മെറിൻ:എനിക്ക് എപ്പോഴാ സമാദാനമായത്
ജാനി :ശെരി നീ വെയിറ്റ് ചെയ്താൽ നമുക്ക് മൂന്നു പേർക്കും കറങ്ങാൻ പോകാം
മെറിൻ :ശെരിഇന്ന് എന്റെ ചിലവാണ് എന്താ വേണ്ടതെന്ന് പറഞ്ഞാൽ മതി
പിറ്റേന്ന് ജാനി പതിവുപോലെ ക്ലാസിലെത്തി ജാനിയെ കണ്ടയുടനെ കുട്ടികൾ എല്ലാവരും ഓരോന്ന് പറഞ്ഞു ചിരിക്കാൻ തുടങ്ങി
ജാനിവേഗം മെറിന്റെ അടുത്തെത്തി
മെറിൻ :ജാനി ഒരു പ്രേശ്നമുണ്ട്
ജാനി :എന്താ
മെറിൻ :അത് ആ ജെയ്സൺ നിന്നെ പറ്റി കോളേജ് ഗ്രൂപ്പിൽ മെസ്സേജ് ഇട്ടിട്ടുണ്ട്
ജാനി :എന്ത് മെസ്സേജ്
മെറിൻ :അത് ജാനി
ജാനി :അത് നീ എനിക്ക് ഒന്ന് കാണിച്ചു തന്നെ
മെറിൻ ഫോൺ ജാനിക്ക് നൽകി ജാനി മെസ്സേജ് വായിക്കാൻ തുടങ്ങി
“എല്ലാവർക്കുമുള്ള എന്റെ മുന്നറിയിപ്പ് നമ്മുടെ കോളേജിൽ ഒരു ലാൻഡ്രി കാരി വന്നത് നിങ്ങളൊക്കെ അറിഞിരിക്കുമല്ലോ അവളുടെ പ്രദാന ലക്ഷ്യം പണക്കാരായ ആൺപിള്ളേരെ വലയിലാക്കുക എന്നതാണ് അവളുടെ വീട്ടുകാർ ഈ ലക്ഷ്യത്തോടെയാണ് അവളെ എങ്ങോട്ടയച്ചിരിക്കുന്നത് എങ്ങനെയും പണക്കാരാകുക എന്നതാണ് അവളുടെയും അവളുടെ കുടുംബത്തിന്റെയും ലക്ഷ്യം എല്ലാവരും സൂക്ഷിക്കുക എന്ന് ഡെവിൾസ് ഗാങ്ങ് ക്യാപ്റ്റൻ ജെയ്സൺ, ”
ജാനി :അവനെ ഇങ്ങനെ വിട്ടാൽ പറ്റില്ല ഞാൻ ഇപ്പോ വരാം
മെറിൻ :എങ്ങോട്ടാ ഞാനും വരാം
ജാനി :വേണ്ട ഇതിന് ഞാൻ മാത്രം മതി
ജാനി പുറത്തേക്ക് നടന്നു
ഇതേ സമയം സ്പോർട്സ് റൂമിൽ നിൽക്കുകയായിരുന്നു ഡെവിൾസ് ഗ്യാങ്
ജെയ്സൺ :എങ്ങനെയുണ്ട് എന്റെ പ്ലാൻ
ദേവ് :അല്പം കൂടിപോയില്ലെ
ജെയ്സൺ :ഒരു കൂടുതലുമല്ല അവൾ ഇനി ഈ കോളേജിൽ പഠിക്കുമെന്ന് എനിക്ക് തോന്നുന്നില്ല
അടുത്ത നിമിഷം വാതിൽ തുറന്ന് ജാനി അകത്തേക്കെത്തി
ജെയ്സൺ :നീ വന്നോ കാലുപിടിക്കുകയോ മാപ്പ് പറയുകയോ എന്താണെങ്കിലും ഇപ്പോൾ എനിക്ക് തീരെ സമയമില്ല
ജാനി :മാപ്പോ അതും നിന്നോട് എന്റെ പട്ടി പറയും
ജെയ്സൺ :ഇത്രയുമായിട്ടും നിന്റെ അഹങ്കാരം തീർന്നില്ലേ?
പറഞ്ഞുതീരുന്നതിനുമുൻപേ ജാനി ജെയ്സനെ ചവിട്ടി താഴെ വീഴ്ത്തി
ജെയ്സൺ :അയ്യോ അമ്മേ എന്താടി നീ ഈ കാണിക്കുന്നത് ഞാൻ ആരാണെന്ന് അറിയാമോടി നിനക്ക്
ജാനി :നീ ആരായാലും എനിക്ക് ഒരു കോപ്പുമില്ല എന്നെ പറഞ്ഞാൽ ഞാൻ സഹിക്കും എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ ഞാൻ ആണുങ്ങളെ വല വീശുന്നത് നീ കണ്ടോ കണ്ടോന്ന് എന്നെ നല്ല അന്ധസായിട്ട് തന്നെയാ എന്റെ