ജാനി 1
Jani Part 1 | Author : Fang Leng
ബോയ്സ് ഓവർ ഫ്ലവർറിന്റെ ഒരു മലയാളം വെർഷൻ ആണ് ഞാൻ ഇവിടെ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നത് ഇത് എന്റെ ഒരു വെർഷൻ ആണ് അതിനാൽ തന്നെ എന്റെ തായ മാറ്റങ്ങളും ഉണ്ടാകും ഇത് പൂർണമായും ഒരു ലവ് സ്റ്റോറി ആണ് എന്നിരുന്നാലും ഇത് അത്ര റിയലിസ്റ്റിക്ക് ആയ ഒരു ലവ് സ്റ്റോറി ആയിരിക്കില്ല
സെന്റ് ജോർജ് കോളേജ് കേരളത്തിലെ തന്നെ ഏറ്റവും സമ്പന്നരുടെ മക്കൾ പഠിക്കുന്ന ലോകോത്തര നിലവാരമുള്ള കോളേജ് ആർട്സ്, സയൻസ്, സ്പോർട്സ് എന്നി മേഖലകളിൽ എല്ലാം തന്നെ ഒന്നാം സ്ഥാനം നിലനിർത്താൻ സെന്റ് ജോർജ് കോളേജ് എന്നും ശ്രദ്ധിച്ചിരുന്നു അക്കാഡമിക്ക് ലെവലിലും മറ്റു മേഖലകളിലും എന്നും 100% മായിരുന്നു സെന്റ് ജോർജ് കോളേജിന്റെ വിജയം എന്നാൽ ഇപ്പോൾ അതിനൊരു ഭിഷണി ഉയർന്നു വന്നിരിക്കുന്നു .
(സെന്റ് ജോർജ് കോളേജിന്റെ ബോർഡ് മീറ്റിംഗ് )
ബോർഡ് പ്രസിഡന്റ്: നിങ്ങൾ എന്താണീ പറയുന്നത് ഇത്തവണത്തെ സ്വിമ്മിംഗ് ചാമ്പ്യൻഷിപ് നമ്മുടെ കോളേജിനു കിട്ടാൻ സാധ്യത ഇല്ലന്നോ?
പ്രിൻസിപ്പൽ : അതെ മാഡം
ബോർഡ് പ്രസിഡന്റ് : നിങ്ങൾക്ക് ഇതു പറയാൻ നാണമില്ലേ എല്ലാ തലത്തിലും ഒന്നാമത് എന്നതാണ് നമ്മുടെ കോളേജിന്റെ പ്രേതേകത അതിനു വേണ്ടിയാണു ബോർഡ് മെംബേർസ് കോടികൾ ഇൻവെസ്റ്റ് ചെയ്തിരിക്കുന്നത്
പ്രിൻസിപ്പൽ: എല്ലാം ശെരിയാണ് മാഡം നമ്മുടെ കുട്ടികൾക്കെല്ലാം വളരെ മികച്ച ട്രെയിനിങ് ആണു നമ്മൾ കൊടുത്ത് പക്ഷെ ആർക്കും തന്നെ മികച്ച വേഗത കണ്ടെത്താൻ കഴിയുന്നില്ല ഇങ്ങനെ പോയാൽ നമുക്ക് വിജയിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല
പ്രസിഡന്റ് : ഇത് നമ്മുടെ കോളേജിന്റെ അഭിമാനത്തിന്റെ കാര്യമാണ് താൻ എന്തെങ്കിലും വഴി കണ്ടിട്ടുണ്ടോ?
പ്രിൻസിപ്പൽ : ഞാൻ ഒരു കുട്ടിയെ കണ്ടെത്തിയിട്ടുണ്ട് സ്കൂൾ തലത്തിൽ വളരെ മികച്ച രീതിയിൽ സ്വിമ്മിങ് ചെയ്തിട്ടുള്ള കുട്ടിയാണ് ആ കുട്ടിക്ക് ഇതുവരെ കോളേജ് അഡ്മിഷൻ കിട്ടിയിട്ടില്ല നമുക്ക് ആ കുട്ടിക്ക് ഇവിടെ അഡ്മിഷൻ കൊടുക്കാം നല്ല ട്രെയിനിങ് കിട്ടിയാൽ അവൾ ചാമ്പ്യൻഷിപ് നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്.
പ്രസിഡന്റ് : അത് നല്ലൊരു വഴിയാണ് കുട്ടിയുടെ ഡീറ്റെയിൽസ് പറയു.
പ്രിൻസിപ്പൽ: യെസ് മാഡം ആ കുട്ടിയുടെ പേര് ജാനി എന്നാണ് അച്ഛൻ ഒരു ഡ്രൈ ക്ലീനിങ് ലാ ണ്ടറി നടത്തുന്നുഒരുപാടു കോമ്പറ്റീഷൻസ് ആ കുട്ടി വിൻ ചെയ്‌തിട്ടുണ്ട്…