ജാനി 1 [Fang leng]

Posted by

മെറിൻ :നമുക്ക് ബാസ്‌ക്കറ്റ് ബോൾ കളിച്ചാലോ

ജാനി :ശെരി ഞാൻ റെഡി

അപ്പോൾ ജാനിയുടെ അടുത്തേക്ക് ഒരു പയ്യൻ വന്നു “ജാനി നിന്നെ ഡെവിൾസ് ഗ്യാങിലെ ചേട്ടൻ വിളിക്കുന്നുണ്ട് ഗാർഡനിലേക്ക് ഒന്ന് ചെല്ലാൻ പറഞ്ഞു

ജാനി :ഏത് ചേട്ടനാ

എന്നാൽ പയ്യൻ ഒന്നും പറയാതെ പുറത്തേക്കു പോയി

ജാനി :ഹേയ് ആരാന്നു പറഞ്ഞിട്ടു പോ

മെറിൻ :ജാനി നീ പോകണ്ട എന്തെങ്കിലും കെണി ആയിരിക്കും

ജാനി :ജോ ആണ് വിളിച്ചതെന്ന് തോന്നുന്നു എന്തായാലും പോയി നോക്കാം

മെറിൻ :എങ്കിൽ ഞാനും വരാം

ജാനി :അത് കുഴപ്പമില്ലെടി ഞാൻ പോയിട്ട് വരാം

മെറിൻ :ഉം ശെരി സൂക്ഷിക്കണം കേട്ടോ

ജാനി :ശെരി ഞാൻ പോയിട്ട് വേഗം വരാം

ജാനി പതിയെ ഗാർഡനിലേക്ക് നടന്നു

“ജോക്ക് എന്തായിരിക്കും പറയാനുള്ളത് ജിൻസി പറഞ്ഞതു പോലെ അവനു എന്നോട് എന്തെങ്കിലും ഉണ്ടാവുമോ. എന്തൊക്കെയാ ജാനി നീ ഈ ആലോചിക്കുന്നത് അങ്ങനെ ഒന്നും ഉണ്ടാകില്ല പിന്നെ ജോക്ക് വേറെ ആരെയും കിട്ടാത്ത പോലെ ”

ജാനി ഗാർഡനിലേക്കെത്തി എന്നാൽ അവിടെ ജോക്ക് പകരം ജെയ്സൺ ആയിരുന്നു ഉണ്ടായിരുന്നത്

ജാനി :നീയോ

ജെയ്സൺ :ഞാൻ അല്ലാതെ പിന്നെ ദി ഗ്രേറ്റ് ജെയ്സൺ

ജാനി :ഞാൻ പോകുന്നു

ജെയ്സൺ :ഹേയ് അത് പറ്റില്ല എനിക്ക് സംസാരിക്കാനുണ്ട്

ജാനി :എനിക്ക് പ്രശ്നം ഉണ്ടാക്കാൻ താല്പര്യമില്ല

ജെയ്സൺ :എനിക്കും ഒട്ടും താൽപ്പര്യമില്ല

ജാനി :പിന്നെ?

ജെയ്സൺ :എനിക്ക് എല്ലാം മനസ്സിലായി അതുകൊണ്ട് ഇനി ഈ ആക്ടിങ് ഒന്നും വേണ്ട

ജാനി :എന്ത് മനസിലായെന്നാ?

ജെയ്സൺ :നീ എന്നെ ഇമ്പ്രെസ്സ് ചെയ്യാനല്ലേ ഇതൊക്കെ ചെയ്തു കൂട്ടുന്നത് ശെരി നിന്നെ ഞാൻ എന്റെ ഗേൾ ഫ്രണ്ട് ആക്കാം പക്ഷെ കോളേജിലുള്ളവർ അറിയരുത് എന്താ സന്തോഷമായോ.

ജാനി :ഞാൻ കരുതിയത് നിനക്ക് അഹങ്കാരം മാത്രമേ ഉള്ളുവെന്ന പക്ഷെ ഇപ്പോ മനസിലായി തലക്കും സുഖമില്ലെന്ന് ഗേൾ ഫ്രണ്ട് അതും നിന്റെ എനിക്ക് വേറെ പണിയുണ്ട്

ജെയ്സൺ :നിനക്കെന്താ വട്ടാണോ എത്ര പേരാ എന്റെ പുറകെ നടക്കുന്നതെന്ന് നിനക്കറിയാമോ ഈ അവസരം ഞാൻ ആർക്കും കൊടുത്തിട്ടില്ല നിനക്കാണ് ആ

Leave a Reply

Your email address will not be published. Required fields are marked *