിരുന്നു
ജാനി :ഇവൻമാർ ഇതെന്താ ചെയ്യുന്നത് ആരും ഒന്നും പറയാത്തതെന്താ
മെറിൻ :മിണ്ടാതിരിക്ക് ജാനി ഇവർ പോയിട്ട് ഞാൻ എല്ലാം വിശദമായി പറഞ്ഞുതരാം
കുറച്ച് സമയത്തിനു ശേഷം ജാനിയും മെറിനും ഗാർഡനിൽ
ജാനി :ഇവിടെ എന്തൊക്കെയാ ഈ നടക്കുന്നത്
മെറിൻ :ഇതൊക്കെ വെറും സാമ്പിളാ മോളെ അവരാ ഇവിടെ എല്ലാം തീരുമാനിക്കുന്നത് നാലുപേരും ഈ കോളേജിലെ തന്നേ ഏറ്റവും വലിയ പണച്ചാക്കുകളാ ആ ജൈസനാണ് ഏറ്റവും പ്രശ്നം
ജാനി :ഇതാണോ മികച്ച കോളേജ് എന്ന് പറയുന്നത് എന്തൊക്കെയാ ഇവിടെ നടക്കുന്നത് എനിക്ക് ഇതൊന്നും കണ്ടുകൊണ്ട് നിൽക്കാനാവില്ല
മെറിൻ :നമുക്ക് ഒന്നും ചെയ്യാനാവില്ല അവരെ എതിർക്കുന്നവർക്ക് അവർ റെഡ്