ജാനി അവിടെയിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി
“നമുക്ക് ഒന്നിച്ചു ഭക്ഷണം കഴിക്കാം ”
പെട്ടെന്നായിരുന്നു ഒരു പെൺകുട്ടി ജാനിയുടെ അടുക്കൽ എത്തിയത്
ജാനി തന്നോട് അത് ചോദിച്ച കുട്ടിയെ പതിയെ നോക്കി “ഈ കുട്ടിയെ ഞാൻ എന്റെ ക്ലാസ്സിൽ കണ്ടിട്ടുണ്ടല്ലോ “ജാനി ചിന്തിച്ചു.
“എന്താ എന്നെ കഴിക്കാൻ കൂട്ടില്ലേ? ”
ജാനി : എന്റെ കൂടെ കഴിക്കാനാണോ വന്നത്
“അതെ തന്റെ കൂടെ തന്നെയാ ”
ജാനി : ശെരി നമുക്ക് ഒന്നിച്ച് കഴിക്കാം
“എന്റെ പേര് മെറിൻ തന്റെ ക്ലാസ്സിൽ തന്നെയാ പഠിക്കുന്നത് ”
ജാനി : ഹലോ മെറിൻ ഞാൻ കരുതിയത് എന്റെ കൂടെ ആരും സംസാരിക്കില്ല എന്നാണ്
മെറിൻ :ഞാൻ രാവിലെ മുതൽ ജാനിയെ ശ്രദ്ധിക്കുനുണ്ട് എന്നാൽ പരിചയപെടാൻ ഒരു സാഹചര്യം കിട്ടിയില്ല ഇവിടെയുള്ളവരെയൊന്നും നോക്കണ്ട അതൊക്കെ പതിയെ മാറി കൊള്ളും എന്തായാലും നമുക്ക് ഫ്രെണ്ട്സ് ആകാം ഞാനും ഇവിടെ പുതിയ കുട്ടിയാണ്
ജാനി :ഞാൻ എപ്പോഴെ റെഡി
മെറിൻ :എന്നാൽ നമുക്ക് ലഞ്ച് ഷെയർ ചെയ്യാം
ജാനി :ഓക്കേ
മെറിനും ജാനിയും ഭക്ഷണം കഴിക്കാൻ തുടങ്ങി. അല്പസമയത്തിനു ശേഷം
“ഡെവിൾസ് ഗാങ് വരുന്നു “എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഒരു കുട്ടി വേഗം തന്നെ ക്യാന്റീനിലേക്ക് ഓടിവന്നു ഇത് കേട്ട് കുട്ടികൾ എല്ലാം എണീക്കുവാൻ തുടങ്ങി
മെറിൻ : ജാനി പറഞ്ഞത് കേട്ടില്ലേ എഴുനേൽക്ക്
ജാനി :ആരാ ഈ ഡെവിൾസ് ഗാങ് നമ്മൾ എന്തിനാ എഴുന്നേൽക്കുന്നത്
മെറിൻ :നീ അവരെ പറ്റി ഒന്നും ഇതുവരെ കേട്ടില്ലേ
ജാനി :ഇല്ല
മെറിൻ : അവർ ഇപ്പോൾ വരും നീ നേരിട്ടുകണ്ടോ
പെട്ടെന്ന് തന്നെ നാലുപേർ ക്യാന്റീനിൽ പ്രവേശിച്ചു
മെറിൻ : ഇവരാണ് ഡെവിൾസ് ഗാങ് അവസാനം വരുന്നതാണ് ദേവ്, അടുത്തത് കിരൺ, ആ വയലിനുമായി വരുന്നത് ജോ, മുൻപിൽ വരുന്നത് ഡെവിൾസ് ഗാങ് ലീഡർ ജെയ്സൺ
മെറിൻ എല്ലാരെ കുറിച്ചും പറഞ്ഞെങ്കിലും ജാനിയുടെ ശ്രദ്ധ മുഴുവൻ ജോയിൽ ആയിരുന്നു “ഇത് ഞാൻ രാവിലെ കണ്ട ചേട്ടൻ അല്ലെ “ജാനി ഓർത്തു
മെറിൻ : നീ എന്താ ആലോചിക്കുന്നത് ജാനി