മനു: അതെന്തു ചോദ്യമാ ചേട്ടാ… അത് ചേട്ടൻ തന്നെ 4 ദിവസം മുന്നേ ഇട്ടേക്കണേ….ദാ വരുന്ന വഴി, പിന്നെ വീടിന്റെ രണ്ടു വശങ്ങളും മുൻഭാഗവും…
അടുപ്പു അപ്പുറത്താണ് അവിടെ ഒരു കുഞ്ഞി പന്തൽ…
ബാക്കി മേശ കസേര ഒക്കെ നോക്കി ചെയ്താൽ മതി…
അവനോടു തലയും ആട്ടി കല്യാണത്തിന് ഒരാഴ്ച മുന്നേ വരാം എന്നും പറഞ്ഞയാൾ പോയി…
മനു തിരിച്ചു കയറി..
ഡാ വന്നു ചായ കുടിച്ച എന്നിട്ടു തെണ്ടാൻ പൊക്കോ എങ്ങോട്ടാണെങ്കിലും….
സരോജിനിയുടെ വാക്കുകൾ ഒരു ചെറു ചിരിയിൽ ഒതുക്കി മനു ചെന്ന് ചായ കുടിച്ചു…
സരോജിനി:ഇന്നെന്താ പണി…
മനു: ഒന്നും ഇല്ല അമ്മാ ഞായർ അല്ലെ….
സരോജിനി: എന്നാൽ ഒരു പണി ഉണ്ട് .. ഒരാളെ ഒരു സ്ഥലം വരെ കൊണ്ട് ചെന്നാക്കണം….
മനു: എന്റമ്മേ ഇന്നും സ്വസ്ഥത ഇല്ലേ….
സരോജിനി: നിനക്ക് പറ്റൂല്ലേ വേണ്ട മീരയെ അവളുടെ അച്ഛൻ കൊണ്ടാക്കും.. പിന്നെ ബസിനു വിടണ്ടേ വച്ചിട്ട…
തലയിൽ ഒരു മിന്നായം കേറിയ പോലെ അവൻ അമ്മയെ നോക്കി ചോദിച്ചു.
മനു: ആരെ…. അമ്മെ മീരയെയോ…