നിങ്ങൾക്ക് മനസിലാവില്ല
മെറിൻ :വേണ്ട ജാനി ഞാൻ ക്ലീൻആക്കാം
ജെയ്സൺ :നീ ചെയ്യണ്ട ഇവൾ ചെയ്‌താൽ മതി വലിയ കൂട്ടുകാരിയല്ലേ
ജാനി :ശെരി ഞാൻ ചെയ്യാം
ജെയ്സൺ :ആദ്യം ഈ ഷൂസ് ക്ലീൻ ചെയ്യ് കൈ കൊണ്ടല്ല നാക്കുകൊണ്ട്
ജോ :വിട്ടേക്കടാ ജൈസാ
ജെയ്സൺ :അല്ലേടാ ഇവളുടെ അഹങ്കാരം തീർക്കണം വേഗമാകട്ടെ എനിക്ക് സമയമില്ല
ഇത് കൂടി ആയപ്പോൾ ജാനിയുടെ എല്ലാ നിയന്ത്രണവും വിട്ടു ജാനി ജെയ്സനെ താഴേക്കു തള്ളി ഇത് കണ്ട കൂട്ടികൾ എല്ലാം അവിടെ കൂടി
ജെയ്സൺ :നീ എന്താടി ഈ ചെയ്യുന്നേ
ജാനി :നീ ആരാന്നാഡാ നിന്റെ വിചാരം നീ മറ്റുള്ളവരോട് കളിക്കുന്നത് പോലെ എന്നോട് കളിക്കണ്ട ഞാൻ ആളുവേറെയാ നീ എന്താ പറഞ്ഞത് ഞാൻ ലൻഡ്രി യാണെന്നോ അതെ ലാൻഡ്രിയാ തുണി മാത്രമല്ല നിന്നെയും വേണമെങ്കിൽലും ഞാൻ അലക്കും നീ വാടി നമുക്ക് പോകാം
ഇത്രയും പറഞ്ഞ് ജാനി മെറിനുമായി പുറത്തേക്കു പോയി
മെറിൻ:നീ എന്തോക്കെയാ ഈ ചെയ്തത്
ജാനി :പിന്നെ ഞാൻ എന്ത് ചെയ്യാനാ ഈ കോളേജിൽ ഞാൻ വരുന്നതിനു രണ്ട് കാരണങ്ങളാണ് ഉള്ളത് ഒന്ന് സ്വിമ്മിങ് മറ്റൊന്ന് നീ അപ്പോഴാ അവൻ
മെറിൻ :എല്ലാം ശെരിയാ പക്ഷെ അവൻ ചുമ്മാതിരിക്കില്ല
ജാനി :ഇനി വരുന്നിടത്തുവച്ചു കാണാം
അല്പസമയത്തിനു ശേഷം ഡെവിൾസ് ഗ്യാങ്
ജെയ്സൺ :ആ ലാൻഡ്രി അവളെന്നെ എനിക്ക് ഓർക്കാൻ കൂടി വയ്യ അവൾക്ക് എവിടുന്നാ ഇത്രധൈര്യം കിട്ടിയത്
ദേവ് :മതി ജൈസാ എത്ര നേരമായി ഇത് തുടങ്ങിയിട്ട്
ജെയ്സൺ :എന്ത് മതിയാക്കാൻ എന്റെ മാനം പോയില്ലേ
ജോ :ഞാൻ പറഞ്ഞതല്ലേ വേണ്ടന്ന്
ജെയ്സൺ :പിന്നെ അവളെ വിടണോ
കിരൺ :നീ എന്തിനാ ടെൻഷൻ ആകുന്നത് നമുക്ക് അവൾക്ക് നല്ല പണികൊടുക്കാം
ജെയ്സൺ :നീയാണെടാ യഥാർത്ഥ കൂട്ടുകാരൻ നമുക്ക് എപ്പോൾ തുടങ്ങാം
കിരൺ :ഇതൊന്നും വെച്ച് താമസ്സിപിക്കാൻ പാടില്ല അതുകൊണ്ട് ഇന്ന് തന്നെ തുടങ്ങാം
ജെയ്സൺ :എങ്കിൽ ശെരി അവളുടെ ക്ലാസ്സിലേക്ക് റെഡ് കാർഡ് കൊടുത്ത് വിട് ഈ ജെയ്സൺ ആരാണെന്നു അവൾ ശെരിക്കും അറിയാൻ പോകുന്നതെയുള്ളു
ജോ :അളിയാ വിട്ടേക്ക് പുതിയ കൊച്ചല്ലെ
കിരൺ :നീ ഒന്ന് മിണ്ടാതിരിരുന്നെ ജോ ഇങ്ങനെ വെറുതെ വിട്ടാൽ എല്ലാരും നമ്മുടെ തലയിൽ കയറി നിരങ്ങും