അമ്മ : പോകുന്നതൊക്കെ കൊള്ളാം അവിടെയുള്ളതൊക്കെ വലിയ വീട്ടിലെ കുട്ടികളാ അവരോട് പ്രേശ്നത്തിനൊന്നും പോകരുത്. പിന്നെ ഉച്ചക്ക് കഴിക്കാനുള്ളത് ബാഗിൽ വച്ചിട്ടുണ്ട് നോക്കി പോയിട്ടുവാ.
അച്ഛൻ : വലിയ കോളേജ് അല്ലെ നീ ബസിലൊന്നുംപോകണ്ട ഞാൻ നിന്റെ സൈക്കിൾ ശെരിയാക്കിയിട്ടുണ്ട് ശ്രേദ്ധിച്ചുപോയിട്ടുവാ
ജാനി : ശെരി അച്ഛാ അമ്മേ ഞാൻ പോയിട്ട് വരാം.
ജാനി തന്റെ സൈക്കിളിൽ കോളേജിലേക്ക് പുറപ്പെട്ടു അവളുടെ മനസ്സിൽ മുഴുവൻ കോളേജ് ആയിരുന്നു കോളേജ് എങ്ങനെ ഇരിക്കും, അവിടെയുള്ള കുട്ടികൾ എങ്ങനെ പെരുമാറും തുടങ്ങിയ ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസിലൂടെ കടന്നുപോയി അങ്ങനെ ജാനി സെന്റ് ജോർജ് കോളേജിന്റെ മുൻപിലെത്തി.
“ഹയ്യോ എന്ത് വലിയ കോളേജാ ഇവിടെ പഠിക്കുന്നത് ഒരു ക്രെഡിറ്റ് തന്നെയാ ജാനി ഇനി കൂട്ടുകാരുടെ മുൻപിൽ നീയാണു സ്റ്റാർ ”
ജാനി സൈക്കിളുമായി കോളേജിൽ കയറി.
“ഇനി ഈ സൈക്കിൾ എവിടെയാ ഒന്ന് വെക്കുക” ജാനി ചുറ്റും നോക്കി കുറച്ച് മാറി ഒരുപാടു സ്കൂട്ടറുകളും, ബൈകുകളും നിരത്തി വച്ചിരിക്കുന്നത് ജാനി കണ്ടു.
“അവിടെയാണ് പാർക്കിംഗ് ഏരിയ എന്ന് തോന്നുന്നു അവിടെ കുറച്ച് കുട്ടികളും നിൽക്കുന്നുണ്ട് അവരോടു ക്ലാസ്സ് എവിടെ യാണെന്നും ചോദിക്കാം ”
ജാനി സൈക്കിളുമായി പാർക്കിംഗ് ഏരിയയിലേക്ക് ചെന്നു അവിടെ ഉണ്ടായിരുന്ന കുട്ടികൾ എല്ലാംതന്നേ ജാനിയെ അതിശയത്തോടെ നോക്കാൻ തുടങ്ങി.
“ഇവരെല്ലാം എന്നെ എന്താ എങ്ങനെ നോക്കുന്നത് ഞാൻ വല്ല വിചിത്രജീവിയുമാണോ ”
ജാനി സൈക്കിൾ പാർക്ക് ചെയ്തശേഷം അവരുടെ അടുത്തേക്ക് ചെന്നു.
“ഹലോ ഇവിടെ ഫസ്റ്റ്ഇയർ ഇംഗ്ലീഷ് എവിടെയാ” ജാനി എല്ലാരോടുമായ് ചോദിച്ചു എന്നാൽ ആരും തന്നേ മറുപടി നൽകിയില്ല.
“ഇവർക്കൊന്നും ചെവി കേൾക്കില്ല ഹലോ ഞാൻ നിങ്ങളോടാ ചോദിച്ചത് ഈ ഫസ്റ്റ് ഇയർ ഇംഗ്ലീഷ് എവിടെയാ ”
ജാനിയെ ഒന്ന് നോക്കുകപോലും ചെയ്യാതെ കുട്ടികളെല്ലാം അവിടെ നിന്ന് പോകാൻ തുടങ്ങി.
“ഇവരൊക്കെ എന്താ ഇങ്ങനെ ചെയ്യുന്നേ ഞാൻ ഇനി എങ്ങനെ ക്ലാസ്സ് കണ്ടുപിടിക്കും”ജാനി ചുറ്റും നോക്കി പെട്ടെന്നാണ് ജാനി ഒരു വയലിന്റെ ശബ്ദം കേട്ടത്.
“ഇവിടെ ആരാ ഈ വയലിൻ വായിക്കുന്നത്” ജാനി ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു കോളേജിന് മുൻപിലുള്ള ഗാർഡനിലേക്കു ജാനി എത്തി ഗാർഡനിൽവച്ചിട്ടുള്ള ബെഞ്ചിൽ ഇരുന്നുകൊണ്ട് ഒരുപയ്യൻ വയലിൻ വായിക്കുക്കുകയായിരുന്നു.
ജാനി : (ആരായിരിക്കും ഇത് യൂണിഫോം അല്ലല്ലോ ഇട്ടിരിക്കുന്നത് എന്തായാലും കണ്ടിട്ട് ഇവിടുത്തെ സ്റ്റുഡന്റ് തന്നയാണെന്നാ തോന്നുന്നത് എന്തായാലും ഒന്ന് സംസാരിച്ചുനോക്കാം )ഹലോ ചേട്ടാ എവിടെയാ ഈ ഫസ്റ്റ് ഇയർ ഇംഗ്ലീഷ് ക്ലാസ്സ്?
പെട്ടെന്നു വയലിൻ വായന നിർത്തി അവൻ ജനിയെ നോക്കി “പുതിയ