കുട്ടിയാണോ ”
ജാനി : അതെ ചേട്ടാ ഈ ഫസ്റ്റ് ഇയർ ഇംഗ്ലീഷ്
“അവിടെ കാണുന്ന ബിൽഡിങ്ങിലെ മൂന്നാമത്തെ റൂം ”
ജാനി : താങ്ക്സ് ചേട്ടാ പിന്നെ ഒരു കാര്യം ഇന്ന് ചേട്ടന്റെ ബർത്ത്ഡേ ആണോ?
അത് കേട്ട് ആ പയ്യൻ പതിയെ പുഞ്ചിരിച്ചു “ഇവിടെ സംസാരിച്ചുകൊണ്ടു നിന്നാൽ നിനക്ക് ക്ലാസ്സിൽ കയറാൻ പറ്റില്ല വേഗം ക്ലാസ്സിൽ ചെല്ലാൻ നോക്ക് ”
ജാനി : ശെരി ചേട്ടാ ഞാൻ എന്നാൽ പോകുന്നു ചേട്ടൻ വയലിൻ വായിച്ചോ
ഇതും പറഞ്ഞ് ജാനി ക്ലാസ്സിലേക്ക് നടന്നു
“ഇവിടെ വന്നിട്ട് ആദ്യമായിട്ടാ ഒരാൾ എന്നോട് സംസാരിക്കുന്നത് എന്തായാലും ക്ലാസ്സിൽ പോയി നോക്കാം ”
ജാനി പതിയെ ക്ലാസ്സിനുള്ളിൽ കയറി ജാനിയെ കണ്ടയുടനെ കുട്ടികൾ ഓരോന്ന് പറഞ്ഞു ചിരിക്കാൻ തുടങ്ങി എന്താണ് നടക്കുന്നതെന്ന് ജാനിക്ക് മനസ്സിലായതെയില്ല ജാനി ആരുമില്ലാത്ത പുറകിലെ ബെഞ്ചിൽ ചെന്നിരുന്നു പെട്ടെന്ന് രണ്ടുകുട്ടികൾ ജാനിയുടെ അടുത്തേക്കുവന്നു
“ഞാൻ മീര ഇത് നീതു “അവർ പറഞ്ഞു
“ഹായ് ഞാൻ ജാനി”
മീര : ഞങ്ങൾ നിന്നെ പരിചയപെടാനല്ല എങ്ങോട്ടു വന്നത് ഒരു ലോക്കൽ ഗേൾ ഇവിടെ പഠിക്കാൻ വരുമെന്ന് അറിഞ്ഞിരുന്നു അത് നീയാണല്ലേ നമ്മൾ പറയുന്നതൊക്കെ അനുസരിച്ചാൽ നിനക്ക് ഇവിടെ നല്ലത് പോലെ പോകാം അല്ലെങ്കിൽ അധികകാലം ഇവിടെ നീ ഉണ്ടാകില്ല മനസ്സിലായോ
ജാനി : ഞാൻ നിങ്ങളോട് ഒന്നിനും വന്നില്ലാലോ പിന്നെ വെറുതെ എന്റെടുത്ത് വഴക്കിന് വന്നാൽ ഞാനും വിട്ടുതരില്ല എനിക്ക് ഇവിടെ അഡ്മിഷൻ തന്നത് കോളേജ് മാനേജ്മെന്റ് ആണ് അത് കൊണ്ട് അവർ പറയുന്നത് വരെ ഞാൻ ഇവിടെ കാണും
നീതു : ഞാൻ പറഞ്ഞില്ലേ ഇവളോടൊന്നും സംസാരിക്കാൻ കൊള്ളില്ല എന്ന് പക്കാ ലോക്കൽ പെണ്ണാ നമ്മളെ എതിർത്ത് ഇവൾ ഇവിടെ പഠിക്കുന്നത് നമുക്കൊന്ന് കാണാം
പെട്ടെന്നായിരുന്നു ക്ലാസ്സിലേക്ക് ടീച്ചർ കയറിവന്നത് എല്ലാവരും ഉടൻ തന്നെ ബെഞ്ചലേക്ക് ഇരുന്നു ടീച്ചർ എല്ലാവർക്കും ജാനിയെ പരിചയപ്പെടുത്തി അതിനു ശേഷം ടീച്ചർ ക്ലാസ്സ് ആരംഭിച്ചു എന്നാൽ ജാനിക്ക് അതൊന്നും ശ്രെദ്ദിക്കുവാൻ സാധിച്ചില്ല അവൾ വല്ലാതെ അസ്വസ്ഥആയിരുന്നു താൻ വിചാരിച്ച ഒരു കോളേജ് അല്ല അതെന്ന് അവൾ തിരിച്ചറിഞ്ഞിരിക്കുന്നു. ക്ലാസുകൾ കഴിഞ്ഞുകൊണ്ടിരുന്നു ആരൊക്കെയോ വരുന്നു എന്തൊക്കെയോ പഠിപ്പിക്കുന്നു എന്നാൽ ജാനിയുടെ മനസ്സിൽ മറ്റു ചിന്തകൾ ആയിരുന്നു എങ്ങനെയും വീട്ടിൽഎത്തിയാൽ മതി എന്നായിരുന്നു അവൾക്ക് എങ്ങനെയെക്കെയോ നേരം ഉച്ചയായി കുട്ടികൾ എല്ലാം ലഞ്ച് കഴിക്കുവാനായ് ക്യാന്റീനിലേക്കു പോകാൻ തുടങ്ങി ജാനിയും ഭക്ഷണം കഴിക്കുവാനായി ക്യാന്റീനിലേക്കു ചെന്നു ചുവരിലെ മെനു വായിക്കാൻ തുടങ്ങി
“ഈ മെനുവിൽ ഒരുപാടു വിഭവങ്ങൾ ഉണ്ടല്ലോ ബിരിയാണി 300രൂപ, ചായ 50രൂപ ഇവർ കൊള്ളക്കാരെക്കാൾ കഷ്ടമാണല്ലോ എന്തായാലും ഞാൻ വീട്ടിൽ നിന്നും ലഞ്ച് കൊണ്ടുവന്നത് നന്നായി അവിടെ ഒരു ബെഞ്ച് ഒഴിഞ്ഞു കിടപ്പുണ്ട് അവിടെ ഇരിക്കാം “