അല്പനേരത്തിനു ശേഷം
ജാനി സ്വിമിങ്ങിനു ശേഷം ക്ലാസ്സിലേക്ക് നടകുകയിരുന്നു പെട്ടന്ന് ഒരു കൂട്ടം കുട്ടികൾ ജാനിയെ ചുറ്റി വളഞ്ഞു
ജാനി :നിങ്ങൾ എന്താ കാണിക്കുന്നത് മര്യാദക്ക് മാറിനിൽക്ക്
മീര :നിനക്ക് തരാനുള്ളത് തന്നിട്ട് നമ്മൾ മാറാം മെറിൻ നീ തന്നെ തുടങ്ങിക്കോ ഈ മുട്ട അവളുടെ മുഖത്ത് എറിന്നേക്ക്
മീര മെറിന്റെ കൈയിലേക്ക് മുട്ട കൊടുത്തു
മീര :പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ നോക്കികൊണ്ട് നില്കാതെ എറിയുന്നോ അതോ..
അവരുടെ കൂടെ മെറിനെ കണ്ട് ജാനി നടുങ്ങി മെറിൻ മുട്ട ജാനിയുടെ മുഖത്തേക്കെറിന്നു കൂടെ എല്ലാവരും ജാനിയെ എറിയാൻ തുടങ്ങി
ജാനി :നിർത്ത് പ്ലീസ് ഒന്ന് നിർത്താൻ
ലാൻഡ്രി ലാൻഡ്രി ലാൻഡ്രി എല്ലാവരും കൂകി വിളിക്കാൻ തുടങ്ങി കുറച്ച് സമയത്തിനുശേഷം കുട്ടികളെല്ലാം പിരിഞ്ഞു പോയി ഒരാൾ ഒഴിച്ച് മെറിൻ
മെറിൻ :ജാനി
ജാനി :വേണ്ട ഒന്നും പറയണ്ട എനിക്ക് കുറച്ച് സമയം ഒറ്റക്കിരിക്കണം
ജാനി ഗാർഡനിലെത്തി ബെഞ്ചിലേക്കിരുന്നു കരയുവാൻ തുടങ്ങി
“ഇതെന്താ മുട്ട ഫേഷ്യലോ “ജോ ആയിരുന്നു അത്
എന്നാൽ ജാനി മറുപടി ഒന്നും പറഞ്ഞില്ല
ജോ :ഹലോ ജാനി
ജാനി :എന്താ എത്രയും ചെയ്തത് പോരെ
ജോ :അതിനു ഞാൻ ആണോ ചെയ്തത്
ജാനി :താൻ അല്ലെങ്കിലും തന്റെ കൂട്ടുകാരൻ ആ പരനാറി ജെയ്സൺ അവനല്ലേ ചെയ്തത്
ജോ : ഞാൻ ഒരു സത്യം പറയട്ടെ ഡെവിൾസ് ഗാങിൽ ഏറ്റവും പാവം ജെയ്സൺ ആണ്
ജാനി :ഞാൻ ഇപ്പോ കോമഡി കേൾക്കാനുള്ള മൂഡിലല്ല
ജോ :അത്രക്ക് വിഷമമയോ
ജാനി :അവർ ചെയ്തതിലൊന്നും എനിക്ക് വിഷമമില്ല
ജോ :നിന്റെ കൂട്ടുകാരി ചെയ്തതു കൊണ്ടല്ലേ എനിക്കറിയാം
ജാനി :അതും അല്ല അവർ എത്ര രൂപയുടെ മുട്ടയാ പാഴാക്കിയത് അതാ എന്റെ വിഷമം
ജോ :ഹ ഹ ഹ
ജാനി :എന്തിനാ ചിരിക്കുന്നത്