സമയത്തിനുള്ളിൽ മെറിൻ ക്ലാസിലെത്തി
ജാനി : നീ എന്താ താമസിച്ചത്
മെറിൻ :നീ നേരത്തെ വന്നതിനു ഞാൻ എന്ത് ചെയ്യാനാ പിന്നെ ഇന്ന് ഒരു സർപ്രൈസ് ഉണ്ട്
ജാനി :എന്ത് സർപ്രൈസ്
മെറിൻ :ഇന്ന് എന്റെ ബർത്ത്ഡേ ആണ്
ജാനി :എന്നിട്ട് ഇപ്പോഴാണോപ്പോഴാണോ പറയുന്നത്
മെറിൻ :അതല്ലേ സർപ്രൈസ് എന്ന് പറഞ്ഞത്
ജാനി :എന്നാൽ ചിലവുണ്ട്
മെറിൻ :ഞാൻ ക്യാന്റീനിൽ കേക്ക് ഓർഡർ ചെയ്തിട്ടുണ്ട് ഉച്ചക്ക് കിട്ടും
ജാനി :സൂപ്പർ
അന്നത്തെ ക്ലാസുകൾ വളരെ വേഗം കടന്നുപോയി ലഞ്ച് ടൈമിൽ ജാനിയും മെറിനും കേക്ക് വാങ്ങാൻ ക്യാന്റീനിലേക്കു ചെന്നു
മെറിൻ :ഞാൻ ഓർഡർ ചെയ്തത് ഇവിടുത്തെ ഏറ്റവും വിലയുള്ള കേക്ക് ആണ്
ജാനി :ഹോ സമ്മതിച്ചു നീ വലിയ പണക്കാരി തന്നെയാ വേഗം കേക്ക് വാങ്ങിക്ക് ക്ലാസ്സ് തുടങ്ങുന്നതിനു മുൻപ് കട്ട് ചെയ്യണ്ടേ
മെറിനും ജാനിയും വേഗം തന്നെ കേക്ക് വാങ്ങി ശേഷം കേക്കുമായി പുറത്തേക്ക് പോകാനൊരുങ്ങി അതെ സമയം തന്നെ ഡേവിസ് ഗാങ്ങും അവിടേക്കെത്തി പെട്ടെന്ന് മെറിനും ജയ്സണും തമ്മിൽ കൂട്ടിമുട്ടുകയും കേക്ക് മുഴുവനും ജെയ്‌സന്റെ പുറത്തേക്കു വീഴുകയും ചെയ്തു
ജെയ്സൺ :എന്താടി ഇത്
മെറിൻ :സോറി ചേട്ടാ അറിയാതെ പറ്റിയതാ
ജെയ്സൺ :സോറി പറഞ്ഞാൽ എല്ലാം തീരുമോ എത്ര രൂപ വിലയുള്ള ഡ്രസ്സ് ആണിതെന്ന് അറിയാമോ
മെറിൻ :സോറി ചേട്ടാ ഞാൻ പുതിയത് വാങ്ങി തരാം
ജെയ്സൺ :എനിക്ക് ഡ്രെസ്സ് വാങ്ങി തരാൻ നീ വളർന്നോ നീ എന്നെക്കാൾ പണക്കാരിയാണോ ആദ്യം നീ ഇതൊക്കെ ക്ലീൻ ആക്കി താ ബാക്കി പിന്നെ നോക്കാം
ഇതെല്ലാം കേട്ട് ജാനി പ്രതികരിക്കാൻ തുടങ്ങി
ജാനി :ചേട്ടനല്ലേ ആദ്യം എങ്ങോട്ടു വന്നു മുട്ടിയത് എന്നിട്ടും ഇങ്ങനെ പറയുന്നത് ശെരിയാണോ
ജെയ്സൺ :നീ ഏതാടി
ദേവ് :ഇത് കോളേജ് ബോർഡ് കണ്ടെത്തിയ കുട്ടിയാ
ജെയ്സൺ :മനസ്സിലായി ഒരു ലാൻഡ്രികാരി അഡ്മിഷൻ എടുത്തിട്ടുണ്ടെന്ന് ഞാൻ കേട്ടിരുന്നു അത് നീ യാണല്ലേ അപ്പൊ മോളെ നീ ഈ പ്രേശ്നത്തിൽ ഇടപെടണ്ട ഇത് ഹൈക്ലാസ്സിന്റെ പ്രേശ്നമാണ്
ജാനി :ഞാൻ ഇടപെടും ഇത് എന്റെ കൂട്ടുകാരിയാണ് അതൊന്നും പറഞ്ഞാൽ